സ്വന്തം ലേഖകന്‍: കണ്ണൂരില്‍ വീണ്ടും ചോരക്കളി, ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കേരളത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. പിണറായിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലാചരിക്കാന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആസ്?പത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കി. ശവസംസ്‌കാരത്തിന് …
സ്വന്തം ലേഖകന്‍: രോഗിയെ കൊന്നു കളയാന്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ആഗ്രയിലെ ഡോക്ടറുടെ ശബ്ദരേഖ പുറത്ത്. ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളേജില്‍ ക്ഷയരാഗിയായ 18 കാരന്‍ മുകേഷ് പ്രജാപതിയെ അള്‍സര്‍ മൂര്‍ച്ഛിച്ച് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയും പിന്നീട് മുകേഷ് മരിക്കുകയും ചെയ്തു. ഇയാളുടെ …
സ്വന്തം ലേഖകന്‍: മതേതര രാജ്യമായ ഇന്ത്യയില്‍ മുത്തലാഖിനു സ്ഥാനമില്ല, കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുരുഷനു ഭാര്യയെ വാക്കാല്‍ വിവാഹമോചനം നടത്താന്‍ അനുവദിക്കുന്ന മുസ്ലിം വ്യക്തി നിയമമാണു മുത്തലാഖ്. മുസ്ലിം വ്യക്തി നിയമം സ്ത്രീവിരുദ്ധമാണെന്നു കാണിച്ച് വനിതാ അവകാശപ്രവര്‍ത്തകര്‍ ഏറെക്കാലമായി മുത്തലാഖിനെതിരെ പോരട്ടം നടത്തിവരികയായിരുന്നു. എന്നാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളി മുസ്ലീംങ്ങള്‍ക്കു ശരീഅത്ത് …
സ്വന്തം ലേഖകന്‍: കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനം, അവസാന പട്ടികയില്‍ ഭോപ്പാല്‍ സ്വദേശിനിയായ 17 കാരിയും. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് നിര്‍ദേശിക്കപ്പെട്ടവരില്‍ ഭോപ്പാല്‍ കാര്‍മ്മല്‍ കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കനുപ്രിയ ഗുപ്ത അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചു. കുട്ടികളുടെയും അംഗപരിമിതരുടെയും അവകാശത്തിനു വേണ്ടി പോരാടുന്ന പ്രവര്‍ത്തക കൂടിയാണ് കനുപ്രിയ ‘ദ പീസ് ഗോങ്’ എന്ന …
സ്വന്തം ലേഖകന്‍: ശിവസേനയുടെ പ്രതിഷേധം, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി രാംലീല ആഘോഷത്തിനില്ല. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന രാംലീലയില്‍ നിന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പിന്മാറിയത്. സിദ്ദിഖിയുടെ സ്വദേശമായ ഉത്തര്‍ പ്രദേശിലെ ബുധാനയിലായിരുന്നു പരിപാടി നടക്കാനിരുന്നത്. സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് സിദ്ദിഖി രാംലീലയുടെ പരിശീലനത്തിന് എത്തിയത്. രാമായണത്തിലെ മാരീചന്‍ എന്ന അസുരന്റെ വേഷമാണ് സിദ്ദിഖി അവതരിപ്പിക്കാനൊരുങ്ങിയത്. …
സ്വന്തം ലേഖകന്‍: ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു വെള്ളി നേടിയത്. 188.8 ആണ് ജിത്തുവിന്റെ സ്‌കോര്‍. ഈ വിഭാഗത്തില്‍ ചൈനയുടെ വീ പാംഗിനാണ് സ്വര്‍ണം. 190.6 ആണ് ചൈനീസ് താരത്തിന്റെ സ്‌കോര്‍. ഇറ്റലിയുടെ ഗിസെപെ ഗിയാര്‍ഡാനോയാണ് വെങ്കല മെഡല്‍ ജേതാവ്. റിയോ ഒളിംപിക്‌സില്‍ …
സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കായി അമിതാഭ് ബച്ചന്‍ പാടുന്നു. ബിജെപി നേതാവ് തരുണ്‍ വിജയ്‌യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ബിഗ് ബി മൈക്കിനു പിന്നിലെത്തുന്നത്. ജീവന്‍ ത്യജിച്ചവര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് ബച്ചന്റെ ശബ്ദത്തില്‍ ഗാനം വേണമെന്ന് തരുണ്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാണ് ബച്ചന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷമാദ്യം നടന്ന ടി20 …
സ്വന്തം ലേഖകന്‍: സൗദിയില്‍ രണ്ടാനമ്മ ആറു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. റീം അല്‍ റഷീദ് എന്ന പെണ്‍കുട്ടിയാണ് രണ്ടാനമ്മയുടെ കൈകൊണ്ട് ക്രൂരമായി കൊല്ലപ്പെട്ടത്. സ്‌കൂള്‍ സമയം തീരുന്നതിന് മുന്‍പ് സ്‌കൂളിലെത്തിയ ഇവര്‍ കുട്ടിയെ നേരത്തെ കൂട്ടിക്കൊണ്ടു പോയിരുന്നതായി അധികൃതര്‍ പറയുന്നു. സൗദി നിയമപ്രകാരം ബന്ധുക്കള്‍ കുടുംബ തിരിച്ചറിയല്‍ കാര്‍ഡുമായി സ്‌കൂളിലെത്തി ആവശ്യപ്പെട്ടാല്‍ കുട്ടികളെ ഒപ്പം അയക്കാവുന്നതാണ്. …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ചു, ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ രാജ്യദ്രോഹ കേസ്. പൃഥ്വി മാസ്‌കെ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസാണ് കേസെടുത്തത്. അടുത്തിടെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സൈനികരെ ആരും നിര്‍ബന്ധിച്ചിട്ടില്ല അവര്‍ ആ ജോലി ചെയ്യുന്നതെന്ന് ഓംപുരി പറഞ്ഞിരുന്നു. സൈനികരോട് ആയുധം എടുക്കാന്‍ ആര് പറഞ്ഞുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഉറി …
സ്വന്തം ലേഖകന്‍: തന്റെ ഏറ്റവും വലിയ ദൗര്‍ബല്യം വെളിപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം ഷൂസുകളാണ്. എവിടെപ്പോയാലും ഷൂസുകള്‍ വാങ്ങും. തന്റെ ഏറ്റവും വലിയ ധൂര്‍ത്തിതാണെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എത്ര ജോടി ചെരുപ്പുകളുണ്ടെന്ന ചോദ്യത്തിന് ആവശ്യത്തിന് ആയിട്ടില്ലെന്നായിരുന്നു മറുപടി. പാചകമാണ് മറ്റൊരു ഇഷ്ടവിഷയം. സമയമുള്ളപ്പോഴൊക്കെ അടുക്കളയില്‍ …