സ്വന്തം ലേഖകൻ: ബഹ്റൈനിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത് 5,63,000 പ്രവാസികൾ. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റംഗം ജലാൽ കാദിമിന്‍റെ ചോദ്യത്തിന് മറുപടിയായാണ് എൽ.എം.ആർ.എ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക സുരക്ഷിതത്വം, സാമ്പത്തിക വളർച്ച എന്നിവ സാധ്യമാക്കുന്നതിന് തൊഴിലുമായി ബന്ധപ്പെട്ട മുഴുവൻ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മാന്യമായ തൊഴിൽ അന്തരീക്ഷം …
സ്വന്തം ലേഖകൻ: മുംബൈ, ഡെൽഹി എയർപോർട്ടുകൾ വഴി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. വിമാന താവളങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കുത്തനെ ഉയർത്തുന്നതാണ് ഇന്ത്യയും യുകെയും തമ്മിൽ ഉടൻ ഒപ്പുവയ്ക്കാനൊരുങ്ങുന്ന പുതിയ കരാർ. ഡെൽഹി, മുംബൈ, ലണ്ടൻ ഹീത്രൂ വിമാനത്താവളങ്ങൾക്കിടയിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർലൈനുകളെ അനുവദിക്കുന്ന പുതിയ കരാറിൽ ഇന്ത്യയും …
സ്വന്തം ലേഖകൻ: മലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിക്കും. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. തുടക്കത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്. രാത്രി 11 മണിക്ക് എത്തുന്ന …
സ്വന്തം ലേഖകൻ: ഗാസ നഗരത്തിൽ ഇസ്രയേൽ സൈന്യവും ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടൽ തുടരവേ, കാൽനടയായി തെക്കൻ ഗാസയിലേക്കു പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. ഇന്നലെ 15,000 പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. കഴിഞ്ഞദിവസം 5,000 പേരാണ് വടക്കൻ ഗാസ വിട്ടത്. ഹമാസ് ഒളിത്താവളങ്ങളായ തുരങ്ക ശൃംഖലകൾ തകർത്തതായും ആയുധനിർമാണ വിദഗ്ധനായ മഹ്സിൻ അബു സിനയെ …
സ്വന്തം ലേഖകൻ: വരാനിരിക്കുന്ന ദശകത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് 10 സുപ്രധാന തത്വങ്ങൾ അംഗീകരിച്ച് യുഎഇ. അബുദാബിയിൽ നടന്ന സർക്കാർ സമ്മേളനത്തിലാണ് സാമ്പത്തിക തത്വങ്ങൾ അംഗീകരിച്ചതെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ആഗോള വ്യാപാരത്തെ സ്വാഗതം ചെയ്യുന്ന തുറന്ന സമ്പദ്‌വ്യവസ്ഥ, മികച്ച പ്രതിഭകളെ ആകർഷിക്കുക, ഡിജിറ്റൽ …
സ്വന്തം ലേഖകൻ: നയതന്ത്ര പാസ്‌പോർട് കൈവശമുള്ള നിക്ഷേപകർക്ക് ബിസിനസ് വീസയ്ക്ക് ഫീസ് നൽകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വീസ സേവനം ദുരുപയോഗം ചെയ്യരുതെന്നും ഓർമിപ്പിച്ചു. എല്ലാ രാജ്യക്കാർക്കും സൗദി ബിസിനസ് വിസിറ്റ് വീസ (വിസിറ്റിങ് ഇൻവെസ്റ്റർ) നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശകാര്യ വകുപ്പും നിക്ഷേപ മന്ത്രാലയവും സംയുക്തമായാണ് തീരുമാനമെടുത്തത്. നിലവിൽ ഏതാനും …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിൽ കർശന നിയന്ത്രണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇനിമുതൽ ചെക്കിങ് ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് വന്നു. ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. മുമ്പ് 30 കിലോ അനുവദിച്ച ചെക്കിൻ ബാഗേജ് എത്ര എണ്ണം വരെയും കൊണ്ടുപോകുന്നതിൽ വിലക്ക് …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകർന്ന് ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി. മസ്കത്തിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും ജിസിസി ആഭ്യന്തര …
സ്വന്തം ലേഖകൻ: അടുത്ത ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അജണ്ട പ്രഖ്യാപിച്ച് ചാള്‍സ് രാജാവ്. നികുതി കുറയ്ക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാതെ ക്രിമിനലുകള്‍ക്ക് എതിരെ ശക്തായ നടപടി, പുകവലിക്ക് ഘട്ടംഘട്ടമായി അവസാനിപ്പിക്കും എന്നീ വാഗ്ദാനങ്ങളാണ് പ്രധാനമായും ഉള്ളത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള സുനാകിന്റെ അവസാനത്തെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാജാവിന്റെ പ്രസംഗത്തില്‍ കണ്‍സര്‍വേറ്റീവുകളും അതൃപ്തരാണ്. മെച്ചപ്പെട്ട പദ്ധതികളും, നികുതി …
സ്വന്തം ലേഖകൻ: ലണ്ടനില്‍ നിന്നും ഫ്ലോറിഡയിലേക്ക് പറന്നുയര്‍ന്ന ടൈറ്റന്‍ എയര്‍വെയ്സിന്‍റെ എ 321 വിമാനത്തിന് രണ്ട് ജാലകങ്ങളില്ലായിരുന്നുവെന്ന് കണ്ടെത്തല്‍. വിമാനം 14,500 അടിയോളം ഉയരത്തിലെത്തിയ ശേഷമാണ് രണ്ട് ജാലകവാതിലുകളില്ലെന്നും രണ്ടെണ്ണം തകരാറിലാണെന്നും കണ്ടെത്തിയത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഒന്‍പത് യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുരുതരമായ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം എസക്സില്‍ ഇറക്കുകയായിരുന്നു. സിനിമാ …