സ്വന്തം ലേഖകൻ: കുവൈത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സ്വവര്‍ഗരതിക്കാര്‍ക്കുമെതിരായ നടപടികള്‍ ശക്തമാക്കി കുവൈത്ത് ഭരണകൂടം. 2022ല്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിക്കപ്പെട്ട മൂവായിരത്തിലേറെ പേരെ കുവൈത്ത് അധികൃതര്‍ നാടുകടത്തിയതായി കുവൈത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളായി വേഷം മാറി നടക്കുന്നവരെന്ന് ആരോപിച്ചാണ് നടപടി. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് പത്രമാണ് ഇക്കാര്യം …
സ്വന്തം ലേഖകൻ: സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റന്റെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10 ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ …
സ്വന്തം ലേഖകൻ: ഇലക്ട്രിക് കാറുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലെത്തിക്കാൻ ഇൻസെൻറിവ് സർക്കാർ പരിഗണനയിൽ. കാർബൺഡയോക്സൈഡിന്റെ അളവ് കുറക്കൽ പദ്ധതിയുടെ ഭാഗമാണിത്. ഒമാനിൽ നടക്കുന്ന ഗ്രീൻ ഹൈഡ്രജൻ സമ്മേളനത്തിൽ ഒമാൻ ഊർജ ഖനി മന്ത്രി സാലിം ബിൻ നാസർ അൽ ഔഫി നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് ഇതുസംബന്ധമായ പ്രഖ്യാപനമുണ്ടായത്. ഉയർന്ന വിലയും ബാറ്ററികൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യക്കുറവുമാണ് ഇലക്ട്രിക് …
സ്വന്തം ലേഖകൻ: ഇലക്ട്രോണിക് പേയ്മെന്റിനായി ഉപഭോക്താക്കളിൽനിന്ന് ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്. ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസോ കമ്മീഷനോ ഈടാക്കുന്നതാണ് സെൻട്രൽ ബാങ്ക് വിലക്കിയത്. രാജ്യത്തെ വിവിധ ബാങ്കുകൾക്കും സേവനദാതാക്കൾക്കും ഇത് സംബന്ധമായി സെൻട്രൽ ബാങ്ക് സർക്കുലർ അയച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ ചില സേവനദാതാക്കൾ …
സ്വന്തം ലേഖകൻ: ഹിമാചൽ പ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 11 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കുകയും നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുകയും ചെയ്തതോടെ ബിജെപിയുടെ പല ക്യാമ്പുകളിലും ഇതേച്ചൊല്ലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്ഥാനാർത്ഥികളെ പിന്തുണച്ച് നൂറുകണക്കിനു പാർട്ടി പ്രവർത്തകർ രാജിവച്ചതോടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രക്ഷുബ്ധമായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട നിരവധി നേതാക്കൾ നിർണായക സീറ്റുകളിൽ നാമനിർദേശ …
സ്വന്തം ലേഖകൻ: ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ശക്തമായ മുന്നേറ്റം നടത്തി ബിജെപി. ബിജെപി 158 സീറ്റിലും കോൺഗ്രസ് 16 സീറ്റിലും എഎപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. അതിനിടെ ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര …
സ്വന്തം ലേഖകൻ: മുംബൈ നഗരത്തിലെ വായുനിലവാരം തീർത്തും മോശമായതോടെ പലരിലും ശ്വാസകോശ രോഗങ്ങൾ പിടിമുറുക്കുന്നു. ജലദോഷവും ചുമയുമാണു പൊതുവേ കാണുന്നത്. സുഖം പ്രാപിക്കാൻ രണ്ടാഴ്ചയിലേറെ സമയമെടുക്കുന്നതായാണു പലരുടെയും അനുഭവം. വൈറൽ അണുബാധയുടെ ലക്ഷണങ്ങളും പലർക്കുമുണ്ട്. ആസ്മ, സിഒപിഡി രോഗികൾ കൂടുതൽ പ്രയാസം അനുഭവിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ കഴിവതും മാസ്ക് ധരിക്കണമെന്നു ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നു. …
സ്വന്തം ലേഖകൻ: രാജ്യത്ത് ഡെലിവറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി. ഡെലിവറി സ്ഥാപനങ്ങള്‍ക്ക് കൂടുതൽ വാഹനങ്ങൾ ചേർക്കുന്നതിനായി കർശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ഇതുസംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നിലവിലെ സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: മെച്ചപ്പെട്ട വേതനവും തൊഴിൽ അന്തരീക്ഷവും തേടി കുവൈത്തിലെ ഗാർഹിക തൊഴിലാളികൾ യുഎഇയിലേക്കു ചേക്കേറുന്നു. ഉയർന്ന ശമ്പളവും മാന്യമായ പെരുമാറ്റവും വീസ ലഭ്യതയുമാണു ഗാർഹിക തൊഴിലാളികളുടെ ആകർഷണം. അംഗീകൃത റിക്രൂട്ടിങ് ഓഫിസ് വഴി യുഎഇയിൽ എത്തുന്നവരിൽ കൂടുതലും ദുബായിൽ ജോലി ചെയ്യാനാണു താൽപര്യപ്പെടുന്നത്. കുറഞ്ഞ വേതനം, ശമ്പള കുടിശിക, തൊഴിൽ ഇടങ്ങളിലെ മോശം അവസ്ഥ …
സ്വന്തം ലേഖകൻ: പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചു. റിപ്പോ നിരക്കില്‍ 35 ബേസിസ് പോയന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ 6.25ശതമാനമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനത്തില്‍നിന്ന് 6.8ശതമാനമായി കുറയ്ക്കുകയും ചെയ്തു. നവംബറിലെപണപ്പെരുപ്പം ഒക്ടോബറിലെ 7.41ശതമാനത്തില്‍നിന്ന് 6.77 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും ആര്‍.ബി.ഐയുടെ ക്ഷമതാ …