സ്വന്തം ലേഖകന്‍: കേരളത്തില്‍ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു, നിലവില്‍ ഓടുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നീക്കം. തീയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലി തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും കൂട്ടായ്മയുമായുള്ള തര്‍ക്കമാണ് സംസ്ഥാനത്ത് സിനിമാ പ്രതിസന്ധിക്ക് കാരണം. ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിനു പിന്നാലെ നിലവില്‍ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളും …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റ് ജനുവരി 26 ന് വധിക്കപ്പെടും, രാജീവ് ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. അടുത്ത വര്‍ഷം ജനുവരി 26 ന് മരിക്കുമെന്ന് രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. 1987 ല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്കിനടിച്ച കുറ്റവാളി വിജിതാ റോഹാന വിജേമുനിയാണ് അടുത്ത …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവന്‍ സൗകര്യം ഹോങ്കോങ്ങ് റദ്ദാക്കി. ചൈനയിലെ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിന്‍വലിച്ചു. ജനുവരി മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രീ അറൈവല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. നിലവില്‍ ഇന്ത്യക്കാര്‍ക്ക് ഹോങ്കോങ് സന്ദര്‍ശിക്കുന്നതിന് വിസയുടെ ആവശ്യമില്ല. 14 ദിവസം വരെ ഹോങ്കോങ്ങില്‍ തങ്ങുന്നതിന് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രവേശനം …
സ്വന്തം ലേഖകന്‍: വിമാനത്തിലെ കക്കൂസ് മാലിന്യം ആകാശത്ത് തള്ളിയാല്‍ വിമാന കമ്പനികള്‍ക്ക് ഇനി പണികിട്ടും. മാലിന്യം പറക്കലിനിടെ ആകാശത്ത് തള്ളുന്ന വിമാനങ്ങളില്‍നിന്ന് 50,000 പിഴയീടാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികള്‍ക്കും നോട്ടീസ് നല്‍കാനും വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് (ഡി.ജി.സി.എ.) ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. വിമാനം നിലത്തിറങ്ങുമ്പോള്‍ മാലിന്യ ടാങ്ക് …
സ്വന്തം ലേഖകന്‍: ടെന്നീസ് സൂപ്പര്‍ താരം പെട്രോ ക്വിറ്റോവക്ക് മോഷ്ടാവിന്റെ കത്തിക്കുത്തേറ്റു, അടിയന്തിര ശസ്ത്രക്രിയ. രണ്ടു തവണ വിംബിള്‍ഡണ്‍ ചാംപ്യനായിട്ടുള്ള പെട്രോ ക്വിറ്റോവക്ക് മോഷണ ശ്രമത്തിനിടെയാണ് വീട്ടില്‍വച്ച് അക്രമിയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ എത്തിയ ആള്‍ എന്ന വ്യാജേനയാണ് മോഷ്ടാവ് ഉള്ളില്‍ കയറിയതെന്ന് ജോലിക്കാര്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ഇമെയില്‍ വഴി കള്ളപ്പണത്തെക്കുറിച്ച് വിവരം നല്‍കാന്‍ പദ്ധതി, മൂന്നു ദിവസം കൊണ്ട് ലഭിച്ചത് 4000 ത്തോളം ഇമെയില്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത് നാലായിരത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax. gov.in എന്ന ഇമെയില്‍ വിലാസത്തിലാണ് കള്ളപ്പണക്കാരെക്കുറിച്ച് വിവരം നല്‍കേണ്ടത്. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. സ്വന്തം പേര് വെളിപ്പെടുത്താതെ …
സ്വന്തം ലേഖകന്‍: ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍. 78 വയസായിരുന്നു. നിരവധി സ്വഭാവ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത മുഖമായ ജഗന്നാഥ വര്‍മ്മ 575 ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ മാറ്റൊലി യാണ് ആദ്യ ചിത്രം. നിമോണിയ ബാധയെ തുടര്‍ന്ന് നീണ്ട നാള്‍ ആശുപത്രിയിലായിരുന്നു. …
സ്വന്തം ലേഖകന്‍: ഉയര്‍ന്ന കറന്‍സി പിന്‍വലിക്കാന്‍ പാകിസ്താനും, 5000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കും. നിലവില്‍ പ്രയോഗത്തിലുള്ള ഉയര്‍ന്ന മൂല്യമുള്ള 5000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രമേയം പാകിസ്താന്‍ സെനറ്റ് പാസാക്കി. പാകിസ്താന്‍ മുസ്ലീം ലീഗ് പാര്‍ട്ടി സെനറ്ററായ ഉസ്മാന്‍ സെയ്ഫുള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. കള്ളപ്പണമായാണ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ ഉപയോഗിക്കുന്നതെന്നും ഇതിന് തടയിടുന്നതിനായാണ് നോട്ട് അസാധുവാക്കിയതെന്നും …
സ്വന്തം ലേഖകന്‍: അലെപ്പോയില്‍ ഒഴിപ്പിക്കല്‍ നിരീക്ഷിക്കാന്‍ പ്രത്യേക യുഎന്‍ നിരീക്ഷകര്‍. വിമതരെ തുരത്തി സിറിയന്‍ സൈന്യം പിടിച്ച കിഴക്കന്‍ ആലപ്പോയില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുന്നത് പരിശോധിക്കാന്‍ യുഎന്‍ നിരീക്ഷകരെ അയക്കാനുള്ള പ്രമേയം ഫ്രാന്‍സാണ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. പ്രമേയം ഐകകണ്‌ഠ്യേന പാസായി. ആലപ്പോയിലെ സിറിയന്‍ സൈനിക നടപടിയെ പിന്തുണയ്ക്കുന്ന റഷ്യ ഉള്‍പ്പെടെ രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങളും പ്രമേയത്തിന് …
സ്വന്തം ലേഖകന്‍: ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേക്ക്. 117 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മേരിലാന്‍ഡ് ഓക്‌സോണ്‍ ഹില്‍ എം.ജി.എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മിസ് ഡോമനിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനവും മിസ് ഇന്‍ഡോനീഷ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1975ല്‍ വില്‍നെലിയ മെര്‍സെഡ് …