1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ വോട്ടു ചെയ്യാം
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ വോട്ടു ചെയ്യാം
സ്വന്തം ലേഖകന്‍: കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ വോട്ടു ചെയ്യാം. ആറു മണിക്ക് വോട്ടിംഗ് അവസാനിക്കുമ്പോള്‍ വരിയില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാനത്താകെ പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ 3,176 എണ്ണമുണ്ടെന്നും കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലായി 119 പോളിങ് സ്‌റ്റേഷനുകള്‍ക്കു മാവോയിസ്റ്റ് …
മൂന്നു മാസത്തിനിടെ പലസ്തീനില്‍ 25 കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ്, ഇസ്രയേല്‍ സൈന്യം പ്രതിക്കൂട്ടില്‍
മൂന്നു മാസത്തിനിടെ പലസ്തീനില്‍ 25 കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ്, ഇസ്രയേല്‍ സൈന്യം പ്രതിക്കൂട്ടില്‍
സ്വന്തം ലേഖകന്‍: മൂന്നു മാസത്തിനിടെ പലസ്തീനില്‍ 25 കുറ്റികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ്, ഇസ്രയേല്‍ സൈന്യം പ്രതിക്കൂട്ടില്‍. കുട്ടികളില്‍ ഭൂരിപക്ഷവും ഇസ്രയേലി സൈനികരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 വര്‍ഷത്തെ അവസാന മൂന്നു മാസങ്ങളിലെ കണക്കാണിത്. ഏകദേശം 1300 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമാണ് കുട്ടികള്‍ ഏറെയും കൊല്ലപ്പെട്ടത്. 12–17 പ്രായമുള്ള …
ഈജിപ്ത് ബ്രിട്ടന്റെ പുതിയ സുഹൃത്ത്, ആയുധകൈമാറ്റത്തിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിലും സഹകരിക്കും
ഈജിപ്ത് ബ്രിട്ടന്റെ പുതിയ സുഹൃത്ത്, ആയുധകൈമാറ്റത്തിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിലും സഹകരിക്കും
സ്വന്തം ലേഖകന്‍: ഈജിപ്ത് ബ്രിട്ടന്റെ പുതിയ സുഹൃത്ത്, ആയുധകൈമാറ്റത്തിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിലും സഹകരിക്കും. ഈജിപ്തിലേക്ക് ആയുധ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ തയാറെടുക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതു ശരിവച്ചുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി കൈറോയിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. ബ്രിട്ടന്‍ പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലെഫ്. ജനറല്‍ ടോം ബെക്കറ്റ് ആയിരുന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം …
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ മോദിയുടെ രഹസ്യ സംഭാഷണം പുറത്തു വിടുമെന്ന് വെളിപ്പെടുത്തല്‍
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ മോദിയുടെ രഹസ്യ സംഭാഷണം പുറത്തു വിടുമെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ മോദിയുടെ രഹസ്യ സംഭാഷണം പുറത്തുവിടുമെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കോപ്ടര്‍ ഇടപാടിലെ തെളിവന്വേഷിച്ച് നരേന്ദ്ര മോദി നടത്തിയ രഹസ്യ സംഭാഷണം ഇറ്റലി പുറത്തു വിടുമെന്ന് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ ഭീഷണി മുഴക്കി. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ നാവികനെ വിട്ടയക്കാന്‍ തയാറായില്ലെങ്കില്‍ സന്തോഷകരമല്ലാത്ത …
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ന്യൂയോര്‍ക്കില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലബാമ സ്വദേശി സൂസന്ന മുഷാത്ത് ജോണ്‍സ് ആണ് നിര്യാതനായത്. 116 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു അന്ത്യം. 1899 ല്‍ അലബാമയിലെ കാര്‍ഷിക കുടുംബത്തിലായിരുന്നു ജനനം. 19 ആം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ജീവിച്ചിരിക്കുന്ന അവസാന വ്യക്തികൂടിയായിരുന്നു …
പശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ അവസാന പോരാട്ടത്തിന് ഒന്നിക്കാന്‍ ബിന്‍ ലാദന്റെ മകന്റെ ശബ്ദ സന്ദേശം
പശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ അവസാന പോരാട്ടത്തിന് ഒന്നിക്കാന്‍ ബിന്‍ ലാദന്റെ മകന്റെ ശബ്ദ സന്ദേശം
