സ്വന്തം ലേഖകൻ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബായ അൽ നാസ്റിലേക്കു തന്നെയെന്നു റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മാർകയാണ് റൊണാൾഡോ സൗദി അറേബ്യയിൽ കളിക്കുമെന്നു റിപ്പോർട്ടു ചെയ്തത്. 2030 വരെ അൽ നാസ്റുമായും സൗദി അറേബ്യയുമായും റൊണാൾഡോയ്ക്കു കരാറുണ്ടാകും. ഇതില്‍ രണ്ടര വർഷം താരം ക്ലബ്ബിൽ കളിക്കും. ബാക്കിയുള്ള വർഷങ്ങളിൽ സൗദിയുടെ …
സ്വന്തം ലേഖകൻ: വീണ്ടും മാസ്ക്‌യുഗത്തിലേക്ക് തിരിച്ചുപോകണോ എന്ന ആശങ്കയ്ക്ക് ആധാരമായ കോവിഡിന്റെ പുതിയ വകഭേദത്തെപ്പറ്റി ഭിന്നാഭിപ്രായം. ഇത് പുതിയ വേരിയന്റല്ല, പഴയ ഒമിക്രോണിന്റെ ഉപവകഭേദമാണെന്ന് വിദഗ്ധർ പറയുന്നു. നേരത്തേ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള താരതമ്യേന അപകടസാധ്യത കുറഞ്ഞ ഒന്നാണ് ബി.എഫ്.7 എന്നാണ് നിരീക്ഷണം. ഇന്ത്യയിൽ ഏറ്റവുമധികം മരണങ്ങൾക്ക് കാരണമായ ഡെൽറ്റ വേരിയന്റിനെ അപേക്ഷിച്ച് ഇത് …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിനും ചികില്‍സയ്ക്കും ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്ന് കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി. പ്രവാസികള്‍ക്ക് മരുന്നിനും കണ്‍സല്‍ട്ടന്‍സിക്കും ഫീസ് ചുമത്തുന്നത് അന്യായമാണെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും സമിതി ഉപദേഷ്ടാവ് ഹംദാന്‍ അല്‍ നിംഷാന്‍ വ്യക്തമാക്കി. രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ താമസ രേഖ പുതുക്കുന്ന സമയത്ത് …
സ്വന്തം ലേഖകൻ: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ നേപ്പാളിലെ പരമോന്നത കോടതി ഉത്തരവ്. കൊലപാതക കുറ്റങ്ങളില്‍ ഉള്‍പ്പെടെ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും ഉള്‍പ്പെടെ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് കോടതി 2003ല്‍ ചാള്‍സ് ശോഭരാജിന് ജീവപരന്ത്യം തടവ് …
സ്വന്തം ലേഖകൻ: കോവിഡ് ഭീതി വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. മാസ്‌ക് കൃത്യമായി ധരിക്കണം. മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്‌സീന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം നടത്തും. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികള്‍ …
സ്വന്തം ലേഖകൻ: പരിസ്ഥിതിലോല പ്രദേശത്തിന്റെ വനംവകുപ്പിന്റെ ഭൂപടം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 22 സംരക്ഷിത പ്രദേശങ്ങൾക്കുചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ തുടങ്ങിയവ 12 ഇനമായി ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. പച്ച – വനം കറുപ്പ് – പഞ്ചായത്ത് ചുവപ്പ് – വാണിജ്യകെട്ടിടങ്ങൾ നീല – വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: പുതിയ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും എത്തുന്നവർക്ക് വിമാനത്താവളങ്ങളില്‍ റാൻഡം പരിശോധന തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ചൈനയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അടുത്തിടെ കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ആഗോള കോവിഡ് സാഹചര്യം സർക്കാർ നിരീക്ഷിക്കുകയാണെന്നും പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങള്‍ ഫലം …
സ്വന്തം ലേഖകൻ: ക്രിസ്മസും അവധിക്കാലവും നാട്ടിലാഘോഷിക്കാൻ ട്രെയിൻ ടിക്കറ്റിനായി പരക്കം പാഞ്ഞ് മലബാറിൽ നിന്നുള്ള മറുനാടൻ മലയാളികൾ. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണു നാട്ടിലെത്താൻ വഴിയില്ലാതെ വലയുന്നത്. ചെന്നൈയിൽ നിന്നുള്ള മിക്ക വണ്ടികളിലും ജനുവരി ഒന്നു വരെ തിരൂരിലേക്കു ടിക്കറ്റില്ല. മംഗളൂരു സെൻട്രൽ എക്സ്പ്രസിൽ 31ന് മാത്രം ഏതാനും സീറ്റുകൾ ഒഴിവുണ്ട്. …
സ്വന്തം ലേഖകൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം ഉൾപ്പെടുത്തിയ നോട്ടുകളുടെ പുതിയ രൂപം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കി. £5, £10, £20, £50 നോട്ടുകളുടെ നിലവിലുള്ള ഡിസൈനുകളിലെ ഒരേയൊരു മാറ്റം മുഖചിത്രം ആയിരിക്കും. അന്തരിച്ച എലിസബത്ത് രാഞ്ജിയുടെ മുഖചിത്രമുള്ള നോട്ടുകളാണ് ഇപ്പോൾ നിലവിൽ ഉള്ളത്. പുതിയ നോട്ടുകൾ 2024 പകുതിയോടെ പ്രചാരത്തിൽ വരാൻ തുടങ്ങും. …
സ്വന്തം ലേഖകൻ: ലോകകപ്പ് സമ്മാനിച്ച ഡീഗോ മറഡോണക്കും ഒപ്പം നിന്ന ആരാധകർക്കും നന്ദി അറിയിച്ച് അർജന്റീന നായകൻ ലയണൽ മെസ്സി. തികച്ചും വൈകാരികമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിൻറെ നന്ദിപ്രകടനം. ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തു ഫുട്ബോൾഒരുപാട് സന്തോഷങ്ങളും അൽപം സങ്കടങ്ങളും നൽകിയെന്നും തുടങ്ങുന്ന കുറിപ്പിൽ ഫുട്ബോൾ ഇതിഹാസം …