1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിച്ച് ട്രംപ്, അമേരിക്കയില്‍ എത്തുന്ന മുസ്ലീം അഭയാര്‍ഥികളെ വിലക്കുന്ന ഉത്തരവില്‍ ഉടന്‍ ഒപ്പുവക്കും
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിച്ച് ട്രംപ്,  അമേരിക്കയില്‍ എത്തുന്ന മുസ്ലീം അഭയാര്‍ഥികളെ വിലക്കുന്ന ഉത്തരവില്‍ ഉടന്‍ ഒപ്പുവക്കും
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിച്ച് ട്രംപ്, അമേരിക്കയില്‍ എത്തുന്ന മുസ്ലീം അഭയാര്‍ഥികളെ വിലക്കുന്ന ഉത്തരവില്‍ ഉടന്‍ ഒപ്പുവക്കും. സിറിയ, മിഡില്‍ ഈസ്‌റ്റേണ്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് വിലക്ക് വരുന്നത്. അഭയാര്‍ഥികളെ തടയുന്നതിനൊപ്പം ചില ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ വീസ റദ്ദാക്കാനും ട്രംപ് ഭരണകൂടം ആലോചിക്കുന്നതായാണ് സൂചന. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് …
ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനാഘോഷം, ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ പതാക ചുറ്റി സുന്ദരിയായി
ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനാഘോഷം, ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ പതാക ചുറ്റി സുന്ദരിയായി
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനാഘോഷം, ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ പതാക ചുറ്റി. അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞു. യുഎഇ സമയം വൈകിട്ട് 6.15നാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ …
ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഇനിമുതല്‍ ധനസഹായം ഇല്ലെന്ന് ട്രംപ്, നൂറുകണക്കിന് സംഘടനകള്‍ പ്രതിസന്ധിയിലാകും
ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഇനിമുതല്‍ ധനസഹായം ഇല്ലെന്ന് ട്രംപ്, നൂറുകണക്കിന് സംഘടനകള്‍ പ്രതിസന്ധിയിലാകും
സ്വന്തം ലേഖകന്‍: ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് ഇനിമുതല്‍ ധനസഹായം ഇല്ലെന്ന് ട്രംപ്, നൂറുകണക്കിന് സംഘടനകള്‍ പ്രതിസന്ധിയിലാകും. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സന്നദ്ധസംഘടനകള്‍ക്ക് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പണം നല്‍കരുതെന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. പ്രചാരണവേളയില്‍ ട്രംപ് ഇതു വാഗ്ദാനം ചെയ്തിരുന്നതാണ്. 1984ല്‍ പ്രസിഡന്റ് റോണള്‍ഡ് റെയ്ഗനാണ് ഇങ്ങനെയൊരു വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. ബില്‍ ക്ലിന്റണ്‍ …
സ്റ്റോക്‌ഹോമില്‍ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്യുന്നത് ഫേസ്ബുക്ക് ലൈവ്, മൂന്നു യുവാക്കള്‍ അറസ്റ്റില്‍
സ്റ്റോക്‌ഹോമില്‍ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്യുന്നത് ഫേസ്ബുക്ക്  ലൈവ്, മൂന്നു യുവാക്കള്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: സ്റ്റോക്‌ഹോമില്‍ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്യുന്നത് ഫേസ്ബുക്ക് ലൈവ്, മൂന്നു യുവാക്കള്‍ അറസ്റ്റില്‍. 18, 20, 24 വയസുള്ളവരാണ് അറസ്റ്റിലായത്. ഞായറാഴ്ച സ്വീഡന്റെ തലസ്ഥാന നഗരിയായ സ്‌റ്റോക്‌ഹോമില്‍നിന്നും 70 കിലോമീറ്റര്‍ അകലെ ഉപ്‌സല അപ്പാര്‍ട്‌മെന്റിലായിരുന്നു സംഭവം. ഫേസ്ബുക് ഗ്രൂപ്പിലെ അംഗങ്ങള്‍ വിഡിയോ കണ്ട ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 60,000 അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പാണിത്. …
ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി, തെരേസാ മേയ്ക്ക് തിരിച്ചടി
ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി, തെരേസാ മേയ്ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ പ്രത്യേകാവകാശം ഉപയോഗിക്കാന്‍ കഴിയുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളിയത് ബ്രെക്‌സിറ്റ് വേഗത്തിലാക്കാനുള്ള തെരേസ മെയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ബ്രിട്ടീഷ് സര്‍ക്കാറിന് ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാനാവില്ലെന്ന് ഉറപ്പിക്കുന്നതാണ് നിര്‍ണായകമായ വിധി. ആകെയുള്ള 11 ജഡ്ജിമാരില്‍ മൂന്നുപേര്‍ വിധിയോടു വിയോജിച്ചു. …
