1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയിൽ ഇനി ആർക്കും വഴി തെറ്റില്ല; ഗൂഗിൾ മാപ്പുമായി കൈ കോർത്ത് അബുദാബി നഗരസഭ
അബുദാബിയിൽ ഇനി ആർക്കും വഴി തെറ്റില്ല; ഗൂഗിൾ മാപ്പുമായി കൈ കോർത്ത് അബുദാബി നഗരസഭ
സ്വന്തം ലേഖകൻ: തപ്പിത്തടയാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഗൂഗിളുമായി ചേർന്ന് അബുദാബി നഗരസഭ, ഗതാഗത വിഭാഗം നൂതന സംവിധാനമൊരുക്കി. എമിറേറ്റിലെ 2 ലക്ഷത്തോളം മേൽവിലാസങ്ങളും 19,000 റോഡുകളും ഗൂഗിൾ മാപ്പിൽ ചേർത്താണ് ആയാസരഹിത യാത്രയൊരുക്കുന്നത്. അടിയന്തര സേവനവും സാധനങ്ങളും വേഗം എത്തിക്കാനും ഇതുവഴി സാധിക്കും. വിനോദ സഞ്ചാരികൾക്ക് പരസഹായമില്ലാതെ നഗര, ഗ്രാമ പ്രദേശങ്ങളുടെ സൗന്ദര്യങ്ങളും ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. …
സൗദിയില്‍ ആറു മാസത്തിനകം 10 ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ വിസ ലഭിച്ചതായി കണക്കുകൾ
സൗദിയില്‍ ആറു മാസത്തിനകം 10 ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ വിസ ലഭിച്ചതായി കണക്കുകൾ
സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം ശക്തമായി തുടരുമ്പോഴും സൗദിയിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവില്ല. 2021ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ വിദേശ ജീവനക്കാരുടെ എണ്ണത്തില്‍ വാര്‍ഷിക ശരാശരിയെക്കാര്‍ 50.5 ശതമാനത്തിന്റെ വര്‍ധവാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറു മാസത്തിനിടയില്‍ 953,000 വിദേശി ജീവനക്കാര്‍ക്കാണ് സൗദിയില്‍ വര്‍ക്ക് വിസ ലഭിച്ചത്. …
യുകെയിൽ കോവിഡ് ഒന്നാം തരംഗം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി അന്വേഷണ റിപ്പോർട്ട്; വിവാദം
യുകെയിൽ കോവിഡ് ഒന്നാം തരംഗം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി അന്വേഷണ റിപ്പോർട്ട്; വിവാദം
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് ഒന്നാം തരംഗം തടയുന്നതിൽ സർക്കാർ പ്രതിരോധം അമ്പേ പരാജയപ്പെട്ടു വന്നു വ്യക്തമാക്കി എംപിമാരുടെ അന്വേഷണ റിപ്പോര്‍ട്ട്. ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വൈകിയതും പ്രായവുമായവരെ മറന്നതും ദുരന്തമായി മാറി. രാജ്യത്തെ കെയര്‍ ഹോമുകളില്‍ മഹാമാരി കാലത്ത് ആയിരക്കണക്കിന് അന്തേവാസികളാണ് മരിച്ചുവീണത്. യൂറോപ്പിലെ കെയര്‍ ഹോമുകളില്‍ ഈ വിധം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ …
പിടികിട്ടാപ്പുള്ളിയായ ഐഎസ് ധനകാര്യ മേധാവി ഇറാഖിൽ പിടിയിൽ; ബാഗ്ദാദി കഴിഞ്ഞാൽ രണ്ടാമൻ
പിടികിട്ടാപ്പുള്ളിയായ ഐഎസ് ധനകാര്യ മേധാവി ഇറാഖിൽ പിടിയിൽ; ബാഗ്ദാദി കഴിഞ്ഞാൽ രണ്ടാമൻ
സ്വന്തം ലേഖകൻ: ഭീകരസംഘടനയായ ഐഎസിന്റെ ധനകാര്യ വിഭാഗം മേധാവിയായ സമി ജസീമിനെ ഇറാഖ് സുരക്ഷാസേന പിടികൂടി. വധിക്കപ്പെട്ട ഐഎസ് മേധാവി അബൂബക്കർ അൽ ബഗ്ദാദി കഴിഞ്ഞാൽ പ്രധാനിയായ ജസീമിനെ രാജ്യത്തിനു പുറത്തുനിന്നാണു പിടികൂടിയതെന്ന് അറിയിച്ച ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. 2019ൽ സിറിയയിൽ യുഎസ് വ്യോമാക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ഹാജി ഹമീദ് …
എക്സ്പോയിൽ ജോലി: വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ വലയിൽ വീഴരുതെന്ന്​ അബുദാബി പൊലീസ്
എക്സ്പോയിൽ ജോലി: വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ വലയിൽ വീഴരുതെന്ന്​ അബുദാബി പൊലീസ്
സ്വന്തം ലേഖകൻ: വ്യാ​ജ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്‍സി​ക​ളു​ടെ മ​റ​വി​ലും പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പേ​രു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്തും ജോ​ലി​വാ​ഗ്ദാ​നം ന​ല്‍കി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി ​പൊ​ലീ​സ്. റി​ക്രൂ​ട്ട്‌​മെൻറ് ഏ​ജ​ൻ​റു​മാ​ര്‍ക്ക് ഫോ​ട്ടോ​ക​ള്‍ കൊ​ടു​ക്ക​രു​തെ​ന്നും ജോ​ലി​തേ​ടു​ന്ന യു​വ​തി​ക​ളെ ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യാ​ന്‍ ഈ ​ചി​ത്ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​മെ​ന്നും ​പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്. എ​ക്‌​സ്‌​പോ​യു​ടെ ജോ​ലി​സാ​ധ്യ​ത​ക​ള്‍ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ര​ക​ളെ കു​ടു​ക്കു​ന്ന …
