ഷെഫീല്‍ഡ് സീറോ മലങ്കര കത്തോലികാ സഭാ മാര്‍ത്താണ്ടം രൂപതാദ്യക്ഷന്‍ വിന്‍സെന്റ് മാര്‍ പൗലോസ് മെത്രാപ്പോലീത്ത ഷെഫീല്‍ദില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഓശാന ഞായറിന്റെ ശുശ്രൂഷകള്‍ 29 നു ഞായറാഴ്ച 2 മണിക്ക് ഷെഫീല്‍ദിലെ സെന്റ്. പാട്രിക് ദേവാലയത്തില്‍ ആരംഭിക്കും.
നരേല അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തില്‍ പതിവു പോലെ ഈ പ്രാവശ്യവും നാടും വീടും ആശ്രിതരും ഇല്ലാതെ ഡല്‍ഹി കാശ്മീരിഗേറ്റിലെ സര്‍ക്കാര്‍ പുനരധിവാസ കുടിലുകളില്‍ കഴിയുന്ന പീഡിതര്‍ക്കായി ഒരു നേരത്തെ ആഹാര വിതരണം നടത്തി.
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
പ്രസിദ്ധ വചന പ്രഘോഷകനും ധ്യാന ഗുരുവുമായ ജോര്‍ജ് പനയ്ക്കലച്ചന്‍ വെള്ളി, ശനി. ഞായര്‍ (20,21,22) ദിവസങ്ങളില്‍ നോര്‍ത്താംപ്ടണിലെ സെന്റ് ഗ്രിഗറി ചര്‍ച്ചില്‍ ഉണ്ടായിരിക്കുന്നതാണ്.
ലണ്ടനില്‍ എട്ടാമത് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി നടന്നു. ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍ ശ്രീ ഭഗവതിയുടെ നടയില്‍ നിന്നും മേല്‍ശാന്തി ശ്രീ നാഗനാഥ ശിവ ഗുരുക്കള്‍ പൊങ്കാലക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ച് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്‌റ്റേഴ്‌സ് സംഘടന) ചെയറും മുഖ്യ സംഘാടകയുമായ ഡോ ഓമന ഗംഗാധരന് നല്‍കിക്കൊണ്ട് പൊങ്കാലക്ക് ആവേശമായ നാന്ദി കുറിച്ചു.
വിഖ്യാത വചന പ്രഘോഷകാനും ധ്യാന ഗുരുവുമായ റവ ഡോ. ജേക്കബ് നാലുപറ നയിക്കുന്ന ഏകദിന ധ്യാനവും ഭക്തി നിര്‍ഭരമായ തിരു ക്കര്‍മ്മങ്ങളുമായി സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി വിശുദ്ധ വാരത്തിനായി ഒരുങ്ങി. മാര്‍ച്ച് ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ചയാണ് നാലുപറ അച്ചന്‍ നയിക്കുന്ന ധ്യാനം നടക്കുക.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ലോക വനിതാ ദിനാചരണവും സെമിനാറും നടത്തി. മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരീഷ് ഹാളില്‍ വെച്ച് ലോക വനിതാദിനത്തിന്റെ ഭാഗമായി ഇടവകയിലെ വിമന്‍സ് മിനിസ്ട്രി ഇടവകയിലെ അംഗങ്ങള്‍ക്ക് പായസ വിതരണം നടത്തി.
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ജേക്കബ് നാലുപറയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഈ മാസം 20 മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കും. 20ന് വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുവരെയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകിട്ട് അഞ്ചുവരെയുമാണ് ധ്യാനം.
കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററി (കെസിഎഎം)ന്റെ മദേഴ്‌സ് ഡേ ആഘോഷം ഇന്ന് നടക്കും. ബാഗുളി സെനറ് മാര്‍ട്ടിന്‍സ് പാരിഷ് ഹാളില്‍ വൈകിട്ട് അഞ്ചു മുതലാണ് പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അസോസിയേഷനിലെ മുഴുവന്‍ അമ്മമാരെയും ആദരിക്കും.
ജുഡ് അച്ചന്‍ നയിക്കുന്ന വിടുതല്‍ ശുശ്രുഷ അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ (മാര്‍ച്ച് 21,22 ) കാംബാര്‍ലിയില്‍