1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല; ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി സർക്കാർ
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല; ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി സർക്കാർ
സ്വന്തം ലേഖകൻ: അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പറഞ്ഞത്. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനുള്ള നിര്‍ദേശം മാത്രമായിരുന്നു ബജറ്റില്‍ മുന്നോട്ടുവച്ചതെന്ന് മന്ത്രി …
ഇത്ര ചീപ്പാണോ എയർ ഇന്ത്യയുടെ ഇന്ത്യൻ പ്രഭാത ഭക്ഷണം? ഷെഫ് സഞ്ജീവ് കപൂർ ചോദിക്കുന്നു
ഇത്ര ചീപ്പാണോ എയർ ഇന്ത്യയുടെ ഇന്ത്യൻ പ്രഭാത ഭക്ഷണം? ഷെഫ് സഞ്ജീവ് കപൂർ ചോദിക്കുന്നു
സ്വന്തം ലേഖകൻ: എയർ ഇന്ത്യ ബിസിനസ് ക്ലാസ് യാത്രക്കാർക്കു നൽകിയ ഭക്ഷണത്തിൽ പ്രാണി, സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലാണ്. മുംബൈയിൽ നിന്നും ചെന്നൈയ്ക്കുള്ള യാത്രയിൽ കിട്ടിയ ഭക്ഷണത്തിന്റെ ചിത്രം മഹാവീർ ജെയ്ൻ എന്ന യാത്രക്കാരനാണു ട്വീറ്റ് ചെയ്തത്. “ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണികൾ ഉണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല…” എന്ന കുറിപ്പോടു കൂടിയാണ് ചിത്രം …
ആദ്യമായി അച്ചടിച്ച എന്റെ ചിത്രം! മഹാരാജാസ് കോളജ് മാസികയിലെ തന്റെ പഴയകാല ചിത്രം കണ്ടുപിടിച്ച് മമ്മൂട്ടി
ആദ്യമായി അച്ചടിച്ച എന്റെ ചിത്രം! മഹാരാജാസ് കോളജ് മാസികയിലെ തന്റെ പഴയകാല ചിത്രം കണ്ടുപിടിച്ച് മമ്മൂട്ടി
സ്വന്തം ലേഖകൻ: മഹരാജാസ് കോളജ് സന്ദർശിച്ച്, തന്റെ കോളജ് കാലഘട്ടം ഓർത്തെടുത്ത് മമ്മൂട്ടി. പുതിയ ചിത്രമായ ‘കണ്ണൂർ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായാണ് മെഗാ സ്റ്റാർ തന്റെ പഴയ കലാലയത്തിലേക്ക് തിരിച്ചെത്തിയത്. ഈ സന്ദർശനം ഒരു വിഡിയോയായി സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവച്ചു. കോളജിലെ ലൈബ്രറിയിൽ നിന്നും പഴയ മാഗസിനിലെ തന്റെ ചിത്രം നോക്കുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. വിഡിയോയ്‌ക്കൊപ്പം …
കോവിഡ് വൈറസുണ്ടായത് ചൈനയിലെ ലാബിൽനിന്നു തന്നെ! രഹസ്യാന്വേഷണ റിപ്പോർട്ട്
കോവിഡ് വൈറസുണ്ടായത് ചൈനയിലെ ലാബിൽനിന്നു തന്നെ! രഹസ്യാന്വേഷണ റിപ്പോർട്ട്
സ്വന്തം ലേഖകൻ: ലോകത്താകമാനം 70 ലക്ഷം ആളുകളെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിക്ക് കാരണക്കാരനായ വൈറസിന്റെ ഉദ്ഭവം ചൈനയിലെ ലാബിൽനിന്നുതന്നെയെന്ന് റിപ്പോർ‌ട്ട്. വൈറ്റ്ഹൗസിന് ലഭ്യമായ രഹസ്യാന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഒരു യുഎസ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. മധ്യചൈനയിലെ വുഹാനിലുള്ള ഹുവാനൻ മാർക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടിൽ പറയുന്നു. അവിടെനിന്നാണ് പിന്നീട് ലോകം മുഴുവൻ വൈറസ് വ്യാപിച്ചത്. വുഹാനിലേക്ക് …
ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ: മെസ്സി മികച്ച താരം; ഗോള്‍കീപ്പര്‍ മാര്‍ട്ടിനസ്; സ്‌കലോണി പരിശീലകന്‍
ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ: മെസ്സി മികച്ച താരം; ഗോള്‍കീപ്പര്‍ മാര്‍ട്ടിനസ്;  സ്‌കലോണി പരിശീലകന്‍
സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ മികച്ച താരമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സി. അര്‍ജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച മെസ്സിക്ക് ഇത് അര്‍ഹതക്കുള്ള അംഗീകാരമായി. രണ്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടുന്നത്. 2016-ല്‍ ആരംഭിച്ച പുരസ്‌കാരത്തില്‍ ഇതിന് മുമ്പ് 2019-ലാണ് മെസ്സി നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷവും …
