സ്വന്തം ലേഖകന്‍: ഹമ്മര്‍ രജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരില്‍, ക്യാപ്റ്റന്‍ ധോണിക്ക് വന്‍ പിഴ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന ഹമ്മറാണ് രജിസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായ പിഴവു മൂലം വെട്ടിലായത്. ഹമ്മര്‍ റജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരിലായതാണ് കുഴപ്പമായിരിക്കുന്നത്. റജിസ്‌ട്രേഷന്‍ സമയത്ത് കാറിന്റെ വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: ബല്‍ജിയത്തില്‍ ഭീകരരാക്രമണ പദ്ധതി തകര്‍ത്തു, ഭീകരരില്‍ ഒരാളെ വധിച്ചതായി റിപ്പോര്‍ട്ട്, തെരച്ചില്‍ തുടരുന്നു. പാരിസ് ഭീകരാക്രമണത്തില്‍ പങ്കുള്ളവരെന്ന് കരുതുന്നവര്‍ക്കു വേണ്ടി ഫ്രഞ്ച് പൊലീസും ബെല്‍ജിയന്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.30 നാണ് നഗരത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള …
സ്വന്തം ലേഖകന്‍: യുകെയില്‍ ബലാത്സംഗ പരമ്പര നടത്തിയ മലയാളിക്ക് 14 വര്‍ഷം തടവ്. കോട്ടയം സ്വദേശിയായ മാണി കുര്യനാണ് തടവ് ശിക്ഷ ലഭിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്തും. അമ്പതു വയസുള്ള പ്രതി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും നിരവധി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തതായാണ് കേസ്. 2014 …
സ്വന്തം ലേഖകന്‍: വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് പ്രണയിച്ച കമിതാക്കള്‍ക്ക് വീട്ടുടമ കൊടുത്ത പണി. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് കമിതാക്കള്‍ പ്രണയ കേളികള്‍ സ്ഥിരമാക്കിയതോടെ സഹികെട്ട വീട്ടുടമ പ്രതികരിക്കുകയായിരുന്നു. പലതവണ വിലക്കിയിട്ടും വീടിന് മുന്നില്‍ പരസ്യമായ പ്രണയ കേളികള്‍ കമിതാക്കള്‍ സ്ഥിരം പരിപാടിയാക്കിയതോടെ വീട്ടുടമ ഗെയിറ്റിന് മുകളില്‍ സി.സി.ടി.വി സ്ഥാപിക്കുകയായിരുന്നു. ഒപ്പം ഈ ദൃശ്യങ്ങള്‍ …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം ഡെന്മാര്‍ക്ക്, ഏറ്റവും പിന്നില്‍ സിറിയ. ആഭ്യന്തരോല്‍പ്പാദനം, സാമൂഹ്യക്ഷേമം, ആതുരസേവനം തുടങ്ങിയ മേഖലകള്‍ പരിഗണിച്ച് നടന്ന സര്‍വേയില്‍ ഇന്ത്യക്ക് 118 മത്തെ സ്ഥാനമാണ് ലഭിച്ചത്. സന്തോഷം തീരെയില്ലാത്ത രാജ്യങ്ങളായി സിറിയയും ബറുണ്ടിയും സ്ഥാനം പിടിച്ചപ്പോള്‍ അമേരിക്ക 13 മതായി. സന്തുഷ്ടിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലാണ് പാകിസ്താനും ശ്രീലങ്കയും ബംഗ്‌ളാദേശും …
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ബിബിസി, പ്രതിഷേധം വ്യാപകമാകുന്നു. വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സീരിയലിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഇതിനെതിരെ നിരവധി സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ബി.സി2 ചാനലിലാണ് ഫ്രഞ്ച് സീരിയലായ വേഴ്‌സൈല്‍സ് സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ഞായറാഴ്ച പരമ്പര പരിപാടികളുടെ ഭാഗമായാണ് പോണ്‍ സീരിയല്‍ സംപ്രേഷണം …
സ്വന്തം ലേഖകന്‍: മ്യാന്മറിന് പുതിയ പ്രസിഡന്റ്, ദീര്‍ഘ കാലത്തെ പട്ടാള ഭരണത്തിനിടെ ഒരാള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിക്കുന്നത് ആദ്യം. പ്രസിഡന്റായി ഹ്തിന്‍ ക്യാവിനെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുത്തത്. അര നൂറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണത്തിനിടെ ആദ്യമായാണ് ഒരു സിവിലിയന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസി (എന്‍.എല്‍.ഡി) നേതാവ് ഓങ് സാന്‍ സൂ ചിയുടെ അടുത്ത …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിന്റെ തലോടല്‍. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിന് പുറത്തേക്ക് വിടരുതെന്ന് ട്രംപ് പറഞ്ഞു. അവരെ പോലെ ചുറുചുറുക്കുള്ളവരെയാണ് രാജ്യത്തിനു വേണ്ടത്. യു.എസ് സര്‍വകലാശാലകളിലെ ഉന്നത റാങ്കുകള്‍ നേടുന്നത് അവരാണ്. യു.എസില്‍ വിദ്യാഭ്യാസം നേടിയ ഇവര്‍ ഇന്ത്യയില്‍ കമ്പനികള്‍ സ്ഥാപിച്ച് ഭാഗധേയം നിര്‍ണയിക്കുന്നുവെന്നും …
സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്ത ദളിത വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതത്തിലേക്ക്. ഹൈദരാബാദ് സര്‍വകലാശാല കാമ്പസില്‍ നടന്ന 119 മത്തെ സാവിത്രി ഭായി ഫുലെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ബുദ്ധമതം സ്വീകരിച്ച വിവരം രാധിക വെമുല അറിയിച്ചത്. ഡോ. ബി.ആര്‍ അംബേദ്കറുടെയും മറ്റ് ദലിത് നേതാക്കളുടെയും പാത പിന്തുടരുമെന്നും മരണം വരെ …
സ്വന്തം ലേഖകന്‍: ഡ്രൈവറില്ലാത്ത സെല്‍ഫി കാറുകള്‍ നിരത്തിലിറക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു, 2020 ഓടെ വ്യപകമാക്കാന്‍ തീരുമാനം. സ്റ്റീയറിംഗോ ഡ്രൈവറോ ഇല്ലാതെ തനിയെ ഓടുന്ന അടുത്ത തലമുറയില്‍ പെടുന്ന കാറുകള്‍ തിരക്കേറിയ മോട്ടോര്‍വേകളില്‍ പരീക്ഷിക്കുകയാണ് അധികൃതര്‍. പരീക്ഷണം വിജയം നേടിയാല്‍ 2020 ഓടെ വാണിജ്യാടിസ്ഥാനത്തില്‍ ഈ കാറുകള്‍ ലോകവിപണികളില്‍ എത്തിക്കാനാണ് നീക്കം. നിലവില്‍ ഈ സാങ്കേതിക വിദ്യയ്ക്ക് …