സ്വന്തം ലേഖകൻ: യുഎൻ രക്ഷാകൗൺസിലിൽ കശ്മീർ വിഷയം ഉയർത്തിക്കാട്ടിയ പാകിസ്താനെതിരേ രൂക്ഷവിമർശനവുമായി ഇന്ത്യ. അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനെ സംരക്ഷിച്ച, അയൽരാജ്യത്തെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് ധർമോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞു. യുഎൻ കൗൺസിലിൽ രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധവുമായി ബന്ധപ്പെട്ട ചർച്ചക്കിടെ പാക് വിദേശകാര്യമന്ത്രി ബിലാവൽ …
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനം തടയുന്നതിനും ഊർജ ഉപയോഗം കുറക്കുന്നതിനും മിക്ക രാജ്യങ്ങളും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ജനങ്ങളിൽ ആരോഗ്യകരമായ ജീവിത രീതി വളർത്തിയെടുക്കുന്നതിന് വ്യത്യസ്തമായ ഒരു മാർഗവുമായി രംഗത്തെത്തിയിരിക്കയാണ് റുമേനിയ. പ്രാദേശിക പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രോൽസാഹിപ്പിക്കാൻ വേണ്ടിയുമാണ് ഈ സൂത്രം. ഒരാൾ 20 തവണ സ്ക്വാട്സ് ചെയ്യാൻ തയാറാണെങ്കിൽ സൗജന്യമായി …
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഫിഫയുടെ പ്രഥമ സ്റ്റോർ തുറന്നു. ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കറും വിമാനത്താവളം ഓപ്പറേറ്റിങ് ഓഫിസർ എൻജി. ബദർ മുഹമ്മദ് അൽമീറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ലോകകപ്പിന്റെ ഒറിജിനൽ ട്രോഫിയും യാത്രക്കാർക്കായി പ്രദർശിപ്പിച്ചു. ജഴ്‌സികൾ, തൊപ്പികൾ, ജാക്കറ്റുകൾ, ഫുട്‌ബോളുകൾ, കായിക അനുബന്ധ …
സ്വന്തം ലേഖകൻ: വിദേശികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും 20 ദിവസത്തിനുള്ളില്‍ 3000ത്തിലേറെ കുട്ടികള്‍ക്ക് വീസ അനുവദിച്ചതായി കുവൈത്ത്. അഞ്ചു വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം കുവൈത്തിലേക്ക് വരുന്നതിനുല്‌ള എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിച്ചതെന്ന് റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ അറിയിച്ചു. വീസ നല്‍കപ്പെട്ടവരില്‍ ഭൂരിഭാഗവും മാസങ്ങള്‍ മാത്രം പ്രായമുള്ള കുരുന്നുകളാണെന്നും …
സ്വന്തം ലേഖകൻ: കുവൈത്തിനെ ഷെങ്കൻ വീസയിൽനിന്ന് ഒഴിവാക്കുന്ന ഫയൽ പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് തിരിച്ചയക്കാൻ യൂറോപ്യൻ പാർലമെന്റ് തീരുമാനം. സ്ട്രാസ്ബർഗിൽ നടന്ന പ്ലീനറി സെഷന്റെ ഉദ്ഘാടന വേളയിൽ വീസ സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമനിർമാണ നിർദേശം കൂടുതൽ ചർച്ചകൾക്കായി തിരികെ അയക്കാൻ തീരുമാനിക്കുകയായിരുന്നു. പാർലമെന്റ് നടപടിക്രമങ്ങളിലെ റൂൾ 198 അടിസ്ഥാനമാക്കിയാണ് തീരുമാനം. …
സ്വന്തം ലേഖകൻ: ലോകത്തെ എട്ടാമത്തെ അദ്ഭുതം പണിതുയര്‍ത്തുകയാണ് സൗദി അറേബ്യ. കൊച്ചി നെടുമ്പാശേരി വിമാനത്താവളം മുതല്‍ കോഴിക്കോട് വരെയുള്ള അത്രയും നീളത്തിലാണ് ദ ലൈന്‍ എന്ന ഈ അത്യാധുനിക നഗരം പണിയുന്നത്. 90 ലക്ഷം പേര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കേവലം 20 മിനിറ്റില്‍ എത്താന്‍ സാധിക്കുന്ന അഞ്ചു മിനിറ്റ് …
സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങൾക്ക് ഇനിയില്ലെന്ന് ലയണൽ മെസി. ഖത്തറിൽ നടക്കുന്ന ഞായറാഴ്ചത്തെ ഫൈനൽ ലോകകപ്പ് കരിയറിലെ തന്റെ അവസാന മത്സരമാകുമെന്നാണ് മെസി വ്യക്തമാക്കിയത്. അർജന്റീനയിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത ലോകകപ്പിന് ഇനിയും ഒരുപാട് വർഷങ്ങളുണ്ട്. അന്ന് ഇതുപോലെ എനിക്ക് കളിക്കാനാകുമെന്ന് കരുതുന്നില്ല. വ്യക്തിഗത നേട്ടങ്ങൾ അല്ല, ടീമിന്റെ …
സ്വന്തം ലേഖകൻ: ഫിഫാ ലോകകപ്പ് ആവേശത്തിലാണ് ഖത്തർ അടങ്ങുന്ന പശ്ചിമേഷ്യൻ രാജ്യങ്ങൾ. കോവിഡ് 19 ഭീതി ഒഴിഞ്ഞതോടെയാണ് ഫുട്ബോൾ ആവേശം ഇരട്ടിയായത്. അതേസമയം, ഈ ആഘോഷങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ് ഖത്തറിൽ നിന്നുള്ള പുതിയ വൈറസ് വ്യാപനം. മിഡിൽ ഈസ്റ്റ് റെസ്പറേറ്ററി സിൻണ്ട്രോം (മെഴ്സ്-കോവ്) മൂലമുണ്ടാകുന്ന അണുബാധയാണ് ഇപ്പോൾ ആശങ്കയാകുന്നത്. പൊതുവെ ക്യാമൽ ഫ്ലൂ അഥവാ ഒട്ടകപ്പനി എന്നാണ് …
സ്വന്തം ലേഖകൻ: ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നതിലും നിലനിർത്തുന്നതിലും സ്മാർട്ട്ഫോണുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ ഇങ്ങനെ കെട്ടിപ്പെടുക്കുന്ന ബന്ധങ്ങൾ തകർക്കുന്നതിലും സ്മാർട്ട്ഫോൺ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിവാഹിതരായ ഇന്ത്യൻ ദമ്പതിമാരിൽ 88 ശതമാനം പേരും സ്മാർട്ട്ഫോൺ തങ്ങളുടെ കുടുംബജീവിതത്തിന് വെല്ലുവിളിയാണെന്ന് വിശ്വസിക്കുന്നതായി ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒരു പഠനം സൂചിപ്പിക്കുന്നു. പ്രമുഖ …
സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പ്രസ്താവന നടത്തി. നിയന്ത്രണ രേഖ മറികടന്ന് അതിര്‍ത്തിയിലെ സാഹചര്യം മാറ്റിമറിക്കാനുള്ള ശ്രമം ചൈനയുടെ ഭാഗത്തു നിന്നുണ്ടായെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. ചൈനീസ് ആക്രമണത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിനായി. അതിര്‍ത്തിയുടെ സംരക്ഷണത്തിനായി സൈന്യം സജ്ജമാണ്. ഏറ്റുമുട്ടലില്‍ ആര്‍ക്കും ജീവന്‍ …