സ്വന്തം ലേഖകന്‍: ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം, ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയില്‍ 150 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മെലാനിയ ട്രംപ്. വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെയ്‌ലി മെയിലിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. വന്‍കിട ബിസിനസുകാര്‍ക്കായി 1990കളില്‍ മെലാനിയ സ്ത്രീകളെ ഏര്‍പ്പാടാക്കി നല്‍കിയെന്നും ഇടപാടുകാരിയായി …
സ്വന്തം ലേഖകന്‍: ബംഗളുരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി അയച്ച് പരിഭ്രാന്തി പരത്തിയതിനു പിന്നില്‍ മലയാളി കമിതാക്കള്‍. മലയാളികളായ നേഹ ഗോപിനാഥന്‍, അര്‍ജുന്‍ എന്നിവരെയാണ് ബംഗലുരു അന്താരാഷ്ട്ര വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോണ്‍സന്ദേശം. ഭീഷണിയെ തുടര്‍ന്ന് ആറ് മണിക്കൂറാണ് വിമാനം വൈകിയത്. വിമാനത്തിലെ 180 …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് തിരിച്ചടിയായി മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ ഉയര്‍ത്തി, ഗള്‍ഫ് യാത്ര ചെലവേറിയതാകും. കഴിഞ്ഞ വര്‍ഷം 4,400 രൂപയായിരുന്നു സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം ഇത് 5,500 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 4,250 രൂപയായിരുന്നു സൗദിയിലേക്കുള്ള നിരക്ക്. ഇത് പിന്നീട് 4,400 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു. മറ്റു …
സ്വന്തം ലേഖകന്‍: അര്‍ജന്റീനയില്‍ സണ്‍ബാത്ത് വിവാദം കത്തുന്നു, മാറിടങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധ പ്രകടനം. നഗ്‌നമായ മാറിയങ്ങളുമായി സണ്‍ബാത്ത് ചെയ്തതിനെ വിലക്കിയ പൊലീസ് നടപടിക്കെതിരെ അര്‍ജന്റീനിയയില്‍ സ്ത്രീകള്‍ മാറിടങ്ങള്‍ നഗ്‌നമാക്കി തെരുവിലിറങ്ങി. ബ്യൂണോസ് അയേഴ്‌സില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. ജനുവരിയില്‍ ബ്യൂണോസ് അയേഴ്‌സിലെ ഒരു കടല്‍തീരത്ത് നടന്ന സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം …
സ്വന്തം ലേഖകന്‍: സ്ത്രീകളുടെ പട നയിച്ച് ഹിലരി ക്ലിന്റന്‍ മടങ്ങിവരുന്നു, അമേരിക്കയുടെ ഭാവി സ്ത്രീകളുടെ കൈയ്യിലെന്ന് ആഹ്വാനം. എന്തും വെട്ടിത്തുറന്ന് പറയാനും എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനും ആഹ്വാനം ചെയ്ത ഹിലരി ഇസ്ലാമിക നിരോധനവും സ്ത്രീ വിരുദ്ധ നിലപാടുകളും തുടരുന്ന ട്രംപ് ഭരണത്തിനെതിരെ പരോക്ഷമായി ശബ്ദമുയര്‍ത്തുകയും ചെയ്തു. ഈ വര്‍ഷത്തെ മേക്കേഴ്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ …
സ്വന്തം ലേഖകന്‍: രാജമൗലിയുടെ മഹാഭാരത്തില്‍ രജനീകാന്തും മോഹന്‍ലാലും ആമിര്‍ഖാനും ഒരുമിക്കുമോ?. ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്കും ശേഷം സംവിധായകന്‍ എസ്എസ് രാജമൗലി മഹാഭാരതത്തിന്റെ ചലച്ചിത്ര ഭാഷ്യത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബാഹുബഹി രണ്ടാം ഭാഗത്തിന്റെ അവസാനവട്ട മിനുക്കു പണികളില്‍ തിരക്കിലായതിനാല്‍ തന്റെ മഹാഭാരത ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് മറ്റൊന്നും …
സ്വന്തം ലേഖകന്‍: രാത്രി ഉണര്‍ന്നു കരഞ്ഞ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഐറന്‍ ആശുപത്രിയിലെ കുട്ടികളുടെ ഐ.സി.യുവിലെ ജോലിക്കാരനാണ് പ്രതി. ശ്വാസ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുഞ്ഞ് രാത്രിയില്‍ നിര്‍ത്താതെ കരഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഉറങ്ങാന്‍ സാധിക്കാത്തതിന്റെ ദേഷ്യത്തിനാണ് കാല്‍ ഒടിച്ചത്. ജനുവരി …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും എയര്‍ ഇന്ത്യയുടെ മുതലെടുപ്പ്, ഈടാക്കുന്നത് കിലോക്ക് 18 ദിര്‍ഹം. വിദേശത്തുവച്ചു മരണം സംഭവിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് കിലോയ്ക്ക് 18 ദിര്‍ഹം വരെയാണ്. മരണപ്പെട്ട ആളുടെ ഭാരം അനുസരിച്ച് ഓരോ കിലോയ്ക്കും 18 ദിര്‍ഹവും ഒപ്പം ശവപ്പെട്ടിയുടെ ഭാരത്തിനും അനുസരിച്ചുള്ള തുക ഈടാക്കിയാലേ …
സ്വന്തം ലേഖകന്‍: പിടികൂടിയാല്‍ ലൈംഗിക അടിമയാക്കുമെന്ന് ഐഎസ്, തിരിച്ചുവരരുതെന്ന് ഡെന്മാര്‍ക്ക്, ഐഎസിനെതിരെ പോരാടാന്‍ ഇറങ്ങിത്തിരിച്ച് നോട്ടപ്പുള്ളിയായ ജോവന്നാ പലാനിയുടെ ദുരന്ത കഥ. കുറച്ചുനാള്‍ മുമ്പുവരെ ജോവന്നാ പലാനി ഡെന്മാര്‍ക്കിലെ ഒരു പൊളിറ്റിക്‌സ് വിദ്യാര്‍ഥിനി മാത്രമായിരുന്നു. എന്നാല്‍ ഐഎസിനെതിരേ പോരാടാന്‍ സിറിയയിലെത്തി കുര്‍ദ്ദിഷ് സേനയില്‍ ചേര്‍ന്നതോടെ 23 കാരിയായ ജോവാന്നയുടെ ജീവിതം തലകീഴായി മറിഞ്ഞു. വീടും കുടുംബവും …
സ്വന്തം ലേഖകന്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കൂകിപ്പായാന്‍ ഇന്ത്യന്‍ റയില്‍വേ. ആന്‍ഡമാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനെയും ദിഗ്ലീപ്പൂരിനെയും ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി വീശി. നിലവില്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ ബസ്, ബോട്ട് സര്‍വ്വീസുകള്‍ മാത്രമാണ് ഉള്ളത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് എത്താന്‍ ബസില്‍ 14 മണിക്കൂറും, ബോട്ടില്‍ 24 …