1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിലാരി ക്ലിന്റണ്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകുമെന്ന് പ്രവചനം
ഹിലാരി ക്ലിന്റണ്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകുമെന്ന് പ്രവചനം
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റായി ഹിലാരി ക്ലിന്റണ്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രവചനം. ഹിലാരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ജൂണ്‍ ആദ്യ വാരം വാള്‍സ്ട്രീറ്റ് എന്‍ബിസി ന്യൂസ് നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയാണ് ഹിലാരി അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റാകുമെന്ന് പ്രവചിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ ഏഴുപത്തിയഞ്ച് ശതമാനവും ഹിലാരിയെ പിന്തുണച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയായ …
മാലി ദ്വീപില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്, മുപ്പതോളം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകള്‍ വിലക്കു വാങ്ങി
മാലി ദ്വീപില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്, മുപ്പതോളം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകള്‍ വിലക്കു വാങ്ങി
സ്വന്തം ലേഖകന്‍: മാലി ദ്വീപില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മുപ്പതോളം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകള്‍ ചൈനീസ് വ്യാപാരികള്‍ എന്നവകാശപ്പെടുന്നവര്‍ വിലക്കു വാങ്ങി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇന്‍ഡ്യയുടെ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന ഈ അധിനിവേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യയ്ക്ക് അനുകൂലമായ സര്‍ക്കാര്‍ …
ഇറാന്‍ ആണവ പ്രശ്‌നം, അവസാനഘട്ട ചര്‍ച്ചകളില്‍ പുരോഗതി, ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു
ഇറാന്‍ ആണവ പ്രശ്‌നം, അവസാനഘട്ട ചര്‍ച്ചകളില്‍ പുരോഗതി, ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു
സ്വന്തം ലേഖകന്‍: ആണവ പ്രശ്‌നത്തില്‍ ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ നടക്കുന്ന അവസാനഘട്ട ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു. കരാറില്‍ എത്താനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ക്ക് ഓസ്ട്രിയയിലെ വിയന്നയില്‍ തുടക്കമായത്. നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കുന്നുവെങ്കിലും വരുംദിവസങ്ങളില്‍ ഏകാഭിപ്രായത്തിലത്തൊനാകുമെന്ന് കെറിയും …
ഗ്രീസിന്റെ കടക്കെണി, ഹിതപരിശോധന നടത്താന്‍ ഒരുങ്ങി സര്‍ക്കാര്‍
ഗ്രീസിന്റെ കടക്കെണി, ഹിതപരിശോധന നടത്താന്‍ ഒരുങ്ങി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കടക്കെണിയില്‍ പെട്ടുലയുന്ന ഗ്രീസിനെ കരകയറ്റാന്‍ നടപ്പിലാക്കുന്ന കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളെക്കുറിച്ച് പൊതുജനാഭിപ്രായം അറിയാന്‍ ഹിതപരിശോധന നടത്തുമെന്ന് ഗ്രീക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗ്രീസിനെ കരകയറ്റാനെന്ന പേരില്‍ യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയ നിധിയും ചേര്‍ന്ന് പ്രഖ്യാപിച്ച സാമ്പത്തിക അച്ചടക്ക നടപടികളാണ് ഹിതപരിശോധനക്ക് വക്കുന്നത്. ജൂലൈ 5 നടത്തുന്ന ഹിതപരിശോധനയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ …
പൊതുസ്ഥലത്ത് മൂത്രമൊഴിച്ച 109 പേര്‍ക്ക് ആഗ്ര റയില്‍വേ പോലീസിന്റെ വക ഇരുമ്പഴി
പൊതുസ്ഥലത്ത് മൂത്രമൊഴിച്ച 109 പേര്‍ക്ക് ആഗ്ര റയില്‍വേ പോലീസിന്റെ വക ഇരുമ്പഴി
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള സ്റ്റേഷന്‍ പരിസരങ്ങള്‍ മൂത്രമൊഴിച്ച് മലിനമാക്കിയ 109 പേര്‍ക്ക് റയില്‍വേ പോലീസ് വക ജയില്‍ വാസവും ബോധവല്‍ക്കരണവും. പ്ലാറ്റ്‌ഫോമുകളിലും റയില്‍പാളങ്ങളിലും പാര്‍ക്കിങ് പരിസരങ്ങളിലും പരസ്യമായി മൂത്രമൊഴിച്ചവരാണ് കുടുങ്ങിയത്. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് ഈ പ്രദേശങ്ങളില്‍ സ്ഥിരം കാഴ്ചയാണെങ്കിലും രണ്ടും കല്‍പ്പിച്ച് റയില്‍വേ പോലീസ് മാതൃകാപരമായ ശിക്ഷയുമായി രംഗത്തിറങ്ങുകയായിരുന്നു. …
ആര്‍ക്കും വായിക്കാനാകാത്ത ഡോക്ടര്‍മാരുടെ മരുന്നെഴുത്ത്, ഐഎംഎയും ഫാര്‍മസിസ്റ്റുകളും ഇടയുന്നു
ആര്‍ക്കും വായിക്കാനാകാത്ത ഡോക്ടര്‍മാരുടെ മരുന്നെഴുത്ത്, ഐഎംഎയും ഫാര്‍മസിസ്റ്റുകളും ഇടയുന്നു
സ്വന്തം ലേഖകന്‍: ആര്‍ക്കും വായിക്കാനാകാത്ത ഡോക്ടര്‍മാരുടെ മരുന്നെഴുത്ത് എന്നത് നാട്ടിലെ ഒരു പഴയ തമാശയാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ ഈ കുത്തിവരയെച്ചൊല്ലി ഐഎംഎയും ഫാര്‍മസിസ്റ്റുകളും ഇടയുന്നു. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റാത്തത് ഫാര്‍മസിസ്റ്റുകളുടെ കുഴപ്പമാണെന്ന ഐഎംഎയുടെ നിലപാടാണ് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ കൈയക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മരുന്നുകള്‍ കൃത്യമായി നല്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് …
പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായി വത്തിക്കാന്‍ അംഗീകരിച്ചു, കടുത്ത എതിര്‍പ്പുമായി ഇസ്രയേല്‍
പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായി വത്തിക്കാന്‍ അംഗീകരിച്ചു, കടുത്ത എതിര്‍പ്പുമായി ഇസ്രയേല്‍
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ ശക്തമായ എതിര്‍പ്പിനും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ പലസ്തീനെ സ്വതന്ത്ര രാജ്യമായി വത്തിക്കാന്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉടമ്പടി ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് – അല്‍ – മാലിക്കിയും വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗള്ളാഗറുമാണ് വത്തിക്കാനില്‍ ഉടമ്പടിയില്‍ ഒപ്പുവച്ചത്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനം …
വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ചു, ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതി പുലിവാലു പിടിക്കുന്നു
വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ചു, ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതി പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ചെന്ന ആരോപണത്തില്‍ ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതി പുലിവാലു പിടിക്കുന്നു. ഭാര്യയുമായി ചേര്‍ന്ന് വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ച് മാനസീകമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതിയായ രവി ഥാപ്പര്‍ക്കെതിരെയുള്ള പരാതി. ആരോപണം വാര്‍ത്തയായതിനെ തുടര്‍ന്ന് ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഥാപ്പറും ഭാര്യ ശര്‍മ്മിളാ ഥാപ്പറും. രവി ഥാപ്പറിന്റെ പാചകക്കാരനെന്ന് കരുതുന്നയാളെ …
അഫ്ഗാനിസ്ഥാന്‍ ദരിദ്രരില്‍ ദരിദ്രര്‍. യൂണിസെഫ് പഠനം
അഫ്ഗാനിസ്ഥാന്‍ ദരിദ്രരില്‍ ദരിദ്രര്‍. യൂണിസെഫ് പഠനം
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാന്‍ ദരിദ്രരില്‍ ദരിദ്രരെന്ന് യൂണിസെഫ് പഠനം. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റി തയാറാക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം യൂണിസെഫ് നടത്തിയ പഠനത്തിലാണ് ഏറ്റവും ദരിദ്രമായ ദക്ഷിണേഷ്യന്‍ രാജ്യമായി അഫ്ഗാനിസ്ഥാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയാണ് ദാരിദ്ര്യക്രമത്തില്‍ രണ്ടാം സ്ഥാനത്ത്. ബംഗ്ലദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവരും തൊട്ടുതാഴെയുള്ള സ്ഥാനങ്ങളിലുണ്ട്. ദക്ഷിണേഷ്യയില്‍ അനാഥത്വം ഏറ്റവും കൂടുതലുള്ളത് അഫ്ഗാനിസ്ഥാനിലാണ്. അഫ്ഗാന്‍ ജനസംഖ്യയുടെ …
ടുണീഷ്യയില്‍ ഹോട്ടലിനുനേരെ വെടിവപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു
ടുണീഷ്യയില്‍ ഹോട്ടലിനുനേരെ വെടിവപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ടുണീഷ്യയിലെ ഹോട്ടലിന് നേരെയുണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുനീഷ്യന്‍ പട്ടണമായ സുസയിലെ മര്‍ഹബ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ആക്രമിക്കപ്പെട്ട മര്‍ഹബ ഹോട്ടല്‍. അക്രമികളും സുരക്ഷാ സേനയും തമ്മില്‍ ഹോട്ടല്‍ പരിസരത്ത് നടന്ന വെടിവെപ്പിനൊടുവില്‍ അക്രമികളിലൊരാളെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട …