സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍, വീണ്ടും നിയന്ത്രണം, പഴയ 500, 1000 നോട്ടുകളില്‍ 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപം ഇനി ഒറ്റത്തവണ. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട നിയന്ത്രണം ഡിസംബര്‍ 30 ന് അവസാനിക്കാനിരിക്കെ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ധനമന്ത്രാലയം വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. പഴയ 500, 1000 നോട്ടുകളില്‍ 5000 രുപയില്‍ കൂടുതലുള്ള നിക്ഷേപം ഒറ്റത്തവണ മാത്രമേ …
സ്വന്തം ലേഖകന്‍: ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി മലയാളിയായ കരുണ്‍ നായര്‍, സേവാഗിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അഞ്ചാമത്തെയും അവസാത്തേതുമായ ടെസ്റ്റിലാണ് മലയാളിയായ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. ചെങ്ങന്നൂര്‍ സ്വദേശിയായ കരുണ്‍ നായര്‍ പ്രാദേശിക ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ …
സ്വന്തം ലേഖകന്‍: സാമ്പത്തിക തിരിമറി, ഐഎംഎഫ് മേധാവി കുറ്റക്കാരിയെന്ന് ഫ്രഞ്ച് കോടതി. പൊതുസ്വത്ത് അശ്രദ്ധമായി കൈകാര്യം ചെയ്ത കേസില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മേധാവി ക്രിസ്റ്റീന്‍ ലാഗ്രേഡ് കുറ്റക്കാരിയെന്നു ഫ്രഞ്ച് കോടതി വിധിച്ചു. 2008 ല്‍ ഫ്രഞ്ച് ധനമന്ത്രിയായിരുന്ന കാലത്ത് വ്യവസായിയായ ബെര്‍ണാഡ് ടാപീയുമായുള്ള സാമ്പത്തിക ഇടപാടില്‍ പൊതുസ്വത്ത് നഷ്ടമായെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സ് വീണു, മഞ്ഞക്കടലിനെ കുപ്പിയിലടച്ച് കൊല്‍ക്കത്തക്ക് ഐഎസ്എല്‍ കിരീടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്‌സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ച മത്സരത്തില്‍ 37 ആം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി …
സ്വന്തം ലേഖകന്‍: സീനിയോരിറ്റി പട്ടികയില്‍ അട്ടിമറി, കരസേനാ മേധാവിയുടെ നിയമനം വിവാദമാകുന്നു. സീനിയോറിറ്റി മറികടന്ന് ബിപിന്‍ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചതാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്. സീനിയോറിറ്റിയില്‍ മുന്നിലുള്ള കരസേനയുടെ ഈസ്‌റ്റേണ്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ജോഷി, സതേണ്‍ കമാന്‍ഡന്റ് മേധാവിയും മലയാളിയുമായ പി.എം ഹാരിസ്, സെന്‍ട്രല്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റനന്റ് ജനറല്‍ …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍ ഫൈനല്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐഎം വിജയനെ വിഐപി ഗാലറിയില്‍ ഇരുത്തി നിവിന്‍ പോളി. ജനറല്‍ ടിക്കറ്റ് നല്‍കി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐ.എം വിജയന് വി.ഐ.പി ടിക്കറ്റ് നല്‍കിയാണ് ചലച്ചിത്ര താരം നിവിന്‍ പോളി വിഐപി ഗാലറിയിലേക്ക് ക്ഷണിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നിവിന്‍ പോളി …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആകാശത്ത് വിമാനങ്ങളില്‍ വൈഫൈ സേവനം ഉടന്‍, യാത്രക്കാര്‍ക്ക് വോയ്‌സ്, ഡാറ്റാ, വീഡിയോ സേവനങ്ങള്‍ ആസ്വദിക്കാം. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇത് സംബന്ധിച്ച ശുപാര്‍ശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു വ്യക്തമാക്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിമാന കമ്പനികള്‍ക്ക് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ …
സ്വന്തം ലേഖകന്‍: ജനങ്ങള്‍ കലാപത്തിലേക്ക്, വെനിസ്വലയില്‍ നോട്ട് അസാധുവാക്കല്‍ നീക്കം മരവിപ്പിച്ചു. ഇന്ത്യയുടെ പാത പിന്തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ നടപടിയുമായെത്തിയ വെനസ്വലയില്‍ കടുത്ത കറന്‍സി ക്ഷാമം മൂലം ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിച്ചത്. പിന്‍വലിച്ച ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 100 ബൊളിവര്‍ നോട്ടുകള്‍ ജനുവരി രണ്ടുവരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് നിക്കൊളാസ് മഡുറോ പറഞ്ഞു. …
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ പിടിച്ചെടുത്ത ആളില്ലാ മുങ്ങിക്കപ്പല്‍ തിരിച്ചുതരാമെന്ന് ചൈന, കൈയ്യിലിരിക്കട്ടെ എന്ന് ട്രംപ്. ദക്ഷിണ ചൈനാ കടലില്‍ യുഎസ് വിന്യസിച്ചിരുന്ന ആളില്ലാ മുങ്ങികപ്പല്‍ ചൈന പിടിച്ചെടുത്തതിന് പിന്നാലെ ചൈനയെ കടന്നാക്രമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്ന് ഉറപ്പാക്കി. മുങ്ങികപ്പല്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ …
സ്വന്തം ലേഖകന്‍: സൗദി പൗരന്മാരെ വിവാഹം ചെയ്യുന്നതിന് വിദേശികള്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കുന്നു. സൗദി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്‍മാര്‍ക്കും സൗദി പുരുഷന്മാര്‍ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്കും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. വിദേശികളുമായുള്ള വിവാഹ ബന്ധത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതു സംബന്ധമായ നിയമം കര്‍ശനമാക്കുന്നത്. വിവാഹ ശേഷം കുടുംബ …