ഉ. കൊറിയയിൽ ഹോളിവുഡ് സിനിമകൾ കണ്ടാൽ മാതാപി താക്കൾക്ക് ലേബർ ക്യാമ്പ്, കുട്ടികൾക്ക് 5 വർഷം തടവ്
ഉ. കൊറിയയിൽ ഹോളിവുഡ് സിനിമകൾ കണ്ടാൽ മാതാപി താക്കൾക്ക് ലേബർ ക്യാമ്പ്, കുട്ടികൾക്ക് 5 വർഷം തടവ്
സ്വന്തം ലേഖകൻ: പാശ്ചാത്യ മാധ്യമങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ശക്തമാക്കുന്നതിനായി, ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികളെ പിടികൂടിയാൽ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയ. ഹോളിവുഡ് അല്ലെങ്കിൽ ദക്ഷിണ കൊറിയൻ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ ആറ് മാസം നിർബന്ധമായും ലേബർ ക്യാമ്പിൽ കഴിയേണ്ടി വരും. ഇത് കണ്ട കുട്ടികൾക്ക് അഞ്ച് വർഷത്തെ തടവ് അനുഭവിക്കേണ്ടി വരും …
ഒമാന്‍ വ്യോമാതിര്‍ത്തി തുറന്നത് ഇസ്രായേലിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് നേട്ടം
ഒമാന്‍ വ്യോമാതിര്‍ത്തി തുറന്നത് ഇസ്രായേലിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് നേട്ടം
സ്വന്തം ലേഖകൻ: ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നു നല്‍കിയ ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ തീരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നേട്ടമാകും. ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാന്‍ ഇത് ഉപകരിക്കും. ഇതുവരെ, കിഴക്കന്‍ ഏഷ്യ, ഇന്ത്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള ഇസ്രായേലി എയര്‍ലൈനുകളുടെ വിമാനങ്ങള്‍ അറേബ്യന്‍ പെനിന്‍സുല ഒഴിവാക്കാന്‍ തെക്കോട്ട് …
ഒമാനില്‍ വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ ഫീസ് കു​റ​ക്കാ​ൻ മ​ന്ത്രി​സഭാ തീ​രു​മാ​നം
ഒമാനില്‍ വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ ഫീസ് കു​റ​ക്കാ​ൻ മ​ന്ത്രി​സഭാ തീ​രു​മാ​നം
സ്വന്തം ലേഖകൻ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. ബൈത്ത് അല്‍ ബറക കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷന്‍ 2040 പ്രവര്‍ത്തനങ്ങള്‍ സുല്‍ത്താന്‍ വിലയിരുത്തി. വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി 24 ഒമാന്‍ അധ്യാപക …
ഖത്തറിൽ ആരോഗ്യ പ്രവർത്തകരുടെ താൽക്കാലിക ലൈസൻസ് മാർച്ച് 1 മുതൽ പുതുക്കില്ല
ഖത്തറിൽ ആരോഗ്യ പ്രവർത്തകരുടെ താൽക്കാലിക ലൈസൻസ് മാർച്ച് 1 മുതൽ പുതുക്കില്ല
സ്വന്തം ലേഖകൻ: താൽക്കാലിക ലൈസൻസിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് കാലാവധി മാർച്ച് 1 മുതൽ പുതുക്കി നൽകില്ല. ഇത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം പ്രാദേശിക അറബിക് പത്രമായ അൽ റായ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപന കാലത്ത് എല്ലാവർക്കും ആരോഗ്യ പരിചരണം ഉറപ്പാക്കാൻ വേണ്ടിയാണ് മെഡിക്കൽ, നഴ്‌സിങ് മേഖലയിലുള്ളവർക്ക് താൽക്കാലിക ലൈസൻസ് നൽകി …
ഇസ്രായേലിൽ കാണാതായ ബിജു കുര്യൻ തിരിച്ചെത്തി; മുങ്ങിയതല്ലെന്ന് വിശദീകരണം
ഇസ്രായേലിൽ കാണാതായ ബിജു കുര്യൻ തിരിച്ചെത്തി; മുങ്ങിയതല്ലെന്ന് വിശദീകരണം
സ്വന്തം ലേഖകൻ: ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യൻ തിരിച്ചെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ പുലർച്ചെ നാലോടെയാണ് ബിജു എത്തിയത്. മുങ്ങിയതല്ലെന്നും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും ബിജു കുര്യൻ പറഞ്ഞു. ”പുണ്യനാട്ടിൽ എത്തിയിട്ട് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുക എന്നത് ഞാൻ നേരത്തെ തീരുമാനിച്ച കാര്യമാണ്. …