സ്വന്തം ലേഖകന്‍: ആകാശത്ത് സ്വന്തം ജിപിഎസ് സംവിധാനം ഒരുക്കി ഇന്ത്യ, ഏഴാമത്തെ ഉപഗ്രഹ വിക്ഷേപണവും വിജയം. ഐ.ആര്‍.എന്‍.എസ്.എസ്1ജി എന്ന പുതിയ ഉപഗ്രഹമാണ് വിജയകരമായി വിക്ഷേപിച്ചത്. ഈ ഉപഗ്രഹം നേരത്തേ ഭ്രമണപഥത്തിലെത്തിച്ച ആറ് ഗതിനിര്‍ണയ ഉപഗ്രഹങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇന്ത്യക്ക് സ്വന്തം ഗതിനിര്‍ണയ സംവിധാനം (ജിപിഎസ്) ലഭ്യമാകും. അമേരിക്ക ആസ്ഥാനമായ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) …
സ്വന്തം ലേഖകന്‍: യുകെയില്‍ പുതിയ കരാറിനെതിരെ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ശക്തം, ആരോഗ്യ മേഖല നിശ്ചലമായി. പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടാം ദിവസവും പണിമുടക്കിയത്. ബ്രിട്ടീഷ് സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ചത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡോക്ടര്‍മാര്‍ …
സ്വന്തം ലേഖകന്‍: അഞ്ച് സംസ്ഥാനങ്ങളില്‍ വിജയം, ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പിലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രൈമറികളില്‍ വിജയം നെടി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഹിലാരി ക്ലിന്റണ്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചപ്പോള്‍ റോഡ് ഐലന്‍ഡില്‍ എതിരാളിയായ സാന്‍ഡേഴ്‌സനാണ് ജയം നേടിയത്. …
സ്വന്തം ലേഖകന്‍: ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് ജര്‍മ്മനിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം, വിമാന സര്‍വീസുകള്‍ മുടങ്ങി. സൂചന പണിമുടക്കെന്ന നിലയില്‍ നടക്കുന്ന സമരം രാജ്യത്തെ എട്ടോളം നഗരങ്ങളിലെ വിമാനത്താവളങ്ങളെ സാരമായി ബാധിച്ചു. അഗ്‌നിശമന സേനാംഗങ്ങളുടെ സമരത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 400 ഓളം വിമാന സര്‍വിസുകളാണ് ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ മാത്രം റദ്ദായത്. സുരക്ഷാവിഭാഗമുള്‍പ്പെടെയുള്ള മറ്റു ജീവനക്കാരും സമരത്തില്‍ …
സ്വന്തം ലേഖകന്‍: പുഴയില്‍ തീയിട്ട് ഓസ്‌ട്രേലിയന്‍ എംപിയുടെ വ്യത്യസ്തമായ പ്രതിഷേധം, നടപടി വെള്ളത്തില്‍ മീഥൈന്‍ വാതകം കലര്‍ന്നതിനെ തുടര്‍ന്ന്. ഓസ്‌ട്രേലിയയിലെ ഗ്രീന്‍സ് പാര്‍ട്ടി എം.പി ജെറിമി ബക്കിംഗ്ഹാമാണ് പ്രകൃതിവാതക ഖനിയില്‍ നിന്ന് മീഥൈന്‍ വാതകം കലര്‍ന്ന ക്വീന്‍സ്ലാന്‍ഡിലെ കോണ്‍ഡാമിന്‍ നദിയില്‍ പ്രതിഷേധ സൂചകമായി തീയിട്ടത്. പ്രകൃതി വാതക ഖനിയില്‍ നിന്ന് കോണ്‍സ്ഡാമിന്‍ നദിയില്‍ മീഥൈന്‍ വാതകം …
സ്വന്തം ലേഖകന്‍: ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 30 വയസ്, ആണവ വിപത്തിനെതിരെ മെഴുകുതിരികളുമായി ലോകം. 1986 ഏപ്രില്‍ 26 നായിരുന്നു ആണവ ശക്തിയുടെ അപകടം ലോകത്തെ ഞെട്ടിച്ച മഹാദുരന്തമുണ്ടായത്. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഴുകുതിരികള്‍ തെളിയിച്ചു. ഉക്രെയിനിലെ കീവില്‍ നടന്ന പ്രത്യേക ചടങ്ങില്‍ യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പങ്കെടുത്തു. പഴയ …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹീമിന് അവയവങ്ങള്‍ ജീര്‍ണിക്കുന്ന അപൂര്‍വ രോഗം, ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ലിയാഖത് നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതായാണ് വാര്‍ത്തകള്‍. ദാവൂദിന്റെ കാലുകളിലാണ് രോഗം പ്രധാനമായു ബാധിച്ചിരിക്കുന്നതെന്നും അസുഖം ഭേദമാകാത്തതിനാല്‍ കാല് മുറിച്ചു മാറ്റേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. …
സ്വന്തം ലേഖകന്‍: നിതാഖത് മൂന്നാം ഘട്ടം നടപ്പിലാക്കാന്‍ സൗദി സര്‍ക്കാര്‍, തൊഴില്‍ നഷ്ട ഭീഷണിയില്‍ പ്രവാസികള്‍. നിതാഖത് മൂന്നാം ഘട്ടമായി ടെലികോം മേഖലയില്‍ കടുത്ത നിയമന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുന്നതായി റിപ്പോര്‍ട്ട്. നേരത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്ത് നിതാഖത് നടപ്പാക്കിയിനെ തുടര്‍ന്ന് അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ഇതിനിടെ, ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ മുഖഛായ മാറ്റുന്ന പദ്ധതി വിഷന്‍ 2030 വരുന്നു, മന്ത്രിസഭയുടെ അംഗീകാരം. സ്വദേശികളെയും രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളെയും നേരിട്ടു ബാധിക്കുന്ന പദ്ധതി വരുന്ന 15 വര്‍ഷത്തേക്കുള്ള സൗദിയുടെ സാമ്പത്തിക നയ രേഖ കൂടിയാണ്. എണ്ണ വിലയിടവിന്റെ അനിശ്ചിതത്വത്തില്‍ നിന്ന് സൗദിയെ മോചിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നയം. വിദേശികള്‍ക്ക് ദീര്‍ഘകാല താമസാനുമതി …
സ്വന്തം ലേഖകന്‍: ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധയില്‍ കുടുങ്ങിയ അമേരിക്കന്‍ വനിത കളഞ്ഞത് 14.8 ലിറ്റര്‍ മുലപ്പാല്‍. രണ്ടു കുട്ടികളുടെ അമ്മയായ ജസിക്ക കോക്ലി മാര്‍ട്ടിനസിനാണ് ശീതീകരിച്ച് സൂക്ഷിച്ചിരുന്ന മുലപ്പാല്‍ ഉപേക്ഷിക്കേണ്ടി വന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ജസിക്ക ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. എട്ടു മാസം പ്രായമുള്ള മകന്റെ ഒരാഴ്ച്ചത്തെ ഭക്ഷണമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ …