സ്വന്തം ലേഖകന്‍: ഈ വര്‍ഷം മൂന്നു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് ജര്‍മനി, കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിലൊന്ന് കുറവ്. ഈ വര്‍ഷം 250,000 നും 300, 000 ത്തിനുമിടക്ക് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് വ്യക്തമാക്കി. 2015 ല്‍ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡായിരുന്നു. അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിച്ചതിന്റെ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ആക്രമിച്ച തീവ്രവാദികളെ വെടിവച്ചു കൊന്നു. 2009 ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസ് ആക്രമിച്ച തീവ്രവാദി സംഘടനയായ ലഷ്‌കര്‍ഇഝാംഗ്‌വിയിലെ നാല് പേരെയാണ് പാക് പോലീസ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. ലാഹോറിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (സി.ഐ.ഡി) ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നാല് പേരും കൊല്ലപ്പെട്ടത്. …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌തേക്കില്ലെന്ന് റിപ്പോര്‍ട്ട്, പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ മുന്നോട്ടു പോകാന്‍ തെരേസാ മേയ്. ആര്‍ട്ടിക്ള്‍ 50 പ്രകാരം പാര്‍ലമെന്റില്‍ വോട്ടിനിടാതെ തന്നെ ബ്രെക്‌സിറ്റിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് നിയമോപദേഷ്ടാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തു പോകണമെന്ന് വിധിയെഴുതിയ ജൂണ്‍ 23 ലെ ഹിതപരിശോധനക്ക് ഉപദേശ …
സ്വന്തം ലേഖകന്‍: ആസ്‌ട്രേലിയയിലെ ദുസഹമായ അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വമ്പന്‍ റാലികള്‍, അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ അഭയാര്‍ഥികളെ കുത്തിനിറച്ചിരിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തെ സിഡ്‌നി അടക്കമുള്ള വിവിധ നഗരങ്ങളില്‍ ഒരേ സമയമാണ് റാലികള്‍ നടത്തി. അഭയം ചോദിക്കുന്നത് കുറ്റമല്ല, ക്യാമ്പുകള്‍ അടച്ചുപൂട്ടുക, അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കുക തുടങ്ങിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വംശീയ വിവേചനം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഓഡിറ്റിംഗ് നടത്താനൊരുങ്ങുന്നു. പൊതുഭരണ രംഗത്ത് വിവിധ ജന വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ തോത് പരിശോധിക്കാന്‍ ഓഡിറ്റിംഗ് നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചു. വംശീയവും സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങള്‍ പുറത്തുകൊണ്ടുവരാനും ആരോഗ്യം, വിദ്യാഭ്യാസം, ശിശുസംരക്ഷണം, ക്ഷേമപ്രവര്‍ത്തനം, തൊഴില്‍, നൈപുണ്യ വികസനം, ശിക്ഷാരീതി …
സ്വന്തം ലേഖകന്‍: ധാക്കയിലെ ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തിന്റെ സൂത്രധാരനേയും കൂട്ടാളികളേയും ബംഗ്ലാദേശ് സുരക്ഷാ സേന വെടിവച്ചു കൊന്നു. ബംഗ്ലാദേശ് തലസ്ഥാനത്തെ ഹോട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ തമീം അഹമ്മദ് ചൗധരി എന്ന ബംഗ്‌ളാദേശ് വംശജനായ കാനേഡിയന്‍ പൗരനും നാലു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ധാക്കയില്‍ തീവ്രവാദ വിരുദ്ധ സേനയും തീവ്രവാദികളും തമ്മിലുണ്ടായ …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മെഡല്‍ നേടാതെ മടങ്ങിയ ഉത്തര കൊറിയന്‍ കായിക താരങ്ങളെ കാത്തിരിക്കുന്നത് കല്‍ക്കരി ഖനികള്‍. ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മെഡല്‍ നേടാതെ മടങ്ങിയ കായിക താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് അയക്കാന്‍ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒളിമ്പിക്‌സില്‍ പരമ്പരാഗത ശത്രുക്കളായ ദക്ഷിണ കൊറിയ 21 മെഡലുകള്‍ കരസ്ഥമാക്കിയതാണ് ഉത്തര …
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ വധിക്കാന്‍ ശ്രമം, ആക്രമിയെ പോലീസ് കീഴ്‌പെടുത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മെര്‍ക്കലിനെ വധിക്കാന്‍ ശ്രമം നടന്നത്. മെര്‍ക്കലിന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെക്ക് പ്രധാനമന്ത്രി സൊബോട്കയുമായി ചര്‍ച്ചയ്ക്ക് എയര്‍പോര്‍ട്ടില്‍നിന്നു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കു പോകുന്നവഴിയാണ് മെര്‍ക്കലിനെതിരെ ആക്രമണമുണ്ടായത്. …
സ്വന്തം ലേഖകന്‍: ബൊളീവിയന്‍ സഹ ആഭ്യന്തര മന്ത്രിയെ സമരം ചെയ്യുന്ന ഖനി തൊഴിലാക്കികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സമരം ചെയ്യുന്ന ഖനി ജോലിക്കാരുമായി സന്ധി സംഭാഷണത്തിനു പോയതായിരുന്നു സഹ ആഭ്യന്തര മന്ത്രി റുഡോള്‍ഫോ ഇലാനെസ്. സഭവവുമായി ബന്ധപ്പെട്ട് 100 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇലാനസിനെ സമരക്കാര്‍ തല്ലിച്ചതച്ചു കൊലപ്പെടുത്തിയ കാര്യം ടിവിയില്‍ വിവരിച്ച പ്രതിരോധ മന്ത്രി റെയിമി …
സ്വന്തം ലേഖകന്‍: കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ താരങ്ങളുടെ താരമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ. യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയതും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതുമാണ് ക്രിസ്റ്റാന്യോയെ അവാര്‍ഡിനര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി. റയലിലെ സഹതാരം …