റിപ്പബ്ലിക് ദിനാഘോഷ അതിഥിയായി അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി, സ്വീകരിക്കാന്‍ മോഡിയെത്തിയത് പ്രോട്ടോക്കോള്‍ മറികടന്ന്
റിപ്പബ്ലിക് ദിനാഘോഷ അതിഥിയായി അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി, സ്വീകരിക്കാന്‍ മോഡിയെത്തിയത് പ്രോട്ടോക്കോള്‍ മറികടന്ന്
സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിനാഘോഷ അതിഥിയായി അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി, സ്വീകരിക്കാന്‍ മോഡിയെത്തിയത് പ്രോട്ടോക്കോള്‍ മറികടന്ന്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ആഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യയിലെത്തിയത്. ഇന്നലെ ന്യൂഡല്‍ഹിയിലെത്തിയ ശൈഖ്മുഹമ്മദിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് …
ട്രംപ്, തെരേസാ മേയ് കൂടിക്കാഴ്ച വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാകുമെന്ന് സൂചന
ട്രംപ്, തെരേസാ മേയ് കൂടിക്കാഴ്ച വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാകുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ട്രംപ്, തെരേസാ മേയ് കൂടിക്കാഴ്ച വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാകുമെന്ന് സൂചന. ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഏകീകൃത യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടന്‍ അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമെന്നാണ് സൂചന. അമേരിക്കയാകട്ടെ …
ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ (ടിപിപി) നിന്ന് യുഎസ് പിന്മാറി, വ്യാപാര സഖ്യത്തില്‍നിന്ന് പിന്മാറുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു
ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ (ടിപിപി) നിന്ന് യുഎസ് പിന്മാറി,    വ്യാപാര സഖ്യത്തില്‍നിന്ന് പിന്മാറുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ (ടിപിപി) നിന്ന് യുഎസ് പിന്മാറി, വ്യാപാര സഖ്യത്തില്‍നിന്ന് പിന്മാറുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഈ വ്യാപാരസഖ്യം ഉണ്ടാക്കാന്‍ ഒബാമ ഭരണകൂടമാണ് മുന്‍കൈയെടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒപ്പുവച്ചതാണ് കരാര്‍. അമേരിക്കയും കാനഡയും ആസിയാന്‍ രാജ്യങ്ങളും ഉള്‍പ്പെട്ടതായിരുന്നു സഖ്യം. ഇനി …
സിറിയയിലെ ആഭ്യന്തര യുദ്ധം, സമാധാന ചര്‍ച്ചകള്‍ക്ക് കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടക്കം, പ്രാര്‍ഥനയോടെ സിറിയക്കാര്‍
സിറിയയിലെ ആഭ്യന്തര യുദ്ധം, സമാധാന ചര്‍ച്ചകള്‍ക്ക് കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടക്കം, പ്രാര്‍ഥനയോടെ സിറിയക്കാര്‍
സ്വന്തം ലേഖകന്‍: സിറിയയിലെ ആഭ്യന്തര യുദ്ധം, സമാധാന ചര്‍ച്ചകള്‍ക്ക് കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടക്കം, പ്രാര്‍ഥനയോടെ സിറിയക്കാര്‍. തുര്‍ക്കിയും റഷ്യയും മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം ഡിസംബര്‍ 30 ന് പ്രാബല്യത്തില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയെന്നതാണ്. എന്നാല്‍, ചര്‍ച്ചയുടെ ആദ്യ ദിനം ശുഭസൂചനയല്ല നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചയില്‍ വിമത വിഭാഗം …
സൗദിയില്‍ പ്രവാസികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനും നിര്‍ദ്ദേശം
സൗദിയില്‍ പ്രവാസികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനും നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനും നിര്‍ദ്ദേശം. മലയാളികള്‍ക്ക് ഇരുട്ടടിയായി സൗദിയിലെ വിദേശികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ ശൂറ കൗണ്‍സില്‍ ഏത് ജോലിയ്ക്കു വേണ്ടിയാണോ തൊഴിലാളികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്, അതേ ജോലിയില്‍ മാത്രമായി അവരുടെ സേവനം പരിമിതപ്പെടുത്തണമെന്നും …