1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തുവാരിയതായി ഇറാഖി സൈന്യം, ഭീകരരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന അവസാന നഗരവും മോചിപ്പിച്ചു
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തുവാരിയതായി ഇറാഖി സൈന്യം, ഭീകരരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന അവസാന നഗരവും മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തുവാരിയതായി ഇറാഖി സൈന്യം, ഭീകരരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന അവസാന നഗരവും മോചിപ്പിച്ചു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള റാവയില്‍ നിന്നാണ് മിന്നലാക്രമണത്തിലൂടെ ഇറാഖി സൈന്യം ഐഎസിനെ തുരത്തിയത്. റാവ പൂര്‍ണമായും തിരിച്ചു പിടിച്ച സൈന്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തിയതായും ഇതോടെ ഇറാഖ് പൂര്‍ണമായും ഐഎസിന്റെ …
പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം
പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം
സ്വന്തം ലേഖകന്‍: പട്ടാള അട്ടിമറി, സിംബാബ്‌വെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, വീട്ടുതടങ്കലിലായ പ്രസിഡന്റ് മുഗാബെയുടെ രാജിക്കായി പട്ടാളത്തിന്റെ സമ്മര്‍ദം. ചൊവ്വാഴ്ച രാത്രി സൈന്യം കസ്റ്റഡിയിലെടുത്ത സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും സൈനിക മേധാവി കോണ്‍സ്റ്റാന്റിനോയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി സംഘവും …
അമേരിക്കയിലെ ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍
അമേരിക്കയിലെ ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ മരണം, വളര്‍ത്തമ്മ അറസ്റ്റില്‍. മൂന്നു വയസുകാരിയെ വീട്ടില്‍ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് മലയാളിയാളിയായ സിനി മാത്യൂസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഭര്‍ത്താവ് വെസ്‌ലി മാത്യൂവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശി വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് ബിഹാറിലെ …
ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു, മോഷണ സംഘത്തിലെ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു, മോഷണ സംഘത്തിലെ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കൗണ്ടിങ് വിദ്യാര്‍ഥിയും പഞ്ചാബ് സ്വദേശിയുമായ ധര്‍മപ്രീത് സിങ് ജാസറാണ്(21) യു.എസിലെ കാലിഫോര്‍ണിയയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചത്. ഇന്ത്യന്‍ വംശജനടങ്ങുന്ന നാലംഗ സംഘമാണ് ധര്‍മപ്രീതിനെ കൊന്ന് മോഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പഠന സമയം കഴിഞ്ഞ് ഫ്രെസ്‌നോയിലെ ഗ്യാസ് സ്‌റ്റേഷനു സമീപമുള്ള കടയില്‍ …
നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം, 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം, 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം, 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്. വടക്കുകിഴക്കന്‍ നൈജീരിയന്‍ നഗരമായ മെയ്ദുഗിരിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം രാത്രി 10.30ഓടെയായിരുന്നു ആക്രമണം. നാല് പേരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടതായാണ് …
മ്യാന്മറിലെ റോഹിംഗ്യന്‍ കൂട്ടക്കൊല, മൗനം പാലിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഓങ്‌സാന്‍ സൂചി, മ്യാന്മറിനെതിരെ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണ്‍
മ്യാന്മറിലെ റോഹിംഗ്യന്‍ കൂട്ടക്കൊല, മൗനം പാലിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഓങ്‌സാന്‍ സൂചി, മ്യാന്മറിനെതിരെ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണ്‍
സ്വന്തം ലേഖകന്‍: മ്യാന്മറിലെ റോഹിംഗ്യന്‍ കൂട്ടക്കൊല, മൗനം പാലിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഓങ്‌സാന്‍ സൂചി, മ്യാന്മറിനെതിരെ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണ്‍. റോഹിംഗ്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം നടത്തിയ വംശീയ ഉന്മൂലനത്തില്‍ പ്രതികരിക്കാതെ മാറിനിന്നുവെന്ന ആരോപണങ്ങള്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂചി നിഷേധിച്ചു. അത്തരം ആരോപണങ്ങള്‍ അവഗണിക്കുകയാണ് പതിവെന്നും സൂചി വ്യക്തമാക്കി. …
