സ്വന്തം ലേഖകൻ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സഹായം നൽകും. മൃതദേഹം അയക്കാൻ കാർഗോ നിരക്കായ 560 ദിനാർ അർഹരായവർക്ക് നൽകാനുള്ള പദ്ധതി സംസ്ഥാന സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി ‘ബോഡി റീപാട്രിയേഷൻ ഫണ്ട്’ നീക്കിവെച്ചിട്ടുമുണ്ട്. നോർക്ക റൂട്ട്സ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും പ്രവാസികൾക്കിടയിൽ ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. വിവിധ വിമാനക്കമ്പനികളുമായി നോർക്ക ഇത് …
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം കുവൈത്ത് അധികൃതര്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 1.4 ലക്ഷം പേര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി വെളിപ്പെടുത്തല്‍. കോടതി വിധികള്‍ നടപ്പാക്കുന്നതിനും പൊതുഫണ്ട് സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ തീവ്രമായ ശ്രമങ്ങളുടെ ഭാഗമായാണ് 2022-ല്‍ 140,000-ത്തിലധികം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കുവൈത്ത് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. നീതിന്യായ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ …
സ്വന്തം ലേഖകൻ: സ്കൂൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് നാട്ടിൽ പോകാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടിയായി വിമാന സർവീസുകളിലെ അനിശ്ചിതത്വം. കണ്ണൂർ, കോഴിക്കോട് മേഖലകളിലെ പ്രവാസികൾക്കാണ് എറെ ദുരിതം. കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവീസ് നിർത്തിവെച്ചത് അനിശ്ചിതമായി നീളുകയാണ്. ജൂൺ നാലുവരെയുള്ള സർവീസുകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഗോ ഫസ്റ്റ് പുതിയ ബുക്കിങ് സ്വീകരിക്കുന്നുമില്ല. ഇതോടെ വിമാന സർവീസ് …
സ്വന്തം ലേഖകൻ: ലൈംഗിക പീഡനാരോപണത്തില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ഡല്‍ഹി പോലീസ്. ഗുസ്തി താരങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ബ്രിജ്ഭൂഷണ്‍ ശ്രമിച്ചിട്ടില്ലെന്നും പോലീസ്. 15 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അത് …
സ്വന്തം ലേഖകൻ: മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി ആഭ്യന്തരമന്ത്രി അമിത്ഷാ. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉചിതമെങ്കില്‍ കേന്ദ്ര എജന്‍സികളുടെ അന്വേഷണത്തിനോ ജുഡീഷ്യല്‍ അന്വേഷണത്തിനോ തയാറാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇംഫാലില്‍ ആഭ്യന്തര മന്ത്രി വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ക്രമസമാധാന നില മെച്ചപ്പെടുത്തല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കല്‍, കലാപത്തില്‍ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് തങ്ങളുടെ ഇഖാമ മാറ്റാന്‍ പ്രവാസികള്‍ക്ക്അവസരമൊരുങ്ങുന്നു. തൊഴില്‍ തട്ടിപ്പിനിരയായി കുവൈത്തില്‍ എത്തിയ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ് കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ പുതിയ തീരുമാനം. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഫയലുകള്‍ അടച്ചിരിക്കുന്ന കമ്പനികൾക്ക് കീഴിലുള്ള പ്രവാസി ജീവനക്കാര്‍ക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് …
സ്വന്തം ലേഖകൻ: വൈദ്യുതി നിരക്ക് മാസം തോറും കൂടും, പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കരട് ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബോർഡ് ആവശ്യപ്പെട്ടത് നാൽപ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇതാണ് പത്ത് പൈസയായി പരിമതപ്പെടുത്തിയത്. സർചാർജ് ജൂൺ …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചിരുന്നു. ജൂണ്‍ 8 മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ സന്ദര്‍ശനത്തിനായി ജൂണ്‍ ആറിന് മുഖ്യമന്ത്രി യാത്ര തിരിക്കും. …
സ്വന്തം ലേഖകൻ: ബ്രിജ് ഭൂഷണെതിരായ സമരത്തിൽ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ. ഇന്ത്യ ഗേറ്റിൽ നിരാഹാര സമരം നടത്തുമെന്നും താരങ്ങൾ പറഞ്ഞു. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് താരങ്ങൾ നിലപാടെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറുമണിക്ക് …
സ്വന്തം ലേഖകൻ: കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോഗം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, …