1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിൽ മാതാവിന്റെ ജനനത്തിരുനാൾ ആചരിച്ചു
എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിൽ മാതാവിന്റെ ജനനത്തിരുനാൾ ആചരിച്ചു
ഫാ. ടോമി അടാട്ട് (എയ്‌ൽസ്‌ഫോർഡ്): ഉത്തരീയമാതാവിന്റെ അനുഗ്രഹാരാമത്തിൽ എട്ടു നോമ്പ് തിരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെപിയോ മിഷനിലെ ഇടവകസമൂഹം സെപ്റ്റംബർ 6 ഞായറഴ്ചയാണ് പ്രധാന തിരുന്നാൾ ആയി ആചരിച്ചത്. ഉത്തരീയനാഥയുടെ അനുഗ്രഹം തേടി നിരവധി വിശ്വാസികളാണ് തിരുനാളിൽ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വർഗ്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയിൽ സജ്ജമാക്കിയ ബലിപീഠത്തിലാണ് തിരുക്കർമ്മങ്ങൾ നടന്നത്. ഞായറാഴ്ച …
ലെസ്റ്ററിൽ എട്ടു നോമ്പ് തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചു
ലെസ്റ്ററിൽ എട്ടു നോമ്പ് തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചു
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: സുറിയാനി പാരമ്പര്യ അധിഷ്ഠിതമായ എട്ടു നോമ്പ് ആചരണം ലെസ്റ്ററിൽ ഭക്തി ആദരപൂർവം ആഘോഷിച്ചു. എട്ടു ദിവസങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ ഇംഗ്ലീഷിലും വൈകുന്നേരം മലയാളത്തിൽ വിശുദ്ധ കുർബാനയും, നൊവേനയും നടത്തുകയുണ്ടായി. ഓരോ ദിവസങ്ങളിലും വിവിധ മേഖലകളിലുള്ള വൈദികരുടെ അനുഗ്രഹ പ്രഭാഷണം കുർബാനയിൽ ഓഡിയോയിലൂടെ നടത്തുകയുണ്ടായി. സമാപന ദിവസമായ …
സഭയുടെ പ്രാഥമികവും പരമോന്നതവുമായ ദൗത്യം വിശ്വാസ കൈമാറ്റം: റവ. ഡോ. അരുൺ കലമറ്റത്തിൽ
സഭയുടെ പ്രാഥമികവും പരമോന്നതവുമായ ദൗത്യം വിശ്വാസ കൈമാറ്റം: റവ. ഡോ. അരുൺ കലമറ്റത്തിൽ
ഫാ. ടോമി എടാട്ട് (ബിർമിംഗ്ഹാം): സഭയുടെ ബോധ്യങ്ങളിൽ പൂർണ്ണമായും പങ്കുചേരാനാവുംവിധം പുതുതലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാനുള്ള ഭരിച്ച ഉത്തരവാദിത്വമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭക്കുള്ളതെന്ന് പ്രശസ്ത ദൈവശാസ്ത്രജ്ഞജനും വാഗ്മിയുമായ റവ.ഡോ. അരുൺ കലമറ്റത്തിൽ. രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാമത് ഓൺലൈൻ സമ്മേളനത്തിൽ, കത്തോലിക്കാ സഭയുടെ മതബോധനവും വിശ്വാസ പരിശീലനവും സംബന്ധിച്ച അടിസ്ഥാനപരമായ മേഖലകളെക്കുറിച്ച് മുഖ്യപ്രഭാഷണം …
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പരിശുദ്ധ കന്യാ മറിയത്തിന്റെ ജനനത്തിരുന്നാൾ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പരിശുദ്ധ കന്യാ മറിയത്തിന്റെ ജനനത്തിരുന്നാൾ
ഫാ. ടോമി എടാട്ട് (ബിർമിംഗ്ഹാം): ഗ്രേറ്റ് ബ്രിട്ടനെ സീറോ മലബാർ രൂപതയിൽ പരിശുദ്ധ ദൈവമാതാവിൻറെ ജനനത്തിരുന്നാളും എട്ടു നോമ്പും സമുചിതമായി ആചരിക്കുന്നു. സെപ്റ്റംബർ 1 മുതൽ എട്ടുദിവസം നീണ്ടു നിൽക്കുന്ന ആരാധനയും, ജപമാലയും, കരുണക്കൊന്തയുമാണ് എട്ടുനോമ്പാചരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ആഹ്വാനമനുസരിച്ച് മാംസവർജ്ജനവും …
എട്ട് നോയമ്പ് ആചരണവും നൊവേനയും ലെസ്റ്ററിലെ സെന്റ് അൽഫോൻസാ മിഷനിൽ
എട്ട് നോയമ്പ് ആചരണവും  നൊവേനയും  ലെസ്റ്ററിലെ സെന്റ് അൽഫോൻസാ മിഷനിൽ
ഫാ. ജോർജ്ജ് തോമസ് ചേലക്കൽ: പരിശുദ്ധ ദൈവമാതാവിന്റ ജനനത്തിരുന്നാളിന്റെ മുന്നോടിയും നമ്മുടെ പൗരാണികപാരമ്പര്യത്തിന്റ അടയാളവുമായി സുറിയാനി ക്രിസ്താനികൾ ആചരിച്ചുപോരുന്ന എട്ട് നോയമ്പ് എത്രയും ഭക്തിനിർഭരമായി ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനും സംയുക്തമായി ആചരിക്കുന്നു. നിലവിലുള്ള ആഗോള മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചിച്ചുള്ള എട്ട് നോയമ്പ് …
ലീഡ്സ് എട്ടു നോയമ്പ്‌ തിരുനാളിന് ഞായറാഴ്ച കൊടിയേറും; പ്രധാന തിരുനാൾ സെപ്റ്റംബർ 6ന്
ലീഡ്സ് എട്ടു നോയമ്പ്‌ തിരുനാളിന്  ഞായറാഴ്ച കൊടിയേറും; പ്രധാന തിരുനാൾ സെപ്റ്റംബർ 6ന്