ക്രിസ്തു വേണ്ട, പകരം ഷീ ജിന്‍പിംഗ്! ചൈനയിലെ ക്രൈസ്തവരുടെ വീടുകളില്‍ നിന്ന് യേശു ചിത്രങ്ങളും മതചിഹ്നങ്ങളും മാറ്റി പകരം പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഫോട്ടോ വയ്ക്കണമെന്ന് അധികൃതര്‍
ക്രിസ്തു വേണ്ട, പകരം ഷീ ജിന്‍പിംഗ്! ചൈനയിലെ ക്രൈസ്തവരുടെ വീടുകളില്‍ നിന്ന് യേശു ചിത്രങ്ങളും മതചിഹ്നങ്ങളും മാറ്റി പകരം പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഫോട്ടോ വയ്ക്കണമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: ക്രിസ്തു വേണ്ട, പകരം ഷീ ജിന്‍പിംഗ്! ചൈനയിലെ ക്രൈസ്തവരുടെ വീടുകളില്‍ നിന്ന് യേശു ചിത്രങ്ങളും മതചിഹ്നങ്ങളും മാറ്റി പകരം പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഫോട്ടോ വയ്ക്കണമെന്ന് അധികൃതര്‍. ദക്ഷിണ ചൈനയിലെ യുഗാന്‍ കൗണ്ടിയിലെ പാവപ്പെട്ട ക്രൈസ്തവരെയാണ് അധികൃതര്‍ നിര്‍ബന്ധിക്കുന്നുതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദാരിദ്യ നിര്‍മാര്‍ജന പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ തങ്ങളുടെ ഉത്തരവു പാലിക്കണമെന്ന് …
2018 മുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇളവുമായി ജപ്പാന്‍, ഇനി ലഭിക്കുക മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ
2018 മുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇളവുമായി ജപ്പാന്‍, ഇനി ലഭിക്കുക മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ
സ്വന്തം ലേഖകന്‍: 2018 മുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇളവുമായി ജപ്പാന്‍, ഇനി ലഭിക്കുക മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഇത് വിനോദ സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും സ്ഥിരം സന്ദര്‍ശകര്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജാപ്പനീസ് ഏംബസി വ്യക്തമാക്കി. പുതിയ നടപടി ക്രമം വിസ അപേക്ഷകളെ ലഘൂകരിക്കുക മാത്രമല്ല അര്‍ഹരായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൂടിയാണ് നല്‍കുന്നത്. ഫോട്ടോ പതിപ്പിച്ച പാസ്‌പോര്‍ട്ട് …
അപൂര്‍വ ഭൂകമ്പത്തില്‍ കുലുങ്ങി ദക്ഷിണ കൊറിയ, പ്രകമ്പനം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങള്‍ മൂലമെന്ന് നിഗമനം
അപൂര്‍വ ഭൂകമ്പത്തില്‍ കുലുങ്ങി ദക്ഷിണ കൊറിയ, പ്രകമ്പനം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങള്‍ മൂലമെന്ന് നിഗമനം
സ്വന്തം ലേഖകന്‍: അപൂര്‍വ ഭൂകമ്പത്തില്‍ കുലുങ്ങി ദക്ഷിണ കൊറിയ, പ്രകമ്പനം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങള്‍ മൂലമെന്ന് നിഗമനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂകമ്പം ഭൂകമ്പ മേഖലയില്‍ അല്ലാത്ത ദക്ഷിണ കൊറിയയുടെ തെക്കു കിഴക്കന്‍ മേഖലയിലാണ് അനുഭവപ്പെട്ടത്. രാജ്യത്ത് ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും തീവ്രതയേറിയ രണ്ടാമത്തെ ഭൂകമ്പമാണിത്. …
സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി നടത്തി സൈന്യം അധികാരം പിടിച്ചു, പ്രസിഡന്റ് മുഗാബെയെ വീട്ടുതടങ്കലില്‍, ഇന്ത്യക്കാര്‍ സുരക്ഷിതര്‍
സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി നടത്തി സൈന്യം അധികാരം പിടിച്ചു, പ്രസിഡന്റ് മുഗാബെയെ വീട്ടുതടങ്കലില്‍, ഇന്ത്യക്കാര്‍ സുരക്ഷിതര്‍
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി നടത്തി സൈന്യം അധികാരം പിടിച്ചു, പ്രസിഡന്റ് മുഗാബെയെ വീട്ടുതടങ്കലില്‍. രാജ്യതലസ്ഥാനമായ ഹരാരെ പൂര്‍ണ്ണമായും സൈനിക നിയന്ത്രണത്തിലായി. ദേശീയ ടി വി ചാനലായ സിബിസി പിടിച്ചടക്കി കൊണ്ടാണ് സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ അട്ടിമറി തുടങ്ങിയത്. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ എസ് ബി മോയോ സിബിസി വഴി …