സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബുദ്ധിയെ ഉപയോഗിക്കാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് മണ്ടത്തരമായി, സ്വയം വിമര്‍ശനവുമായി ചൈനീസ് പത്രം. ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്ര സാങ്കേതിക വിദഗ്ധരെ അവഗണിച്ച് പകരം അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഉള്ളര്‍ക്ക് അമിത പ്രാധാന്യവും സ്വീകാര്യതയും നല്കിയ ചൈനയുടെ നടപടിയെ വിമര്‍ശിക്കുന്നത് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസാണ്. ചൈന കാണിച്ചത് വലിയ …
സ്വന്തം ലേഖകന്‍: മിസൈല്‍ രംഗത്ത് പുതിയ കുതിപ്പിനൊരുങ്ങി ഇന്ത്യ, ഇസ്രായേലുമായി 17,000 കോടിയുടെ കരാര്‍ ഒപ്പിടും. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി സുപ്രധാന ഇടപാടിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കരസേനയ്ക്കായി മധ്യദൂര ശേഷിയുള്ള ഉപരിതലത്തില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങാന്‍ തയാറെടുക്കുന്നത്. ഇന്ത്യയും ഇസ്രായേലും സംയുക്തമായാണ് മിസൈല്‍ വികസിപ്പിക്കാനും കരാറില്‍ ശുപാര്‍ശയുണ്ട്. …
സ്വന്തം ലേഖകന്‍: നിശ്ചിത വരുമാനമില്ലെങ്കില്‍ ബ്രിട്ടനിലേക്ക് ജീവിത പങ്കാളിയെ കൊണ്ടുവരുന്നതിന് വിലക്ക്, ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി ബ്രിട്ടീഷ് സുപ്രീം കോടതി വിധി. നിശ്ചിത വരുമാനമില്ലാത്ത ഇന്ത്യക്കാരും യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരും ജീവിതപങ്കാളിയെ ബ്രിട്ടനിലേക്കു കൊണ്ടുവരുന്നതു തടഞ്ഞ കുടിയേറ്റ നിയമം ശരിവക്കുകയായിരുന്നു ബ്രിട്ടീഷ് സുപ്രീം കോടതി. പ്രതിവര്‍ഷം 18,600 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) ശമ്പളമെങ്കിലും …
സ്വന്തം ലേഖകന്‍: ഖത്തറില്‍ ഇനി റോഡില്‍ അഭ്യാസം കാട്ടിയാല്‍ പിടിവീഴും, കടുത്ത ഗതാഗത പരിഷ്ക്കാരങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍. രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ വലിയൊരു പങ്കും വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സന്ദേശങ്ങള്‍ കൈമാറുന്നതും കാരണമാണെന്ന് ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നിയമലംഘനകര്ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. ഇക്കാര്യം കാണിച്ചു …
സ്വന്തം ലേഖകന്‍: ട്രംപിസ്താനില് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷയില്ല, വിദ്യാലയങ്ങളില്‍ പ്രത്യേക ശൗചാലയങ്ങള്‍ക്കുള്ള നിര്‍ദ്ദേശം പിന്‍വലിച്ചു, അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധം. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണം ലക്ഷ്യമിട്ട് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പിലാക്കിയ നിര്‍ദേശമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ അവരവര്‍ക്ക് അനുയോജ്യമായ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നത്. ഈ നിര്‍ദേശമാണ് ബുധനാഴ്ച വൈറ്റ് ഹൗസ് പിന്‍വലിച്ചത്. ഈ കാര്യത്തില്‍ …
സ്വന്തം ലേഖകന്‍: സിറിയന്‍ ആഭ്യന്തര യുദ്ധം, വെടിനിര്‍ത്തലിനായി ജനീവയില്‍ യു.എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച. കഴിഞ്ഞ മാസം കസാഖ്സ്താന് തലസ്ഥാനമായ അസ്താനയില്‍ വിമതരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ജനീവയില്‍ വീണ്ടും ചര്‍ച്ച നടത്തുന്നത്. ഡിസംബര്‍ അവസാനവാരത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ജനീവയിലെ ചര്‍ച്ചയില്‍ കാര്യമായ പ്രതീക്ഷയില്ലെന്നും വെറും പ്രഹസനം മാത്രമായി ഇതും അവസാനിക്കുമെന്നാണ് …
സ്വന്തം ലേഖകന്‍: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടുത്താനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ മെക്സിക്കോ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. മതിയായ രേഖകകളില്ലാതെ അമേരിക്കയില്‍ എത്തിവരെ അവര്‍ മെക്സിക്കന്‍ പൗരന്മാര് അല്ലെങ്കില്‍ കൂടി മെക്സിക്കോയിലേക്ക് നാടുകടത്തുമെന്നാണ് യു.എസിന്റെ പുതിയ നയം. എന്നാല്‍ ഒരു ഭരണകൂടത്തിന്മേല് മറ്റൊരു സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്ന് മെക്സിക്കന്‍ വിദേശകാര്യ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റിന്റെ താണ്ഡവം കരുതിയിരിക്കാന്‍ മുന്നറിയിപ്പ്, കടുത്ത മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യത. വരും ദിവസങ്ങളില്‍ കടുത്ത കാലാവസ്ഥ നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്കിയ കാലാവസ്ഥാ വിദഗ്ദര്‍ വെള്ളപ്പൊക്കം, വൈദ്യുതി തടസം, ഗതാഗതക്കുരുക്ക്, തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്നും അറിയിച്ചു. മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന ഡോറിസ് കൊടുങ്കാറ്റ് ശൈത്യകാലത്തെ ഏറ്റവും അപകടകാരിയായ കാറ്റാണെന്നും …
സ്വന്തം ലേഖകന്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്ന് ചൈനയെ ബോധിപ്പിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി ജയശങ്കര്‍. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈന നേരത്തെ തടയിട്ടിരുന്നു. ഇയാളെ ഭീകരനെന്ന് വിളിക്കാനാവില്ലെന്ന്പറഞ്ഞ ചൈന മസൂദിനെതിരെയുള്ള തെളിവുകള്‍ …
സ്വന്തം ലേഖകന്‍: ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള പുതിയ സൗരയൂഥം കണ്ടെത്തിയതായി നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഭൂമിക്ക് പുറത്ത് കണ്ടെത്തിയ ആ രഹസ്യം സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റിയുള്ള സുപ്രധാനമായ വെളിപ്പെടുത്തലായി മാറുകയാണ്. ട്രാപ്പിസ്റ്റ് 1 എന്നാണ് പുതിയ നക്ഷത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെയാണ് …