1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി ക്ഷേമപദ്ധതികള്‍ അറി യാത്ത ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഇപ്പോഴുമുണ്ട്: ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍
പ്രവാസി ക്ഷേമപദ്ധതികള്‍ അറി യാത്ത ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഇപ്പോഴുമുണ്ട്: ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍
സ്വന്തം ലേഖകൻ: പ്രവാസി ക്ഷേമപദ്ധതികള്‍ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഇപ്പോഴുമുണ്ടെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെവി അബ്ദുല്‍ ഖാദര്‍. പദ്ധതിയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളും തരണംചെയ്ത് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമപദ്ധതികള്‍ ഒരു സര്‍ക്കാരിന്റെയും ഔദാര്യമല്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികള്‍ അര്‍ഹിക്കുന്നതാണെന്നും …
ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ജനപ്രവാഹം; സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍
ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ജനപ്രവാഹം; സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍
സ്വന്തം ലേഖകൻ: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്ക് കൊണ്ടുപോയി. മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ …
ജനനായകന് വിട; ഉമ്മൻ ചാണ്ടി അന്തരിച്ചു; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
ജനനായകന് വിട; ഉമ്മൻ ചാണ്ടി അന്തരിച്ചു; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
സ്വന്തം ലേഖകൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചത്. സംസ്കാരം വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. നടക്കും. ഉമ്മൻ ചാണ്ടിയുടെ …
കുവൈത്തിൽ മെഡിക്കല്‍ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷകളിൽ മാറ്റം
കുവൈത്തിൽ മെഡിക്കല്‍ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷകളിൽ മാറ്റം
സ്വന്തം ലേഖകൻ: കുവൈത്തില്‍ പൊതു-സ്വകാര്യ ആരോഗ്യ മേഖലയിൽ നിയമിക്കുന്ന ഡോക്ടർമാർക്ക്, മെഡിക്കല്‍ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനായുള്ള ടെസ്റ്റുകളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം. ഏകീകൃത ഇ-ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഉള്‍പ്പടെ മൂന്ന് ഘട്ടങ്ങളായാണ് ഡോക്ടർമാര്‍ക്കും മെഡിക്കൽ പ്രാക്ടീഷണർമാര്‍ക്കും ടെസ്റ്റുകള്‍ നടത്തുക. നിലവില്‍ നടത്തുന്ന ‘പ്രാഫിഷ്യൻസ് അസസ്‌മെന്റ് ടെസ്റ്റിന്റെ’ വിപുലീകരണമാണ് പുതിയ …
അയര്‍ലന്‍ഡിലെ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം: ഭര്‍ത്താവ് ജൂലായ് 20 വരെ റിമാന്‍ഡില്‍
അയര്‍ലന്‍ഡിലെ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം: ഭര്‍ത്താവ് ജൂലായ് 20 വരെ റിമാന്‍ഡില്‍
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡിലെ കോര്‍ക്കിലെ മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐറിഷ്‌ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിജിന്‍ രാജനെ ജൂലായ് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വില്‍ട്ടണ്‍, കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്‍ഷ്യല്‍ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ …
കടുത്ത സാമ്പത്തിക പ്രതിസ ന്ധി: അന്താരാഷ്ട്ര വിമാനത്താ വളങ്ങളുടെ നടത്തിപ്പിന് പുറം കരാര്‍ നല്‍കാന്‍ പാകിസ്താന്‍
കടുത്ത സാമ്പത്തിക പ്രതിസ ന്ധി: അന്താരാഷ്ട്ര വിമാനത്താ വളങ്ങളുടെ നടത്തിപ്പിന് പുറം കരാര്‍ നല്‍കാന്‍ പാകിസ്താന്‍
സ്വന്തം ലേഖകൻ: വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറംകരാര്‍ നല്‍കാനൊരുങ്ങി പാകിസ്താന്‍. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറുമായി പാകിസ്താന്‍ ചര്‍ച്ച നടത്തി. പുറംകരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശകരാറുകാരുമായി പാകിസ്താന്‍ ധനകാര്യമന്ത്രി ഇഷാഖ് ധര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഓഗസ്റ്റ് 12-ഓടെ ഇസ്ലാമാബാദ് …
കുതിപ്പ് തുടർന്ന് ചന്ദ്രയാൻ 3; രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം; ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഇറങ്ങും
കുതിപ്പ് തുടർന്ന് ചന്ദ്രയാൻ 3; രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം; ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഇറങ്ങും
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാൻ 3ന്റെ ചന്ദ്രനിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം കൂടി വിജയകരമായി പൂർത്തിയാക്കി. രണ്ടാംഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ഇപ്പോൾ ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം 41,603 കിലോമീറ്ററും ആയ ദീർഘ വൃത്താകൃതിയിലുള്ള പാതയിലാണ്. പേടകത്തിന്‌റെ പ്രവർത്തനം സാധാരണ …
ഉഷ്ണതരംഗത്തിൻ്റെ ചൂടറിഞ്ഞ് ലോകം; പല രാജ്യങ്ങളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു
ഉഷ്ണതരംഗത്തിൻ്റെ ചൂടറിഞ്ഞ് ലോകം; പല രാജ്യങ്ങളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു
സ്വന്തം ലേഖകൻ: ആഗോളതാപനത്തിന്റെ ഭീകരതയ്ക്ക് ഏറ്റവും പുതിയ ഉദാഹരണമായി വിവിധ ഭൂഖണ്ഡങ്ങളിലെ താപനില. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു ഞായറാഴ്ചത്തെ ചൂട്. വിവിധ രാജ്യങ്ങള്‍ ഉഷ്ണതരംഗ മുന്നറിയിപ്പുനല്‍കി. കാലിഫോര്‍ണിയ മുതല്‍ ടെക്‌സസ് വരെ ആഴ്ചകളായി തുടരുന്ന അതിശക്തമായ ഉഷ്ണതരംഗം റെക്കോഡ് ഉയരത്തിലെത്തി. പകല്‍ച്ചൂട് 45 ഡിഗ്രി സെല്‍ഷ്യസ്വരെ …
മോദി – ഷെയഖ് മുഹമ്മദ് നഹ്‌യാന്‍ കൂടികാഴ്ച; വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ
മോദി – ഷെയഖ് മുഹമ്മദ് നഹ്‌യാന്‍ കൂടികാഴ്ച; വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ
സ്വന്തം ലേഖകൻ: ഇന്ത്യ -യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിലാണ് ഇതടക്കമുളള സുപ്രധാന കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചത്. ഒരു ദിവസത്തെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ അനുമതി നല്‍കുന്ന കരാറാണ് ഇതില്‍ പ്രധാനം. …
തൊഴില്‍, ഇഖാമ നിയമലംഘനം; ഒരാഴ്ചയ്ക്കിടെ സൗദിയില്‍ 11,915 പ്രവാസികൾ അറസ്റ്റില്‍
തൊഴില്‍, ഇഖാമ നിയമലംഘനം; ഒരാഴ്ചയ്ക്കിടെ സൗദിയില്‍ 11,915 പ്രവാസികൾ അറസ്റ്റില്‍
സ്വന്തം ലേഖകൻ: ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ മേഖലകളില്‍ തൊഴില്‍, ഇഖാമ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 11,915 ഓളം പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 6 മുതല്‍ 12 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരെ …