1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്​ഗാൻ ജയിലിലുള്ള ഐഎസ് അംഗങ്ങളായ മലയാളി വനിതകൾക്ക് മടങ്ങാൻ അനുമതിയില്ല
അഫ്​ഗാൻ ജയിലിലുള്ള ഐഎസ് അംഗങ്ങളായ മലയാളി വനിതകൾക്ക് മടങ്ങാൻ അനുമതിയില്ല
സ്വന്തം ലേഖകൻ: ഭീകര സംഘടനയായ ഐ.എസിൽ​ ചേർന്ന്​ അഫ്​ഗാനിസ്​താനിലെത്തിയ ഇന്ത്യക്കാരായ നാലു വനിതകൾക്കും ഇന്ത്യയിലേക്ക്​ മടങ്ങാൻ അനുമതി നൽകിയേക്കില്ല. മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്​, നിമിഷ ഫാത്തിമ, റഫീല എന്നിവരെ തിരികെ കൊണ്ടുവരണമെന്ന അഫ്​ഗാൻ സർക്കാർ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ്​ കേന്ദ്ര സർക്കാർ തീരുമാനമെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. ഐ.എസ്​ ഭീകരരായ ഇവരുടെ ഭർത്താക്കന്മാർ അഫ്​ഗാനിലെ ഖുറാസാൻ …
പൊണ്ണത്തടിക്കാരിൽ കോവിഡ് ഗുരുതരമാകാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
പൊണ്ണത്തടിക്കാരിൽ കോവിഡ് ഗുരുതരമാകാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: പൊണ്ണത്തടിയുള്ളവരിൽ കോവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരിൽ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷൻ ഡയറക്ടർ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇവർക്ക് ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകാം. അതുമൂലം ശ്വസനതടസ്സവും അനുഭവപ്പെടാം. രോഗപ്രതിരോധ ശേഷിയും ഇത്തരക്കാരിൽ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാനും …
സംസ്ഥാനത്ത് 14,233 പേര്‍ക്കുകൂടി കോവിഡ്, 173 മരണം; ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് 14,233 പേര്‍ക്കുകൂടി കോവിഡ്, 173 മരണം; ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 14, 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …
സൗദിയിൽ ബിസിനസ് മേഖല യില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി
സൗദിയിൽ ബിസിനസ് മേഖല യില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി
സ്വന്തം ലേഖകൻ: സൗദിയിൽ ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകള്‍ പുതുക്കിയതായി വാണിജ്യ മന്ത്രാലയം. സൗദിയില്‍ വിദേശികള്‍ക്ക് ബിസിനസ് മേഖയില്‍ പ്രവര്‍ത്തിക്കാന്‍ ഇനി മുതൽ നിക്ഷേപക ലൈസന്‍സോ പ്രീമിയം ഇഖാമയോ ഉണ്ടായിരിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വന്‍കിട ഇടത്തരം ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകളാണ് വാണിജ്യ മന്ത്രാലയം …
ദുബായിൽ ബിസിനസ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങൾ 30% മായി കുറയ്ക്കും
ദുബായിൽ ബിസിനസ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങൾ 30% മായി കുറയ്ക്കും
സ്വന്തം ലേഖകൻ: ദുബായില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ 30ശതമാനം കുറവ് വരുത്തും. നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും എമിറേറ്റിന്‍റെ മത്സരശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ദുബായ് കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതു സംബന്ധിച്ച നിർദേശം …
കോവിഡ് കാലത്ത് താമസിക്കാൻ ഏറ്റവും യോജിച്ച നഗരം ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡ്: സർവേ
കോവിഡ് കാലത്ത് താമസിക്കാൻ ഏറ്റവും യോജിച്ച നഗരം ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡ്: സർവേ
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് താമസിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡ് ആണെന്ന്​ സർവേ. ലണ്ടൻ ആസ്​ഥാനമായുള്ള​ ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റിൻെറ പുതിയ റിപ്പോർട്ട് മികച്ച രീതിയിൽ എവിടെ ജീവിക്കാൻ കഴിയും എന്ന് അന്വേഷിക്കുകയാണ്. 2018, 2019 വർഷങ്ങളിൽ നടന്ന സർവേയിൽ ആസ്​ട്രിയയിലെ വിയന്നയായിരുന്നു ഒന്നാം സ്​ഥാനത്ത്​. എന്നാൽ, ഇത്തവണ വിയന്നക്ക്​ ആദ്യ പത്തിൽ …
രാ​ജ്യ​ത്ത് ഇ​ന്ന് 91,702 പേ​ർ​ക്ക് കോ​വി​ഡ്; 3,403 മ​ര​ണം; ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി
രാ​ജ്യ​ത്ത് ഇ​ന്ന് 91,702 പേ​ർ​ക്ക് കോ​വി​ഡ്; 3,403 മ​ര​ണം; ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 91,702 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ. 3,403 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ​തു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,21,671 ല​ക്ഷ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. …
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; 194 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; 194 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45
സ്വന്തം ലേഖകൻ: സംസ്ഥാനത്തു വ്യാഴാഴ്ച 14,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,10,418 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
യുഎഇയിൽ 3 രാജ്യക്കാർക്കു കൂടി യാത്രാ വിലക്ക്; അനാവശ്യ ഒത്തുചേരലുകൾക്കെതിരെ കർശന നടപടി
യുഎഇയിൽ 3 രാജ്യക്കാർക്കു കൂടി യാത്രാ വിലക്ക്; അനാവശ്യ ഒത്തുചേരലുകൾക്കെതിരെ കർശന നടപടി
സ്വന്തം ലേഖകൻ: മൂന്ന് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ പ്രവേശനം കൂടി യു.എ.ഇ. താത്‌കാലികമായി നിർത്തി. സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാൺഡ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ജൂൺ 11 വെള്ളിയാഴ്ച മുതൽ യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. അതേസമയം ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾ പ്രവർത്തിക്കും. യു.എ.ഇ. പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, യു.എ.ഇ. എംബസികളിലും ദുരിതബാധിത രാജ്യങ്ങളിലും …
കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് സ്വീകരണം; ഗാർഹിക തൊഴിൽ കരാർ യാഥാർഥ്യമായേക്കും
കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് സ്വീകരണം; ഗാർഹിക തൊഴിൽ കരാർ യാഥാർഥ്യമായേക്കും
സ്വന്തം ലേഖകൻ: കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് സ്വീകരണം നല്‍കി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ കുവൈത്തില്‍ എത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജും, കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. സന്ദര്‍ശനത്തില്‍ കുവൈത്ത് അധികൃതരുമായി മന്ത്രി ഉന്നതതല യോഗങ്ങള്‍ നടത്തും. പ്രധാനമന്ത്രി …