സന്നദ്ധ സംഘടനകളെ നിയ ന്ത്രിക്കുന്ന നിയമനിർമാണ ത്തിന് യുഎഇ; പണപ്പിരിവും സംഭാവനയും നിരീക്ഷിക്കും
സന്നദ്ധ സംഘടനകളെ നിയ ന്ത്രിക്കുന്ന നിയമനിർമാണ ത്തിന് യുഎഇ; പണപ്പിരിവും സംഭാവനയും നിരീക്ഷിക്കും
സ്വന്തം ലേഖകൻ: നസമാഹരണവും സംഭാവനയും സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും നിയന്ത്രിക്കുന്ന പുതിയ നിയമം രൂപീകരിക്കാൻ യുഎഇ ആലോചിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തങ്ങൾക്കു ധനസഹായം നൽകൽ, ആയുധ വ്യാപനം എന്നിവയ്ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യാന്തര മാനദണ്ഡമനുസരിച്ച് നിയമനിർമാണം നടത്തുന്നത്. യുഎഇയിൽ പ്രവർത്തിക്കുന്ന സംഘടനകൾ മേൽപറഞ്ഞ നിയമലംഘന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ അസിസ്റ്റന്റ് …
സൗദിയിൽ സൗദി ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശൂറാ കൗണ്‍സിൽ
സൗദിയിൽ സൗദി ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശൂറാ കൗണ്‍സിൽ
സ്വന്തം ലേഖകൻ: സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശൂറാ കൗണ്‍സിലിന്‍റെ നിര്‍ദേശം. കമ്മീഷന്‍ നിരക്ക്, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവ കുത്തക കമ്പനികള്‍ ഏറ്റെടുക്കുന്നത് കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം. ഈ മേഖലയില്‍ കൂടുതല്‍ പ്രാദേശി സംരഭങ്ങളും ശൂറാ കൗണ്‍സില്‍ ലക്ഷ്യമിടുന്നു. നിക്ഷേപ മന്ത്രാലയത്തിനാണ് ശൂറാ കൗണ്‍സില്‍ നിര്‍ദ്ദേശം …
സൗദിയിൽ ആശുപത്രി പ്രവേശനത്തിന് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കില്ല; മറ്റിടങ്ങളില്‍ കര്‍ശനം
സൗദിയിൽ ആശുപത്രി പ്രവേശനത്തിന് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കില്ല; മറ്റിടങ്ങളില്‍ കര്‍ശനം
സ്വന്തം ലേഖകൻ: രാജ്യത്തെ പൊതു ഇടങ്ങളില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും രോഗികള്‍ക്ക് ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ വാക്‌സിനേഷനില്‍ നിന്ന് ഇളവ് നേടിയവര്‍ക്ക് നിയന്ത്രണം ബാധകമല്ല. അവരുടെ ആപ്പ് സ്റ്റാറ്റസില്‍ …
വൻ നിക്ഷേപ പദ്ധതിയുമായി സൗദി; ലക്ഷ്യം പ്രതിവർഷം 100 ശതകോടി ഡോളർ വിദേശ നിക്ഷേപം
വൻ നിക്ഷേപ പദ്ധതിയുമായി സൗദി; ലക്ഷ്യം പ്രതിവർഷം 100 ശതകോടി ഡോളർ വിദേശ നിക്ഷേപം
സ്വന്തം ലേഖകൻ: പ്രതിവർഷം 100 ശതകോടി ഡോളർ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് സൗദി അറേബ്യയിൽ ദേശീയ തന്ത്രപ്രധാന നിക്ഷേപ പദ്ധതിക്ക് തുടക്കം​. കിരീടാവകാശിയും സാമ്പത്തിക വികസന കാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ്​ ബിൻ സൽമാനാണ്​ തിങ്കളാഴ്​ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. ‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രധാന സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതി​. രാജ്യം …
ഷഹീൻ ചുഴലിക്കാറ്റ്; രാജ്യത്തെ അഭിസംബോധന ചെയ്ത് ഒമാ ൻ ഭരണാധികാരി; പ്രവാസിക ൾക്ക് സൗജന്യ വാക്സിൻ
ഷഹീൻ ചുഴലിക്കാറ്റ്; രാജ്യത്തെ അഭിസംബോധന ചെയ്ത് ഒമാ ൻ ഭരണാധികാരി; പ്രവാസിക ൾക്ക് സൗജന്യ വാക്സിൻ
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് രാജ്യത്ത് ദുരന്തം വിതറിയ സാഹചര്യത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് രാജ്യത്തെ അഭിസംബോധനം ചെയ്തു. ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഷഹീൻ ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഉഷ്ണ മേഖലാ കാലവസ്ഥാ പ്രതിസന്ധികളും മറ്റും രാജ്യത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ ദേശീയ …