സ്വന്തം ലേഖകൻ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ സ്വന്തം ആവശ്യത്തിനോ മറ്റുള്ളവര്‍ക്കോ ഉള്ള മരുന്നുകളുമായാണ് വരുന്നതെങ്കില്‍ അവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കളുടെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വാങ്ങല്‍, വില്‍പ്പന, കൈവശം വയ്ക്കല്‍, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട് കര്‍ശന നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ടു തന്നെ ഇവിടേക്ക് യാത്ര …
സ്വന്തം ലേഖകൻ: ഇപ്രാവശ്യം കടന്നുപോകുന്നത് ‘ചൂടേറിയ’ ബലിപെരുന്നാൾ. ഇന്നലെ യുഎഇ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തി – താപനില 49.4 ഡിഗ്രി സെൽഷ്യസ്. ഇന്നലെയാണ് ഗൾഫിൽ ഒമാനിൽ ഒഴികെയുള്ള രാജ്യങ്ങൾ ബലിപെരുന്നാൾ ആഘോഷിച്ചത്. ദേശീയ കാലാവസ്ഥാ കേന്ദ്ര(നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി)ത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ …
സ്വന്തം ലേഖകൻ: കൂടുതല്‍ മെച്ചപ്പെട്ട ജീവിതം തേടി ബ്രിട്ടനിലെ അദ്ധ്യാപകരും ജോലി ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കൂടുതല്‍ ശമ്പളവും കുറഞ്ഞ സമ്മര്‍ദ്ദവും മെച്ചപ്പെട്ട ജീവിത നിലവാരവുമൊക്കെയാണ് ബ്രിട്ടീഷ് അദ്ധ്യാപകരെ വിദേശങ്ങളിലേക്ക് നയിക്കുന്നത്. ഇതോടെ ആരോഗ്യ രംഗത്തിനു പുറമെ വിദ്യാഭ്യാസ രംഗത്തും കടുത്ത തൊഴിലാളി ക്ഷാമത്തിന് വഴിയൊരുങ്ങുകയാണ്. അദ്ധ്യാപകരുടെ ഒഴിവുകള്‍ എക്കാലത്തെയും റെക്കോര്‍ഡ് …
സ്വന്തം ലേഖകൻ: യുകെയിൽ പെൻറിത്, കംബ്രിയയിൽ കാൻസർ രോഗത്തിന് ചികിൽസയിലായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. കൂത്താട്ടുകുളം വടകര സ്വദേശി അമ്പാശ്ശേരിൽ ജോഷി പോളിന്‍റെ ഭാര്യ ഷൈനി ജോഷിയാണ് (54) മരിച്ചത്. 15 വർഷത്തിൽ അധികമായി ബ്രിട്ടനിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 4:30 നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാലാ രാമപുരം അലുപ്പിള്ളിൽ …
സ്വന്തം ലേഖകൻ: യുകെയിൽ ഈസ്റ്റ് ലണ്ടനു സമീപം രണ്ടുദിവസം മുൻപ് കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി. സ്കൂൾ വിദ്യാർഥിനിയായ കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. എസെക്സ് പൊലീസിനു ലഭിച്ച പരാതിയെത്തുടർന്ന് ഫോട്ടോ പതിച്ച് അറിയിപ്പു നൽകി പൊലീസ് അന്വേഷണം നടത്തികയായിരുന്നു. യുകെയിൽ 15 വയസ്സുള്ള മലയാളി പെൺകുട്ടിയെ കാണാതായിഎസെക്സിനു സമീപം ബെൻഫ്ലീറ്റിൽ …
സ്വന്തം ലേഖകൻ: സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇറ്റലിയിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോടായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. തുടർനടപടികളുണ്ടാകേണ്ട സുപ്രധാനമായ കാര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. എന്നാൽ വരുംകാലങ്ങളിൽ ചില പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നിച്ചു …
സ്വന്തം ലേഖകൻ: അമേരിക്കയിലെ മിഷിഗനില്‍ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്. ശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഒരു വീട്ടിൽ സ്വയം വെടിവെച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മിഷിഗനിലെ ഒരു പാർക്കിലാണ് ആക്രണമുണ്ടായത്. വാഹനത്തില്‍ വന്നിറങ്ങിയ യുവാവ് 28 തവണയെങ്കിലും …
സ്വന്തം ലേഖകൻ: ഈ വർഷത്തെ ‘മോസ്റ്റ് കംഫർട്ടബിൾ സീറ്റ്സ്’ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒമാൻ ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷനാണ് ഈ പുരസ്കാരം ഒമാന് നൽകിയത്. ജൂൺ 12 ന് അയർലണ്ടിലെ ഡബ്ലിനിൽ നടന്ന ഫ്യൂച്ചർ ട്രാവൽ എക്സ്പീരിയൻസ് & റീട്ടെയിലിംഗ് ഇവൻ്റ് 2024 ആണ് ചടങ്ങിൽ ആണ് ഒമാൻ എയറിൻ്റെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം തെക്കന്‍ കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ കുവൈത്ത് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത് നിരവധി മലയാളികള്‍ ഉള്‍പ്പെടെ 135 പേരെ. ഇവരില്‍ 35 പേര്‍ ശക്തമായ പുക കാരണം പുറത്തിറങ്ങാനാവാതെ കെട്ടിടത്തിന്റെ ഗോവണിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ ഗരീബ് പറഞ്ഞു. കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രത്യേക …
സ്വന്തം ലേഖകൻ: യുകെയില്‍ ഇ.കോളി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സാന്‍ഡ്‌വിച്ചുകളും റാപ്പുകളും സലാഡുകളും അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ തിരിച്ചുവിളിക്കുന്നു. ഇ.കോളി സാധ്യത സാധ്യതയുള്ളതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന കുറഞ്ഞത് 60 തരം പ്രീ-പാക്ക്ഡ് സാന്‍ഡ്‌വിച്ചുകളും റാപ്പുകളും സലാഡുകളും ആണ് ഭക്ഷ്യ നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കുന്നത്. നിലവില്‍ ഉല്‍പ്പന്നങ്ങളില്‍ ഇ.കോളി ബാക്ടീരിയയെ കണ്ടെത്തിയിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് …