സപ്തദിന ജോലി എന്ന സര്‍ക്കാര്‍ ആവശ്യത്തെ ചൊല്ലി ആരോഗ്യ മന്ത്രാലയവും ജീവനക്കാരും തമ്മില്‍നിലനില്‍ക്കുന്ന തര്‍ക്കം മൂര്‍ച്ഛിക്കുന്നു. എല്ലാ ദിവസവും അധിക സമയം ജോലി ചെയ്യുകയും വീക്കെന്‍ഡുകളില്‍ പോലും ജോലിക്കെത്തുകയും ചെയ്യുന്ന ജീവനക്കാരെ കുറിച്ച് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞ് പ്രചരിപ്പിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണെന്ന് ബ്രിട്ടീഷ് ഡോക്ടര്‍മാരുടെ സംഘടനാ നേതാവ് പറഞ്ഞു.
ഇപ്പോഴത്തെ വേനല്‍ക്കാലം തീരുന്നത് വരെ കാര്യങ്ങള്‍ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്നാണ് ഡേവിഡ് കാമറൂണിന്റെ വിലയിരുത്തല്‍. യൂറോ ടണല്‍ ടെര്‍മിനലിലൂടെ ഒളിച്ചു കടന്ന് യുകെയിലെത്താന്‍ ആയിര കണക്കിന് ആളുകളാണ് ദിനംപ്രതി ശ്രമിക്കുന്നത്. ഇത് ട്രെയിന്‍ സര്‍വീസിനെ പോലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇറ്റലിയിലെ മിലാന്‍ മാല്‍പെന്‍സ വിമാനത്താവളത്തില്‍നിന്നും ഹാംപ്‌ഷെയറിലെ ബ്ലാക്ക്ബുഷ് വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന ജെറ്റ് വിമാനം റണ്‍വെയില്‍നിന്ന് തൈന്നി മാറി തിട്ടയില്‍നിന്ന് താഴെ പോയാണ് അപകടമുണ്ടായത്.
അമേരിക്ക കഴിഞ്ഞാല്‍ കമ്പനി ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് യൂബര്‍ ഇന്ത്യ പ്രസിഡന്റ് അമിത് ജെയിന്‍ പറഞ്ഞു.
528 പൗണ്ട് മില്യണ്‍ ലാഭത്തിലേക്ക് കമ്പനി ഉയര്‍ന്നെന്ന അര്‍ദ്ധ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി ജോബ് കട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎഇയില്‍ സിം കാര്‍ഡ് വില്‍ക്കാന്‍ എറ്റിസലാറ്റിന് പുതിയ സംവിധാനം. ടച്ച് സ്‌ക്രീന്‍ ഇന്ററാക്ടീവ് സ്മാര്‍ട്ട് മെഷീനാണ് എറ്റിസലാറ്റ് ഇതിനായി സ്ഥാപിക്കുന്നത്. ഇന്നാണ് കമ്പനി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്
മലേഷ്യന്‍ നഗരമായ പെനാംഗിന് 230 മൈല്‍ വടക്കുകിഴക്കാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. ബോയിങ് 777 വിമാനത്തിനോട് സാമ്യമുള്ള അവശിഷ്ടങ്ങളാണ് കണ്ടത്തെിയത്. ബോയിങ് 777ല്‍ കാണപ്പെടുന്ന ഫ്‌ളാപ്പെറോണ്‍ എന്ന ഉപകരണം അവശിഷ്ടങ്ങളില്‍ കണ്ടത്തെിയതാണ് കാണാതായ വിമാനത്തിന്റേതെന്ന് സംശയിക്കാന്‍ കാരണം.
മേഖലയിലെ സുരക്ഷയെ ഇസ്ലാമിക്ക് സ്റ്റേറ്റ് തകര്‍ക്കുന്നതായും തുര്‍ക്കി ജനതയെ സംരക്ഷിക്കാനുളള അവകാശത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നതായും സല്‍മാന്‍ രാജാവ് ഉര്‍ദുഗാനെ അറിച്ചു.
ഏറ്റ്‌ന ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2013 മുതലാണ് ദുബായ് ജോലി തേടുന്നവരുടെ ഇഷ്ട ലക്ഷ്യസ്ഥാനമായി മാറിയത്. 2006 മുതല്‍ ഈ പട്ടികയില്‍ ആദ്യ സ്ഥാനം അലങ്കരിച്ചിരുന്ന ലണ്ടന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ പൊതുഗതാഗത സംവിധാനമുള്ളത് ലണ്ടന്‍ നഗരത്തിലാണ്. യൂട്ടിലിറ്റി കോസ്റ്റിന്റെ കാര്യത്തില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്തും തിയേറ്റര്‍ ടിക്കറ്റുകളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തുമാണ് ലണ്ടന്‍.