സ്വന്തം ലേഖകൻ: ജനാധിപത്യ ഇന്ത്യയുടെ കാതലായ പല ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച പഴയ പാർലമെന്റ് മന്ദിരം ചരിത്രത്താളിലേക്ക്. അവസാന പാർലമെന്റ് സമ്മേളനവും കഴിഞ്ഞ് അംഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് നീങ്ങുകയാണ്. പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനമായ നാളെ(സെപ്റ്റംബർ 19)യാണ് അംഗങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാറുക. പുതിയ കെട്ടിടത്തിലേക്ക് മാറിയാലും പഴയ മന്ദിരമായ സൻസദ് ഭവൻ …
സ്വന്തം ലേഖകൻ: നിയമ നിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ‘നാരീ ശക്തി വന്ദന്‍ അധിനിയാം’ എന്ന പേരിലുള്ള ബില്‍ നിയമ മന്ത്രി അര്‍ജുന്‍ രാാം മേഖ്വാള്‍ ലോകസഭയുടെ മേശപ്പുറത്തുവച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറിയതിന് ശേഷം …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പുതിയ ഭാവിക്ക് തുടക്കമിടാനും വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു മോദി. പുതിയ പാര്‍ലെമന്റ് മന്ദിരത്തിലേക്ക് മാറുന്നതോടെ നമ്മുടെ ഉത്തരവാദിത്വം ഏറുകയാണ്. ജനങ്ങള്‍ നമ്മളില്‍ വലിയ …
സ്വന്തം ലേഖകൻ: കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക അകലുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ റിസ്ക് ലിസ്റ്റിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. …
സ്വന്തം ലേഖകൻ: രാജ്യത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ 136 ശതമാനം വര്‍ധന എന്ന് ഡിജിസിഎ പഠന റിപ്പോട്ട്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന ക്യാബിന്‍ ക്രൂവിന്റെ എണ്ണത്തില്‍ 79 ശതമാനം വര്‍ധനവുണ്ടെന്നും ഡിജിസിഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറുമാസത്തിനിടെ, 33 പൈലറ്റുമാരേയും …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗത്തിന് തൊട്ടുമുമ്പ് ന്യൂയോർക്ക് നഗരം തിരക്കിലാണ്. നഗരത്തിലെ പാതയോരങ്ങളിൽ അന്തിയുറങ്ങുന്ന ഭവനരഹിതരെ ഒഴിപ്പിക്കുകയാണ് അധികൃതർ. ന്യൂയോർക്കിലെത്തുന്ന ലോക നേതാക്കൾ അമേരിക്കയിലെ ജനങ്ങളുടെ ഭവന രഹിത ജീവിതം കാണാതിരിക്കാനും സുരക്ഷ ശക്തമാക്കാനുമാണ് നടപടി. ഐക്യരാഷ്ട്ര സഭയുടെ ഹെഡ്ക്വാർട്ടേഴ്സ് പരിസരങ്ങളിലായി നിരവധി പേരാണ് കാർഡ് ബോർഡുകൾകൊണ്ട് മറച്ചും കുട …
സ്വന്തം ലേഖകൻ: 2024ലെ എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 2024 മാര്‍ച്ച് നാലിനാണ് എസ്എസ്എല്‍സി പരീക്ഷകള്‍ തുടങ്ങുക. ടൈംടേബിള്‍ 2024 മാര്‍ച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1 മാര്‍ച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നിപ രണ്ടാം തരംഗമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടില്ലെന്നത് ആശ്വാസം നല്‍കുന്ന വിവരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. നിപ നേരിയ ലക്ഷണങ്ങളുള്ള നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യ …
സ്വന്തം ലേഖകൻ: ഹോളിവുഡ് നടനും അവതാരകനുമായ റസൽ ബ്രാൻഡിന്റെ പേരിൽ ലൈംഗികാതിക്രമ ആരോപണം. ദ സൺഡേ ടൈംസ്, ദ ടൈംസ്, ചാനൽ 4 ഡിസ്പാച്ചസ് എന്നീ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ നാലുസ്ത്രീകളാണ് ബ്രാൻഡിനുനേരെ ആരോപണമുയർത്തിയത്. ബലാത്സംഗം, ലൈംഗികാതിക്രമം, വൈകാരിക അധിക്ഷേപം എന്നിവ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് സ്ത്രീകൾ പറഞ്ഞു. അന്വേഷണറിപ്പോർട്ട് ‘സൺഡേ ടൈംസ്’ പ്രസിദ്ധീകരിച്ചു. കരിയർഗ്രാഫ് ഏറ്റവും …
സ്വന്തം ലേഖകൻ: ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്. ഒക്ടോബര്‍ 19 മുതല്‍ 22 വരെ സൗദി അറേബ്യയില്‍ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശയാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കി. സമ്മേളനത്തിനായി കഴിഞ്ഞമാസം രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ലോകകേരളസഭ സംഘടിപ്പിക്കുന്നതിനെതിരേ വലിയ …