1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്ക്‌ വിജയം
സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്ക്‌ വിജയം
ട്വന്റി 20 ലോകകപ്പിന്‌ മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്ക്‌ തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ സന്നാഹ മത്സരത്തില്‍ ഒമ്പത്‌ വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ്‌ സിംഹളര്‍ സ്വന്തമാക്കിയത്‌. അര്‍ദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ദില്‍ഷനും ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയുമാണ്‌ ലങ്കക്ക്‌ മിന്നുന്ന വിജയം സമ്മാനിച്ചത്‌. സ്കോര്‍: വെസ്റ്റിന്‍ഡീസ്‌ 20 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 132. ശ്രീലങ്ക 15.4 ഓവറില്‍ …
ശനിയാഴ്ച ഇടതുമുന്നണി ഹര്‍ത്താല്‍
ശനിയാഴ്ച ഇടതുമുന്നണി ഹര്‍ത്താല്‍
ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താല്‍ എല്‍ഡിഎഫ് ആഹ്വാനം.ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വമാണ് തീരുമാനം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച കേരളത്തിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. ശനിയാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താലാണ് പ്രഖ്യാപിച്ചത്. വിലവര്‍ധനവ് മനപ്പൂര്‍വം അടിച്ചേല്‍പ്പിച്ചതാണ്. പാചകവാതകത്തിന്റെ നിയന്ത്രണം വരുമ്പോള്‍ ഒരു ബദല്‍ സംവിധാനം സാധാരണക്കാരന് മുന്നിലില്ല. അതുകൊണ്ട് ജനങ്ങള്‍ പ്രതികരിക്കണം-വൈക്കം വിശ്വം ആവശ്യപ്പെട്ടു. …
ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി
ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി
ആറന്മുള വിമാനത്താവളത്തിന് ഉപാധികളോടെ പാരിസ്ഥിതിക അനുമതി ലഭിച്ചു. വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. സംസ്ഥാന പരിസ്ഥിതി വകുപ്പിന്‍െറ ശിപാര്‍ശ അംഗീകരിച്ചാണ് അനുമതി നല്‍കിയത്. പത്തുവര്‍ഷത്തിലേറെയായി പാടത്ത് കൃഷി നടന്നിട്ടില്ലെന്ന് വിലയിരുത്തിയ മന്ത്രാലയം അതിനാല്‍ നികത്തുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. റണ്‍വേ, ടാക്സി ബേ, ചരക്കു കയറ്റാനുള്ള ഭാഗം എന്നിവക്കാവശ്യമായ സ്ഥലങ്ങളില്‍ മാത്രമേ …
കൊച്ചി മെട്രോക്ക് തറക്കല്ലിട്ടു ; മെട്രോ എന്ന് കൈമാറുമെന്ന് അറിയിച്ചിട്ടില്ല: ഇ ശ്രീധരന്‍
കൊച്ചി മെട്രോക്ക് തറക്കല്ലിട്ടു ; മെട്രോ എന്ന് കൈമാറുമെന്ന് അറിയിച്ചിട്ടില്ല: ഇ ശ്രീധരന്‍
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തറക്കല്ലിട്ടു. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച വന്‍കിട നഗരമായി കൊച്ചിക്ക് ഉയരാനാകും. രാജ്യത്തെ 19 നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പിലാക്കും. 12 ഇടങ്ങളില്‍ വിശദമായി പദ്ധതി രേഖ തയ്യാറായതായും പ്രധാനമന്ത്രി …
‘പകരം സ്ഥലം നല്‍കിയാല്‍ കോവളം കൊട്ടാരം വിട്ടുകൊടുക്കാം ; രവി പിള്ള
‘പകരം സ്ഥലം നല്‍കിയാല്‍ കോവളം കൊട്ടാരം വിട്ടുകൊടുക്കാം ;  രവി പിള്ള
വിവാദത്തിലായ കോവളം കൊട്ടാരം സര്‍ക്കാറിനു വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള. പകരം കൊട്ടാരത്തിനു ചുറ്റുമുള്ള സ്ഥലം പാട്ടത്തിനു നല്‍കണമെന്നാണ് ആര്‍. പി. ഗ്രൂപ്പ് ആവശ്യപ്പെടുന്നതെന്ന് എമര്‍ജിങ് കേരള നിക്ഷേപ സംഗമത്തിന് എത്തിയ രവി പിള്ള അറിയിച്ചു. കോവളം കൊട്ടാരം സ്മാരകമാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. കൊട്ടാരം വിട്ടുകൊടുക്കാമെന്ന് സര്‍ക്കാറിനെ …
ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി: ഉമ്മന്‍ ചാണ്ടി
ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി: ഉമ്മന്‍ ചാണ്ടി
എസ്‌സി-എസ്ടി വിഭാഗത്തിനായി പാലക്കാട് മെഡിക്കല്‍ കോളേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മെഡിക്കല്‍ കോളേജിലെ 60 ശതമാനം സീറ്റ് എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്ക് നീക്കി വെക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. എമേര്‍ജിംഗ് കേരളാ വേദിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവായ്പയിലെ ചില നിയന്ത്രണങ്ങള്‍ …
ഡീസലിന് 5 രൂപ വര്‍ദ്ധന; ഗ്യാസ് സിലിണ്ടറുകള്‍ പരിമിതപ്പെടുത്തി
ഡീസലിന് 5 രൂപ വര്‍ദ്ധന; ഗ്യാസ് സിലിണ്ടറുകള്‍ പരിമിതപ്പെടുത്തി
ഡീസലിന് അഞ്ച് രൂപ വര്‍ദ്ധിപ്പിച്ചു. വിലവര്‍ദ്ധന വ്യാഴാഴ്ച അര്‍ദ്ധരാത്രിമുതല്‍ നിലവില്‍വരും. പാചകവാതക സിലിണ്ടറുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഒരു വര്‍ഷത്തില്‍ സബ്‌സിഡിയോടെ ആറു സിലിണ്ടറുകള്‍ മാത്രമെ ഒരു കുടുംബത്തിന് ലഭിക്കുകയുള്ളു. ആറെണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് സിലിണ്ടറൊന്നിന് 700 രൂപയോളം അധികം നല്‍കേണ്ടിവരും. പെട്രോളിന്‍റെ എക്സൈസ് തീരുവ എടുത്തുകളയുകയും ചെയ്തു. വിലവര്‍ദ്ധന ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗം …
വൂസ്റ്റര്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
വൂസ്റ്റര്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
കഴിഞ്ഞുപോയ നല്ല കാലത്തിന്റെ ഓര്‍മ്മകളുമായി വൂസ്റ്റര്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ആഘോഷത്തിന് എത്തിയവരെല്ലാം കലാകായിക മത്സരങ്ങളിലും പങ്കെടുത്തപ്പോള്‍ ഓണാഘോഷം ജനകീയമായി. പ്രസിഡന്റ് സോമി ഗുപ്തയുടേയും സെക്രട്ടറി മോന്‍സി ഏബ്രഹാമിന്റെയും സംഘാടക പാടവത്തിലാണ് ആദ്യമായി വൂ്‌സ്റ്റര്‍ മലയാളികള്‍ ജനകീയ ഓണഘാഷം വിജയമാക്കിയത്. വൂസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരു വനിതയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ കൂടിയാണ് …
സര്‍ഗ്ഗം സ്റ്റീവനെജിന്റെ ഓണാഘോഷത്തിന് ശനിയാഴ്ച സമാപനം
സര്‍ഗ്ഗം സ്റ്റീവനെജിന്റെ ഓണാഘോഷത്തിന് ശനിയാഴ്ച സമാപനം
ഹാര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ മലയാളി അസ്സോസിയേഷനായ സര്‍ഗ്ഗം സ്റ്റീവനേജിന്റെ ഒരു മാസം നീണ്ട ഓണാഘോഷങ്ങള്‍ക്ക് ശനിയാഴ്ച കൊടിയിറങ്ങും. ഒരു മാസമായി നടത്തി വരുന്ന ആന്‍പതോളം കലാകായിക മത്സരങ്ങളില്‍ ചുരുങ്ങിയ ഇനങ്ങളുടെ ഫൈനലുകള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുളളത്. ഇവ പൂര്‍ത്തീകരിക്കുന്നതിനും ശനിയാഴ്ച നടക്കാനിരിക്കുന്ന ആഘോഷത്തിന്റെ ഒരുക്കങ്ങളുടെ അവസാന മിനുക്കുപണിയിലുമാണ് സര്‍ഗ്ഗം അസ്സോസിയേഷനെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 15ന് രാവിലെ …
വാറിംഗ്ടണ്‍ വിശ്വാസികള്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
വാറിംഗ്ടണ്‍ വിശ്വാസികള്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
വാറിംഗ്ടണ്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. ഞയറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പ്രസുദേന്തിമാരുടെ വാഴ്‌വോട് കൂടിയാണ് തിരുനാള്‍ ആഘോഷത്തിന് തുടക്കമായത്. തുടര്‍ന്ന് നടന്ന ആഘോഷമായ കുര്‍ബാനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു കര്‍മ്മല മാതാവിന്റെ അനുഗ്രഹത്തിന് പാത്രമായി. കൊടി തോരണങ്ങളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോട് നടന്ന പ്രദക്ഷിണത്തില്‍ വാറിംഗ്ടണിലും പരിസരപ്രദേശത്തുമുളള നൂറ് …