സ്വന്തം ലേഖകന്‍: പശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ അവസാന പോരാട്ടത്തിന് ഒന്നിക്കാന്‍ ബിന്‍ ലാദന്റെ മകന്റെ ശബ്ദ സന്ദേശം. ലാദന്‍ ഭീഷണി വല്ല വിധേനയും ഒഴിഞ്ഞെന്ന് ആശ്വസിച്ചിരുന്ന അമേരിക്കയടക്കമുള്ള പശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥരാക്കിക്കൊണ്ട് ബിന്‍ലാദന്റെ പുത്രന്‍ ഹംസാ ബിനന്‍ ലാദനാണ് ശബ്ദ സന്ദേശവുനായി രംഗത്തെത്തിയത്. പിതാവ് കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പാശ്ചാത്യര്‍ക്കെതിരെ പോരാടാന്‍ ലോകത്തോട് ആഹ്വാനം ചെയ്ത് …
ഈ വര്‍ഷം ഹജ്ജ് കര്‍മത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇറാന്‍, സൗദിയുമായുള്ള ഉരസല്‍ രൂക്ഷമാകുന്നു
ഈ വര്‍ഷം ഹജ്ജ് കര്‍മത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇറാന്‍, സൗദിയുമായുള്ള ഉരസല്‍ രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ഹജ്ജ് കര്‍മത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇറാന്‍, സൗദിയുമായുള്ള ഉരസല്‍ രൂക്ഷമാകുന്നു. ഇറാനില്‍നിന്നു സൗദി അറേബ്യയിലേക്ക് ഹജ്ജ് തീര്‍ഥാടകരെ അയക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ച ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ജനുവരിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെയുണ്ടായ അപകടങ്ങളില്‍ …
വിസയില്‍ കൃത്രിമം, നൂറു കണക്കിന് എയിഡ്‌സ് രോഗികള്‍ കുവൈറ്റില്‍ എത്തിയതായി സംശയം
വിസയില്‍ കൃത്രിമം, നൂറു കണക്കിന് എയിഡ്‌സ് രോഗികള്‍ കുവൈറ്റില്‍ എത്തിയതായി സംശയം
സ്വന്തം ലേഖകന്‍: വിസയില്‍ കൃത്രിമം, നൂറു കണക്കിന് എയിഡ്‌സ് രോഗികള്‍ കുവൈറ്റില്‍ എത്തിയതായി സംശയം. കുവൈറ്റ് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തിലത്തെിയ വിദേശികളില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് അധികൃതര്‍ ഇക്കാര്യം കണ്ടത്തെിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന്, മെഡിക്കല്‍ എക്‌സാമിനേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് …
ഫേസ്ബുക്ക് അരുത്, അനുവാദമില്ലാതെ പുറത്ത് ഇറങ്ങരുത്, ജീന്‍സ് അരുത്’, യുകെയിലെ മുസ്ലീം പള്ളികള്‍ സ്ത്രീകള്‍ക്കായി പുറപ്പെടുവിച്ച അരുതുകളുടെ പട്ടിക
ഫേസ്ബുക്ക് അരുത്, അനുവാദമില്ലാതെ പുറത്ത് ഇറങ്ങരുത്, ജീന്‍സ് അരുത്’, യുകെയിലെ മുസ്ലീം പള്ളികള്‍ സ്ത്രീകള്‍ക്കായി പുറപ്പെടുവിച്ച  അരുതുകളുടെ പട്ടിക
സ്വന്തം ലേഖകന്‍: ‘ഫേസ്ബുക്ക് അരുത്, അനുവാദമില്ലാതെ പുറത്ത് ഇറങ്ങരുത്, ജീന്‍സ് അരുത്’, യുകെയിലെ മുസ്ലീം പള്ളികള്‍ സ്ത്രീകള്‍ക്കായി പുറപ്പെടുവിച്ച അരുതുകളുടെ പട്ടിക. ബര്‍മ്മിങ്ങ്ഹാമിലുള്ള ഗ്രീന്‍ ലെയ്ന്‍ മസ്ജിദാണ് സ്ത്രീകള്‍ പാന്റ് ധരിക്കരുതെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തൊട്ടുപിന്നാലെ ബ്ലാക്ക് ബേണിലെ ഒരു പള്ളി സ്ത്രീകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫേസ്ബുക്ക് പാപത്തിലേക്കുള്ള …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ജയിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്‍, ഡൊണാള്‍ഡ് ട്രംപിന് ചുട്ട മറുപടി
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ജയിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്‍, ഡൊണാള്‍ഡ് ട്രംപിന് ചുട്ട മറുപടി
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ജയിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്‍, ഡൊണാള്‍ഡ് ട്രംപിന് ചുട്ട മറുപടി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റനെയാണു താന്‍ പിന്താങ്ങുന്നതെന്നാണ് ലണ്ടനിലെ പ്രഥമ മുസ്‌ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ട ലേബര്‍പാര്‍ട്ടി അംഗം സാദിക്ക് ഖാന്‍ ബിബിസി അഭിമുഖത്തില്‍ തുറന്നടിച്ചത്. ട്രംപിനെ ഹില്ലരി പരാജയപ്പെടുത്തണമെന്നാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അഭിമുഖത്തില്‍ …