ഫാ. ടോമി എടാട്ട്: നോർത്ത്‌ ഇംഗ്ലണ്ടിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപെടുന്ന ലീഡ്സിലേയും പരിസര പ്രദേശങ്ങളിലേയും വിശ്വാസികളെ വർഷങ്ങളായി ആകർഷിക്കുന്ന എട്ടുനോമ്പ് തിരുനാളിന് ഞായറാഴ്ച രാവിലെ 09.50ന് കൊടിയേറും. സീറോമലബാർ സഭയുടെ ലീഡ്‌സ്‌ മിഷൻ ഡയറക്ടർ ഫാ.മാത്യൂ മുളയേലിയാണ് തിരുനാളിന് മുന്നോടിയായുള്ള പതാക ഉയർത്തലും രൂപപ്രതിഷ്ടയും നിർവ്വഹിക്കുന്നത്.തുടർന്നു വരുന്ന ഏഴ് ദിവസവും വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഓരോദിവസത്തെയും തിരുക്കർമ്മങ്ങൾക്ക് …
സിറോ മലബാര്‍ സഭയുടെ ഓണ്‍ലൈന്‍ സിനഡ് ഇന്നു മുതല്‍
സിറോ മലബാര്‍ സഭയുടെ ഓണ്‍ലൈന്‍ സിനഡ് ഇന്നു മുതല്‍
ഫാ. ടോമി അടാട്ട്: സീറോമലബാര്‍സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭയിലെ മെത്രാന്മാരുടെ സിനഡുസമ്മേളനം ഓണ്‍ലൈനില്‍ ഇന്ന് ആരംഭിക്കുന്നു. കോവിഡ്-19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന മെത്രാന്മാര്‍ക്ക് ഒരുമിച്ചുവന്നു സിനഡുസമ്മേളനം പതിവുപോലെ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇലക്ട്രോണിക് പ്ലാറ്റുഫോമില്‍ സിനഡു നടത്തുന്നത്. സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാമത്തെ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. നിലവിലുള്ള നിയമനുസരിച്ചു …
ലെസ്റ്ററിൽ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ മുതൽ വിശുദ്ധ കുർബാനയ്ക്ക് തുടക്കം
ലെസ്റ്ററിൽ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ മുതൽ വിശുദ്ധ കുർബാനയ്ക്ക് തുടക്കം
ജോർജ് തോമസ് ചേലക്കൽ: ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ പ്രാത്ഥനയുടെയും, പരിത്യാഗത്തിന്റെയും ഫലവും ക്ഷമാപൂർവ്വമായ കാത്തിരിപ്പിനും വിരാമം ഉണ്ടായിരിക്കുന്നു.മദർ ഓഫ് ഗോഡ് ദേവാലയത്തിൽ കുർബാന പുനരാരംഭിക്കുവാൻ നോട്ടിങ്ങാം രൂപതയിൽ നിന്നും അനുമതി ലഭിച്ചതിനാൽ, ഈ വരുന്ന ആഗസ്ത് 15ന് പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ദിനത്തിൽ വിശുദ്ധ കുർബാനകൾ പുനരാരംഭിക്കുന്നു. ആഗസ്ത് 15 ശനിയാഴ്ച രാവിലെ 10ന് …
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അഡ്‌ഹോക്ക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നു
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അഡ്‌ഹോക്ക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നു
ബിർമിങ്ങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി നാല് വർഷം പൂർത്തിയായപ്പോൾ തന്നെ രൂപതയിലെ വൈദികരെയും, സന്യസ്തരെയും, അല്മായ പ്രതിനിധികളെയും ഉൾപ്പെടുത്തികൊണ്ടു നൂറ്റി അറുപത്തി ഒന്ന് പ്രതിനിധികൾ ഉൾപ്പെട്ട രൂപത പാസ്റ്ററൽ കൗൺസിൽ രൂപീകൃതമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ നടന്ന പ്രഥമ പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ വച്ച് …
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ആദ്യ ശനിയാഴ്ച ധ്യാനവും ആരാധനയും ഓഗസ്റ്റ് 1 മുതൽ
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ആദ്യ ശനിയാഴ്ച ധ്യാനവും ആരാധനയും ഓഗസ്റ്റ് 1 മുതൽ
ബിർമിംഗ്ഹാം: ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി തന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാൻ ദൈവം ആഗ്രഹിക്കുന്നതായി ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിലൂടെ പരിശുദ്ധ ജനനി ലോകത്തെ അറിയിച്ചിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ഈ ഫാത്തിമരഹസ്യത്തിനു പ്രത്യുത്തരമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആദ്യശനിയാഴ്ച ധ്യാനത്തിന് തുടക്കമാകുന്നു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 1 ശനിയാഴ്ച മുതൽ …