സ്വന്തം ലേഖകൻ: കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാറിന്റെ തീവ്രവാദ വിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ നേരിടാനും ഓൺലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തടയിടാനും ലക്ഷ്യമിട്ടാണ് നടപടി. യുകെയിലെ തീവ്രവാദവിരുദ്ധ സംവിധാനങ്ങളില്‍ വിടവുകൾ പരിഹരിക്കാൻ ആഭ്യന്തര മന്ത്രി …
സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയായേക്കുമെന്ന് സൂചന. എംപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്താനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. 1958-ൽ കുരുങ്ങുകളിലാണ് എംപോക്സ് ബാധ ആദ്യം കണ്ടെത്തിയത്. 1970-ൽ ഡി.ആർ. കോംഗോയിൽ മനുഷ്യനിലെ ആദ്യ കേസ് …
സ്വന്തം ലേഖകൻ: ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസിന് നേരേ ആക്രമണം. ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലില്‍വെച്ചാണ് എയര്‍ഹോസ്റ്റസിന് നേരേ ആക്രമണമുണ്ടായത്. മുറിയില്‍ അതിക്രമിച്ചുകയറിയ അക്രമി എയര്‍ഹോസ്റ്റസിനെ വലിച്ചിഴക്കുകയും മുറിയിലുണ്ടായിരുന്ന ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതിയുടെ സഹപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു …
സ്വന്തം ലേഖകൻ: അയര്‍ലണ്ടിലെ ഗാല്‍വേയിലുള്ള സൈനിക ക്യാമ്പിന് സമീപത്തുവച്ച് വൈദികന് അക്രമിയുടെ കുത്തേറ്റു. സൈനികരുടെ ആത്മീയ ഉപദേഷ്ടാവ് കൂടിയായ ഫാ. ഫോള്‍ മര്‍ഫിക്കാണ് നിരവധി തവണ കുത്തേറ്റത്. ഗാല്‍വേയിലെ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെങ്കിലും നിലവില്‍ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. വൈദികന്റെ അടുത്തെത്തിയ കൗമാരക്കാരന് കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. …
സ്വന്തം ലേഖകൻ: റഷ്യന്‍ ഭാഗമായ കുര്‍സ്‌ക് മേഖലയിലെ സൈനിക നീക്കം ശക്തമാക്കി യുക്രെയ്ന്‍. റഷ്യന്‍ സൈന്യം ഉപയോഗിച്ചു വന്നിരുന്ന സീം നദിക്കു കുറുകെയുള്ള പാലം ഇന്നലെ യുക്രെയ്ന്‍ തകര്‍ത്തു. പാലം തകര്‍ക്കാന്‍ യുഎസ് മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് മോസ്‌കോ ആരോപിക്കുന്നത്. ‘ഇന്നലെ റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ സീം നദിയില്‍ രണ്ട് പാലങ്ങള്‍ തകര്‍ന്നിരുന്നു. യുക്രെയ്ന്‍ ഉപയോഗിച്ചത് യുഎസ് …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഗുരത്വാകര്‍ഷണ ബലമില്ലാതെ ഭാരമില്ലായ്മയില്‍ ദീര്‍ഘനാള്‍ നില്‍ക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവസ്ഥയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പേസ് ഫ്‌ളൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഒക്യുലാര്‍ സിന്‍ഡ്രോം (സാന്‍സ്) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ശരീരത്തിലെ ദ്രാവക വിതരണത്തെ ബാധിക്കുന്ന ഈ പ്രശ്‌നം കാഴ്ച …
സ്വന്തം ലേഖകൻ: വലിയ തയ്യാറെടുപ്പുകളോടെയാകും നാം പലപ്പോഴും യാത്രകള്‍ക്കിറങ്ങാറ്. ബാഗ് പാക്ക് ചെയ്ത് ഇറങ്ങാന്‍ നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ നമ്മുടെ ഫ്‌ളൈറ്റ് ദീര്‍ഘ സമയത്തേക്ക് വൈകുന്നതായോ കാന്‍സല്‍ ചെയ്തതയോ ഉള്ള അറിയിപ്പ് വരിക. യാത്രയുടെ ആഹ്ളാദങ്ങളെല്ലാം ഇല്ലാതാകുമെന്ന് മാത്രമല്ല ദുരിതയാത്രയായി മാറുകയും ചെയ്യും. ചിലപ്പോള്‍ യാത്ര തന്നെ വേണ്ടെന്ന് വെക്കേണ്ടിയും വന്നേക്കാം. ഇതിലൂടെ സാമ്പത്തികമായും അല്ലാതെയും വരുന്ന …
സ്വന്തം ലേഖകൻ: ജനകീയ നേതാവും ശതകോടീശ്വരനുമായ തക്സിൻ ഷിനാവത്രയുടെ ഇളയ മകൾ പെതോങ്തൺ ഷിനാവത്ര തായ്ലൻഡിലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയും ഷിനാവത്ര കുടുംബത്തിലെ മൂന്നാമത്തെ അംഗവുമായ പെതോങ്തൺ തായ്‍ലന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. തക്സിൻ ഷിനാവത്രക്ക് പുറമെ, ബന്ധു യിങ്ലുക് ഷിനാവത്രയും പ്രധാനമന്ത്രിയായിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന ശ്രേത്ത തവിസിനെ അഴിമതിക്കേസിൽ …
സ്വന്തം ലേഖകൻ: റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്‌കില്‍ സൈനിക ഓഫീസ് തുറന്ന് യുക്രൈന്‍. റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ യുക്രൈന്‍ കരയധിനിവേശം തുടര്‍ന്ന് മുന്നേറുന്നതിനിടെയാണിത്. നിയന്ത്രണത്തിലാക്കിയ പ്രദേശത്തെ ക്രമസമാധാനനില ഉറപ്പാക്കാനും ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനുമാണ് ഓഫീസ് തുറന്നതെന്ന് യുക്രൈന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടുചെയ്തു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ …
സ്വന്തം ലേഖകൻ: 2017-നുശേഷം ആദ്യമായി വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രം നിർമിക്കാൻ ഇസ്രയേൽ. വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ സിവിൽ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ബെത്‌ലഹേമിന് സമീപം 148 ഏക്കറി(ആറുലക്ഷം ചതുരശ്രമീറ്റര്‍) ലായിരിക്കും നിർമാണം. നഹാൽ ഹെലെറ്റ്സ് എന്ന കുടിയേറ്റ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വർഷങ്ങളോളം നീണ്ടേക്കാമെെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം നിർമാണ പ്രവർത്തികൾക്ക് ആവശ്യമായ …