അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം. സിയാറ്റിനിലെ ഹിന്ദു ക്ഷേത്രത്തിലാണ് അക്രമണമുണ്ടായത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്. അക്രമികള്‍ ക്ഷേത്രമതിലിലെ പെയിന്റിങ്ങുകള്‍ മായ്ച്ചു കളഞ്ഞതിനു ശേഷം അതിനു മുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഗെറ്റ് ഔട്ട് എന്ന് എഴുതിയിട്ടുണ്ട്. ശിവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലായിരുന്ന വിശ്വാസികള്‍ക്കിടയില്‍ സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. …
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സിവില്‍ ആണവ കരാര്‍ ഒപ്പു വച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഒടുവിലാണ് ആണവ കരാറിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ശ്രീലങ്കയുടെ ആണവോര്‍ജ്ജ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കരാറിലെ മുഖ്യ വിഷയം. ഇതില്‍ വന്‍കിട ആണവ …
മുംബൈ നഗരത്തില്‍ നൈറ്റ് ക്ലബുകള്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ മുംബൈ പോലീസിന്റെ നടപടി ഡില്‍ഹിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ഡല്‍ഹി പോലീസ് രാത്രി ഒരു മണിക്കു മുകളില്‍ നൈറ്റ് ക്ലബുകള്‍ തുറന്നിരിക്കാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ മുംബൈ പോലീസിന്റെ പുതിയ തീരുമാനമാണ് ഡല്‍ഹി നൈറ്റ് ക്ലബ് ഉടമകളേയും പാര്‍ട്ടി പ്രിയരേയും ഇതിനെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. …
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പത്‌നി ജയന്തി സിരിസേനയും നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. സിരിസേന പ്രസിഡന്റ് പ്രണ്‍ബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ഇന്ന് ചര്‍ച്ച നടത്തും. ശ്രീലങ്കയിലെ തമിഴ് വംശജരുടെ സ്വയം ഭരണാധികാരം, മീന്‍ പിടുത്തവുമായി ബന്ധപ്പെട്ട സമുദ്രാതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ താംസിക്കുന്ന തമിഴ് വംശജരായ …
അടുത്ത സ്വാതന്ത്യ്ര ദിനത്തില്‍ ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന സമ്മാനം ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റാണ്. മധ്യ പ്രദേശിലെ റേവ ജില്ലയിലാണ് 750 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിക്കു വേണ്ടി 150 ഹെക്ടര്‍ സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലാണ്. 4000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഉടന്‍ ടെന്‍ഡര്‍ വിളിക്കും. …
പ്രതിപക്ഷ സഖ്യം ജനുവരി ആറു മുതല്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദിന്റെ പശ്ചാത്തലത്തില്‍ ഏതു തരത്തിലുള്ള അക്രമങ്ങളേയും അടിച്ചമര്‍ത്താന്‍ ബംഗ്ലാദേശ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഖാലിദ സിയയുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല ബന്ദ്. ബംഗ്ലാദേശ് ഹൈക്കോടതിയില്‍ ഒരു വ്യാപാരി ബോധിപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അക്രമങ്ങള്‍ രാജ്യത്തെ വ്യാപാര …
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ ആരോപിച്ചു. സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി താന്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അന്വേഷണ സംഘവുമായി നന്നായി സഹകരിച്ചു കൊണ്ടിരുന്ന തന്നെ അത്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം ഇത്തരം വാര്‍ത്തകള്‍ …
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ഇന്ത്യ പാകിസഥാനെ തോല്‍പ്പിച്ചത്. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 300 റണ്‍സെടുത്തപ്പോള്‍ മറുപടിയായി പാകിസ്ഥാന് 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍. ടോസ് നേടിയ ധോനിയുടെ ആദ്യം ബാറ്റ് …
ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ നാവികസേനയുടെ ഐഎന്‍എസ് കൊല്‍ക്കത്തയില്‍ നിന്ന് വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് കൊല്‍ക്കത്ത. 290 മീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ബ്രഹ്മോസിന്റെ ആദ്യ വെര്‍ട്ടിക്കല്‍ ലോഞ്ചായിരുന്നു ശനിയാഴ്ച. ഐഎന്‍എസ് കൊല്‍ക്കത്തക്കുകൂടി ബ്രഹ്മോസ് സ്വന്തമാകുന്നതോടെ ഇന്ത്യയുടെ നാവിക വ്യൂഹത്തിന്റെ …
കായിക കേരളത്തിന് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് ദേശീയ ഗെയിംസിന് കൊടിയിറങ്ങി. സംഘാടക മികവിന്റെ പേരില്‍ കേരളത്തെ ഇന്ത്യ മുഴുവന്‍ അഭിനന്ദിച്ച ദേശീയ ഗെയിംസാണ് കടന്നു പോയത്. ദേശീയ ഗെയിംസില്‍ കേരള താരങ്ങള്‍ മികവു പുലര്‍ത്തിയ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഒട്ടേറെ പുതിയ പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രൗഡ ഗംഭീരമായ സമാപന ചടങ്ങിനു ശേഷമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ …