1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ അയര്‍ലണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി വത്തിക്കാന്‍, നിയമം മനുഷ്യത്വ വിരുദ്ധമെന്ന് ആരോപണം
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ അയര്‍ലണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി വത്തിക്കാന്‍, നിയമം മനുഷ്യത്വ വിരുദ്ധമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: കഴിഞ്ഞയാഴ്ച സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന നിയമം പാസാക്കിയ അയര്‍ലണ്ടിനെതിരെ ആഞ്ഞടിച്ച വത്തിക്കാന്‍ രംഗത്തെത്തി. നിയമം തങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയെന്നും അത് തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായ നിയമമാണെന്നും വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയത്രോ പരോളിന്‍ പത്രസമ്മേളനത്തില്‍ തുറന്നടിച്ചു. നിയമം ക്രിസ്ത്യന്‍ വിശ്വാസത്തിനേറ്റ തിരിച്ചടി എന്നതിനേക്കാള്‍ മൊത്തം മാനവ സംസ്‌കാരത്തിനേറ്റ തിരിച്ചടിയായി കാണണമെന്ന് …
സ്വതന്ത്ര ബ്ലോഗര്‍മാരുടെ കൊലപാതകം, ബംഗ്ലാദേശ് ഭീകര സംഘടനയെ നിരോധിച്ചു
സ്വതന്ത്ര ബ്ലോഗര്‍മാരുടെ കൊലപാതകം, ബംഗ്ലാദേശ് ഭീകര സംഘടനയെ നിരോധിച്ചു
സ്വന്തം ലേഖകന്‍: സ്വതന്ത്ര ബ്ലോഗര്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ ഭീകര സംഘടനക്ക് നിരോധനം. കൊലപാതകങ്ങളുമായി ബന്ധമുണ്ട് എന്ന സംശയക്കപ്പെടുന്ന ഭീകര സംഘടനയായ അന്‍സറുല്ല ബംഗ്ല ടീമിനെ (എബിടി) നിരോധിച്ച് ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ മൂന്നു മാസത്തിനിടെ ബംഗ്ലദേശുകാരായ മൂന്നു ബ്ലോഗര്‍മാര്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. എബിടിക്ക് അല്‍ ഖായിദ …
പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം, 40 പേര്‍ അറസ്റ്റില്‍
പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം, 40 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം നടത്തിയ സംഭവത്തില്‍ 40 പേര്‍ അറസ്റ്റിലായി. സന്താ മേഖലയിലെ പള്ളിയും പരിസര പ്രദേശങ്ങളിലുള്ള ക്രിസ്ത്യാനികളുടെ വീടുകളുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഏതാണ്ട് ഒരു ഡസനിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അഞ്ഞൂറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സാമുദായിക പാര്‍ട്ടിയുടെ നേതാവായ പുരോഹിതനും …
പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈന്റെ മകന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്, സ്‌ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്ക്
പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈന്റെ മകന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്, സ്‌ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്റെ മകന്‍ തലത്ത് മംനൂന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമുണ്ടായത്. സല്‍മാന്‍ മംനൂന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു വന്‍ സ്‌ഫോടനം. സല്‍മാന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ 13 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ബലൂചിസ്താനിലെ വ്യവസായമേഖലയായ ഹബ്ബിലാണ് സംഭവം. സ്‌ഫോടനത്തില്‍ തലത്തിന്റെ അംഗരക്ഷകരായ അഞ്ച് പോലീസുകാര്‍ക്കും പരുക്കുണ്ട്. കറാച്ചിയില്‍നിന്ന് …
തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമെന്ന് സൗദി മന്ത്രിസഭ, യെമനിലെ പോരാട്ടം തുടരും
തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമെന്ന് സൗദി മന്ത്രിസഭ, യെമനിലെ പോരാട്ടം തുടരും
സ്വന്തം ലേഖകന്‍: തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഖതീഫിനടുത്ത് ഖുദൈഹില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പുറകിലുള്ളവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുദൈഹ് പള്ളിയിലെ ചാവേര്‍ ആക്രമണത്തെ യോഗം രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. തീവ്രവാദത്തെ ചെറുക്കുന്നതിലും ആക്രമണത്തെ അപലപിക്കുന്നതിലും …
