സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ മിഡിലീസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ ഷംസുദ്ദീൻ ഓലശ്ശേരി, ദമ്മാമില്‍ തോമസ് പി.എം, കുവൈത്തില്‍ രാജേഷ് സാഗർ, യു.എ.ഇ- അബുദബിയില്‍ സാബു രത്നാകരൻ, സലീം ചോലമുക്കത്ത്, ദുബായ്-ഷാര്‍ജ മേഖലയില്‍ മനു ജി., …
സ്വന്തം ലേഖകൻ: കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി ഉയര്‍ത്തുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ തീരുമാനം തത്ക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം. പങ്കാളിയെയോ ആശ്രിതരെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ വരുമാന പരിധി ഈ വര്‍ഷം ആദ്യം 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ട് ആക്കി ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷം ഇത് 38,700 …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച 5.5 ശതമാനം ശമ്പള വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ ചാന്‍സലര്‍ സമ്മതിച്ചു. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള പേ റിവിഷന്‍ കമ്മിറ്റികളുടെ നിര്‍ദ്ദേശം താന്‍ പൂര്‍ണ്ണമായും സ്വീകരിക്കുകയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. …
സ്വന്തം ലേഖകൻ: ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന നല്‍കി ജംകരന്‍ പള്ളിയില്‍ കൊടി ഉയര്‍ത്തി. ഇറാന്‍ ചുമപ്പ് കൊടിയാണ് പള്ളിക്ക് മുകളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതു ‘പ്രതികാരത്തിന്റെ ചെങ്കൊടി’ എന്നാണ് അറിയപ്പെടുന്നത്. ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്‌നമായി മാറിയിരിക്കുകയാണ്. ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത …
സ്വന്തം ലേഖകൻ: വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളോ ബോർഡിങ് കാർഡുകളോ വേണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ആളുകൾ യാത്രക്കാരെന്ന വ്യാജേന ടെർമിനലിൽ പ്രവേശിക്കുന്നത് തടയാനാണു പുതിയ നിബന്ധന. വ്യാജ ടിക്കറ്റുകളും റദ്ദാക്കിയ ടിക്കറ്റുകളും ഉപയോഗിച്ച് ആളുകൾ ടെർമിനലിൽ പ്രവേശിക്കുന്നത് അടുത്തിടെ വ്യാപകമായതിനെത്തുടർന്നാണ് നീക്കം. നിലവിൽ യാത്രക്കാർ കൊണ്ടുവരുന്ന …
സ്വന്തം ലേഖകൻ: യു.എ.ഇയിൽ താമസവീസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. ഇക്കാലയളവിൽ പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനും അവസരം നൽകും. സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്. കാലാവധി പിന്നിട്ട റെസിഡന്റ് വീസയിൽ രാജ്യത്ത് കഴിയുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ കർശന ട്രാഫിക് നിയമം വരുന്നു. ഉയർന്ന പിഴ, വാഹനം പിടിച്ചെടുക്കൽ, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദ് ചെയ്യൽ എന്നിവയിലൂടെ ട്രാഫിക് അപകടങ്ങൾ തടയാനാണ് പുതിയ നിയമനിർമ്മാണം. നിലവിലുള്ള നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ചുവന്ന സിഗ്നൽ ലംഘിക്കുന്നതിന് പിഴ 50 ദിനാറിൽ …
സ്വന്തം ലേഖകൻ: കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് (വിരലടയാളം) റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30നും പ്രവാസികൾക്ക് ഡിസംബർ 30 വരെയും നീട്ടി. ഈ തീയതിക്ക് ശേഷം ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരുടെ ഇടപാടുകൾ തടസപ്പെടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ മുന്നറിയിപ്പ് നൽകി. …
സ്വന്തം ലേഖകൻ: പൊതു ധനത്തിലെ 22 ബില്യണ്‍ പൗണ്ടിന്റെ കമ്മി നികത്താന്‍ പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയ ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വരും നാളുകളില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചനയും നല്‍കി. താന്‍ ഭയന്നതിലും മോശമായ സാമ്പത്തിക സ്ഥിതി അവശേഷിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്ന്, ജനപ്രതിനിധി സഭയില്‍ നടത്തിയ ഒരു സുപ്രധാന പ്രസ്താവനയില്‍ …
സ്വന്തം ലേഖകൻ: ക്രമക്കേടുകള്‍ക്കും പിടിപ്പുകേടുകള്‍ക്കും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന എന്‍ എം സിയില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വ്യക്തിഗത കേസുകളിലെ അന്വേഷണം വൈകുന്നത് കാരണം ചുരുങ്ങിയത് 16 നഴ്സുമാരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ദി ഇന്‍ഡിപെന്‍ഡന്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വന്നിരിക്കുന്നത്. വംശീയ വിവേചനം ഉള്‍പ്പടെയുള്ള …