1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് പേടിയില്‍ ഇന്ത്യയും; തിരക്കേറിയ ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് കേന്ദ്രം
കോവിഡ് പേടിയില്‍ ഇന്ത്യയും; തിരക്കേറിയ ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: ചൈനയില്‍ കുതിച്ചുയരുന്ന കോവിഡ് കേസുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍. തിരക്കേറിയ ഇടങ്ങളില്‍ ആളുകള്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ആഴ്ച്ചയും കോവിഡ് സാഹചര്യം വിലയിരുത്താന്‍ യോഗങ്ങള്‍ ചേരണമെന്നും കേന്ദ്രം തീരുമാനിച്ചു. രാജ്യത്ത് വീണ്ടുമൊരു തരംഗമുണ്ടാകുന്നത് തടയാനാണ് ഇത്തരമൊരു തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. …
വോട്ടെടുപ്പ് തിരിച്ചടിച്ചു! ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മസ്ക്; പക്ഷേ?
വോട്ടെടുപ്പ് തിരിച്ചടിച്ചു! ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മസ്ക്; പക്ഷേ?
സ്വന്തം ലേഖകൻ: പകരക്കാരനെ കണ്ടെത്തിയാല്‍ ട്വിറ്റർ സി ഇ ഓ സ്ഥാനത്ത് നിന്നും ഒഴിയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഇലോണ്‍ മസ്ക്. പകരക്കാരനെ കണ്ടെത്തിയാൽ താന്‍ പദവി ഒഴിയാന്‍ തയ്യാറാണെന്നാണ് ട്വിറ്ററിലൂടെയുള്ള മസ്കിന്റെ പ്രഖ്യാപനം. ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും! അതിനുശേഷം, ഞാൻ സോഫ്റ്റ് വെയർ, സെർവറുകളുടെ മാത്രം …
ഒമാനിൽ ഇ-​പേ​മെൻറ് സം​വി​ധാ​നം നിർബന്ധം; മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള മാർഗനിർദേശങ്ങൾ
ഒമാനിൽ ഇ-​പേ​മെൻറ് സം​വി​ധാ​നം നിർബന്ധം; മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇ-പേമെൻറ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഒമാൻ. 140 സ്ഥാപനങ്ങൾക്ക് ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്താത്തതിൽ ഒമാൻ കഴിഞ്ഞ ദിവസം പിഴ ഈടാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇക്കര്യം അറിയിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന ചില വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തണം എന്ന് വർഷത്തിന്റെ തുടക്കത്തിൽ അധികൃതർ …
ലോക കായിക ഭൂപടത്തിന്റെ മുൻനിരയിലേക്ക് ഖത്തർ; ഇനി കാനഡ-മെക്സിക്കോ-യുഎസ് ലോകകപ്പ്
ലോക കായിക ഭൂപടത്തിന്റെ മുൻനിരയിലേക്ക് ഖത്തർ; ഇനി കാനഡ-മെക്സിക്കോ-യുഎസ് ലോകകപ്പ്
സ്വന്തം ലേഖകൻ: ലോകകപ്പ് സംഘാടന മികവിൽ ലോകത്തിന്റെ കയ്യടി നേടി ഖത്തർ കുതിച്ചുയരുന്നത് ലോക കായിക ഭൂപടത്തിന്റെ മുൻനിരയിലേക്ക്. ഇനി ഫോർമുല വൺ ഉൾപ്പെടെയുള്ള കളിത്തിരക്കിലേക്ക് ചുവടുമാറും. 2010 ൽ ഫിഫയുടെ ആതിഥേയത്വം ഏറ്റു വാങ്ങുമ്പോൾ ഖത്തർ ലോകത്തിന് നൽകിയത് 22ാമത് ഫിഫ ലോകകപ്പ് എക്കാലത്തെയും അവിസ്മരണീയവും എല്ലാവർക്കും പ്രാപ്യവുമായ ഒന്നായിരിക്കും എന്ന വാഗ്ദാനമാണ്. വാക്കു …
നാട്ടിൽ മടങ്ങിയെത്തിയ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-എസ് ബി ഐ പ്രവാസി ലോണ്‍ മേള
നാട്ടിൽ മടങ്ങിയെത്തിയ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-എസ് ബി ഐ പ്രവാസി ലോണ്‍ മേള
സ്വന്തം ലേഖകൻ: പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രവാസി ലോൺ മേള 2022 ഡിസംബർ 19 മുതൽ 21 വരെ നടക്കും. അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകർക്കായി ആണ് ഈ മേള നടക്കുന്നത്. ഒരുപാട് കാലം പ്രവാസിയായി പിന്നീട് നാട്ടിലത്തിയവർക്കാണ് ഇതിൻെ ഗുണം ലഭിക്കുക. തൃശൂർ , …
ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍ വേ: കരുതല്‍ മേഖലയിൽ 49,324 കെട്ടിടങ്ങള്‍; സംസ്ഥാന ത്ത് പ്രതിഷേധം ശക്തം
ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍ വേ: കരുതല്‍ മേഖലയിൽ 49,324 കെട്ടിടങ്ങള്‍; സംസ്ഥാന ത്ത് പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വിഷയത്തില്‍ കര്‍ഷക സംഘടനകളുടേതുള്‍പ്പെടെയുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുമുള്ള രണ്ട് നിര്‍ണായക യോഗങ്ങളാണ് നടക്കുക. വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ വനം, റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും …
5 ജി സേവനങ്ങള്‍ കേരളത്തിലും; ഇന്നു മുതല്‍ കൊച്ചിയിൽ ജിയോ 5 ജി; 4 ജിയേക്കാൾ 100 മടങ്ങ് വേഗത
5 ജി സേവനങ്ങള്‍ കേരളത്തിലും; ഇന്നു മുതല്‍ കൊച്ചിയിൽ ജിയോ 5 ജി; 4 ജിയേക്കാൾ 100 മടങ്ങ് വേഗത
സ്വന്തം ലേഖകൻ: ഇന്നു മുതല്‍ കൊച്ചിയിലും റിലയന്‍സ് ജിയോയുടെ 5 ജി സേവനങ്ങള്‍ ലഭ്യമാകും.കൊച്ചി നഗരത്തിലാണ് ഇന്ന് മുതല്‍ സേവനം ലഭിക്കുക. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ 5 ജി ലഭിക്കുക. കൊച്ചി നഗര പരിധിയില്‍ ഇന്ന് വൈകുന്നേരം 5.30 മുതല്‍ സേവനം ലഭ്യമാകും. …
കുവൈത്തിൽ പ്രവാസികൾക്ക് പുതിയ ചികിത്സാ നിരക്ക്; ഇനി മരുന്നിൻ്റെ വില അധികം നൽകണം
കുവൈത്തിൽ പ്രവാസികൾക്ക് പുതിയ ചികിത്സാ നിരക്ക്; ഇനി മരുന്നിൻ്റെ വില അധികം നൽകണം
സ്വന്തം ലേഖകൻ: പ്രവാസികളുടെ ചികിത്സ ചെലവിൽ വലിയ മാറ്റങ്ങളോടെ പുതിയ ചികിത്സ നിരക്ക് നിലവിൽ വന്നു. പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെ അധിക മരുന്നുനിരക്കുകളോടെയാണ് പുതിയ ഉത്തരവ്. നേരത്തേ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലെ എമർജൻസി റൂമുകളിലും രണ്ടു ദീനാറാണ് പരിശോധന ഫീസ് ഉണ്ടായിരുന്നത്. മരുന്നുകൾ സൗജന്യമായിരുന്നു. …
അർജൻ്റീനയ്ക്ക് ഉറക്കമില്ലാ രാത്രി! മൂന്നാം ലോകകിരീട നേട്ടം ആഘോഷിക്കാൻ ഇരുപത് ലക്ഷത്തോളംപേര്‍
അർജൻ്റീനയ്ക്ക് ഉറക്കമില്ലാ രാത്രി! മൂന്നാം ലോകകിരീട നേട്ടം ആഘോഷിക്കാൻ ഇരുപത് ലക്ഷത്തോളംപേര്‍
സ്വന്തം ലേഖകൻ: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന് മൂന്നാം ലോകകിരീടം സ്വന്തമാക്കിയതിന് പിന്നാലെ ആഘോഷ തിമിര്‍പ്പില്‍ അര്‍ജന്റീന. തങ്ങളുടെ മൂന്നാം വിശ്വകിരീട നേട്ടം ആഘോഷിക്കാന്‍ അര്‍ജന്റീനയുടെ തലസ്ഥാന നഗരിയില്‍ എത്തിയത് ലക്ഷക്കണക്കിനാളുകളാണ്. മെസ്സിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍. ബ്യൂണസ് ഐറിസിലെ …
ഗ്രൗണ്ടില്‍ നെഞ്ചു തകർന്ന് എംബാപ്പെ, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്
ഗ്രൗണ്ടില്‍ നെഞ്ചു തകർന്ന് എംബാപ്പെ, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്
സ്വന്തം ലേഖകൻ: ഗ്രൗണ്ടില്‍ നിരാശനായി ഇരുന്ന എംബാപ്പെയെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗ്രൗണ്ടില്‍ നേരിട്ടെത്തി.ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. പെനല്‍റ്റി ഷൂട്ടൗട്ടിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസും എംബാപ്പെയെ ആശ്വസിപ്പിക്കാനെത്തി. ഫിഫ ലോകകപ്പ് വാർത്തകൾക്കിടയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ താരത്തെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ വൈറലാണ്. …