സ്വന്തം ലേഖകൻ: വിദഗ്ധ ചികിത്സയ്ക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. അണുബാധ നിയന്ത്രണവിധേയം ആയതിനാലാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധയില്‍ കുറവുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും …
സ്വന്തം ലേഖകൻ: കുവെെറ്റിൽ വിദേശികൾക്ക് ജോലി അവസരം. കുവെെറ്റ് ആരോഗ്യമന്ത്രാലയത്തിലാണ് അവസരം ഉള്ളത്. ആരോഗ്യ മന്ത്രാലയത്തിൽ യോഗ്യരായ സ്വദേശി ജീവനക്കാരെ ലഭിക്കാത്തതിനെ തുടർന്ന് ഇവിടെ വിദേശികളെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 625 ജോലി തസ്തികകളിൽ ആണ് വിദേശികളെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ അനുമതി കുവെെറ്റ് ആരോഗ്യമന്ത്രാലയം നൽകി. ഡോക്ടർ, നഴ്സിങ് സ്റ്റാഫ്, ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ …
സ്വന്തം ലേഖകൻ: ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പദ്ധതി ഇടുന്നതായി അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പറഞ്ഞത്. കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനത്തിനു ശേഷം റോമിലേക്കു മടങ്ങവേയാണ് മാർപാപ്പയുടെ പ്രതികരണം. ഈ വർഷം മംഗോളിയയിലേക്ക് പോകുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2024ൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് ഫ്രാൻസിസ് …
സ്വന്തം ലേഖകൻ: ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി സംഗീത സംവിധായകൻ റിക്കി കെജിന്റെ പുരസ്കാര നേട്ടം. ബെംഗളൂരുവിൽ നിന്നുള്ള സംഗീതസംവിധായകനായ റിക്കിയുടെ ‘ഡിവൈൻ ടൈഡ്സ്’ എന്ന ആൽബത്തിനു മികച്ച ഇമർസിവ് സംഗീതത്തിനുള്ള പുരസ്‌കരമാണു ലഭിച്ചത്. ഗ്രാമി വേദിയിൽ ഇത് മൂന്നാം തവണയാണ് റിക്കി കെജ് ഇന്ത്യയുടെ അഭിമാനമാവുന്നത്. 2015 ലും 2022 ലും …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിയ ഹാരി രാജകുമാരന്റെ ‘സ്‌പെയര്‍’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു ഹാരിയുടെ ലൈംഗികാനുഭവങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിൽ. ഒരു പബ്ബിന്റെ പുറത്തുള്ള തുറസായ സ്ഥലത്തു വച്ചു തന്നേക്കാള്‍ പ്രായം കൂടിയ ഒരു സ്ത്രീയുമായി നടത്തിയ ഹാരിയുടെ ലൈംഗികാനുഭവം ശരിവച്ചു കൊണ്ട് അതിലെ മുതിർന്ന വനിത ഇപ്പോൾ രംഗത്തെത്തി. 2001 …
സ്വന്തം ലേഖകൻ: ലോകഹൃദയം കവർന്ന ‘ടൈറ്റാനിക്’ തിയേറ്റർ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. 3ഡി 4കെ എച്ച്ഡിആർ പതിപ്പാണ് തിയറ്ററിലെത്തുന്നത്. ചിത്രം റിലീസിനടക്കുമ്പോൾ മറ്റൊരു സുപ്രധാന വെളിപ്പെടുത്തലുമായി എത്തുകയാണ് ജയിംസ് കാമറൺ. ലിയോനാഡോ ഡിക്രാപിയോ അവിസ്മരണീയമാക്കിയ ടൈറ്റാനിക്കിലെ ജാക്കെന്ന കഥാപാത്രം ചിലപ്പോള്‍ മരണത്തെ അതിജീവിക്കുമായിരുന്നുവെന്ന് ജയിംസ് കാമറണ്‍ പറയുന്നു. ഗുഡ് മോര്‍ണിങ് …
സ്വന്തം ലേഖകൻ: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററില്‍ ആയിരുന്നു. 78 വയസ്സായിരുന്നു. ദുബായിലെ വീട്ടില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. പാക്കിസ്താന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.1999ല്‍ പട്ടാള അധിനിവേശത്തിലൂടെയാണ് പര്‍വേസ് മുഷറഫ്‌സ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്. …
സ്വന്തം ലേഖകൻ: ചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി. ആറ് …
സ്വന്തം ലേഖകൻ: 20 മണിക്കൂർ വൈകി ദുബായ് – കോഴിക്കോട് വിമാനം യാത്ര തിരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5നു പുറപ്പെടേണ്ട വിമാനം ഇന്ന് ഉച്ചയ്ക്കു യുഎഇ പ്രാദേശിക സമയം 12.50ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന്) ആണ് പുറപ്പെട്ടത്. 5 മണിയോടെ കോഴിക്കോട്ട് എത്തിച്ചേർന്നു. സാങ്കേതിക തകരാറിന്റെ പേരിൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് – …
സ്വന്തം ലേഖകൻ: സംശയാസ്പദമായ സാഹചര്യത്തില്‍ യു.എസ്. വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണിനെ കരോലിന തീരത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി യു.എസ്. പ്രതിരോധ സെക്രട്ടറി അറിയിച്ചു. ബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായി തീരസംരക്ഷണ സേന തിരച്ചില്‍ നടത്തുകയാണ്. ചാരബലൂണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വെടിവച്ചിട്ടത്. ഇതിനിടെ, ലാറ്റിനമേരിക്കന്‍ ഭാഗത്ത് മറ്റൊന്നിന്റെ സാന്നിധ്യം പെന്റഗണ്‍ …