മലേഷ്യയില്‍ 139 അജ്ഞാത ശവക്കല്ലറകള്‍ കണ്ടെത്തി, അനധികൃത കുടിയേറ്റക്കാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി സംശയം
മലേഷ്യയില്‍ 139 അജ്ഞാത ശവക്കല്ലറകള്‍ കണ്ടെത്തി, അനധികൃത കുടിയേറ്റക്കാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി സംശയം
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ 139 അജ്ഞാത ശവക്കല്ലറകള്‍ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പോലീസ് സംശയം പ്രകടിപ്പിച്ചു. മലേഷ്യയിലെ വനമേഖലകളിലെ മനുഷ്യക്കടത്തു ക്യാമ്പുകളുടെ പരിസരങ്ങളിലായാണ് 139 ശവക്കല്ലറകള്‍ കണ്ടെത്തിയതായി മലേഷ്യന്‍ പൊലീസ് മേധാവി ഖാലിദ് അബൂബക്കര്‍ അറിയിച്ചത്. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി മനുഷ്യക്കടത്തു സംഘങ്ങള്‍ തായ്‌ലന്‍ഡ് അതിര്‍ത്തി പ്രദേശത്ത് സ്ഥാപിച്ച രണ്ടു ഡസനിലേറെ ക്യാമ്പുകളില്‍ …
കള്ളപ്പണം, സ്വിസ് ബാങ്ക് പുറത്തുവിട്ട പുതിയ പട്ടികയില്‍ രണ്ട് ഇന്ത്യക്കാരികള്‍
കള്ളപ്പണം, സ്വിസ് ബാങ്ക് പുറത്തുവിട്ട പുതിയ പട്ടികയില്‍ രണ്ട് ഇന്ത്യക്കാരികള്‍
സ്വന്തം ലേഖകന്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച രണ്ട് ഇന്ത്യക്കാരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പുറത്തുവിട്ടു. സ്‌നേഹലത സ്വാഹ്നി, സംഗീത സ്വാഹ്നി എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിന് താല്‍പര്യമില്ലെങ്കില്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളിലുള്ളവരുടെയും പേരുകള്‍ …
ഗ്രീസ് മൂക്കറ്റം കടത്തില്‍. ഐഎംഎഫിന് കൊടുക്കാന്‍ കാശില്ല
ഗ്രീസ് മൂക്കറ്റം കടത്തില്‍. ഐഎംഎഫിന് കൊടുക്കാന്‍ കാശില്ല
സ്വന്തം ലേഖകന്‍: പുതിയ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിലും കടക്കെണിയില്‍ പെട്ടു നട്ടം തിരിയുകയാണ് ഗ്രീസ്. രാജ്യത്തിന് അടുത്ത തവണ ഐഎംഎഫിലേക്ക് അടക്കേണ്ട തുക അടക്കാനാവില്ലെന്ന് ഉറപ്പായി. രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളത്തിനു മാത്രമേ പണം തികയൂ എന്നാതാണ് അവസ്ഥ. ആഭ്യന്തര മന്ത്രി നികോസ് വൌട്‌സിസാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ചത്. കടുത്ത സാമ്പത്തിക …
‘ബ്യൂട്ടിഫുള്‍ മൈന്‍ഡ്’ ഗണിത ശാന്ത്രജ്ഞന്‍ ജോണ്‍ നാഷും പത്‌നിയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
‘ബ്യൂട്ടിഫുള്‍ മൈന്‍ഡ്’ ഗണിത ശാന്ത്രജ്ഞന്‍ ജോണ്‍ നാഷും പത്‌നിയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: നോബല്‍ ജേതാവായ ഗണിതശാസ്ത്രജ്ഞനും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോണ്‍ നാഷും പത്‌നിയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ന്യൂജേഴ്‌സിയില്‍ വച്ച് നാഷ് സഞ്ചരിച്ചിരുന്ന ടാക്‌സി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 1928 ജൂണ്‍ 13 ന് വെര്‍ജീനിയയിലെ ബ്ലൂഫീല്‍ഡില്‍ ജനിച്ച നാഷ് ന്യൂജഴ്‌സിയിലെ പ്രിന്‍സ്ടൗണിലാണ് താമസിച്ചിരുന്നത്. കാര്‍ണജി മെലണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിത ശാസ്ത്ര ബിരുദവും പ്രിന്‍സ്ടണ്‍ …
സിറിയയിലെ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകളേയും കുട്ടികളേയും കൂട്ടക്കൊല നടത്തി, 400 മരണം
സിറിയയിലെ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകളേയും കുട്ടികളേയും കൂട്ടക്കൊല നടത്തി, 400 മരണം
സ്വന്തം ലേഖകന്‍: സിറിയന്‍ നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 400 പേരെ കൂട്ടക്കൊല നടത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ദിവസമാണ് ഭീകരര്‍ പൗരാണിക നഗരമായ പല്‍മിറ കീഴടക്കിയത്. നഗരത്തിലെ താദ്മൂറില്‍ സ്ഥിര താമസമാക്കിയവരാണ് കൊല്ലപ്പെട്ടവരെല്ലാം. നൂറുകണക്കിനു മൃതദേഹങ്ങള്‍ തെരുവുകളിലും മറ്റും കിടക്കുകയാണെന്നു സമൂഹ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍രാജ്യമായ ഇറാഖിലെ …