ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരെഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ വൈഫൈ സേവനം ഡല്‍ഹിയില്‍ ഉടന്‍ നിലവില്‍ വരും. ചീഫ് സെക്രട്ടറി ഡി എം സ്‌പോലിയ ഇതു സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി വകുപ്പിനോട് ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം ഏറ്റതിനു ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരിഗണനക്കു വരുന്ന ആദ്യ വിഷയങ്ങളില്‍ ഒന്നായിരിക്കും സൗജന്യ വൈഫൈ. ഒപ്പം …
പിന്‍വലിക്കപ്പെട്ട ഒറ്റ രൂപ നോട്ടുകള്‍ മടക്കി കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 1994 ലാണ് ഒറ്റ രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിയത്. പിങ്ക്, പച്ച നിറങ്ങളിലാണ് പുതിയ നോട്ട് പുറത്തിറങ്ങുക. ഒപ്പം ഏണ്ണ പര്യവേക്ഷണ യൂണിറ്റായ സാഗര്‍ സമ്രാട്ടിന്റെ ചിത്രം ആലേഖനം ചെയ്യുന്നുമുണ്ട്. നേരത്തെ ഒറ്റ രൂപാ നോട്ടുകള്‍ അച്ചടിച്ചിരുന്നത് സര്‍ക്കാരാണ്. രണ്ടു രൂപ, അഞ്ചു …
ഡല്‍ഹി നിയമസഭാ സീറ്റുകള്‍ തൂത്തുവാരിയ ആം ആദ്മി പാര്‍ട്ടി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കെജ്‌രിവാള്‍ രണ്ടാവട്ടമാണ് മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. ഏതാണ്ട് ഒരു ലക്ഷം ആളുകള്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ എത്തുമെന്ന് കരുതുന്നു. കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാരടക്കം ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ രാംലീലാ മൈതാനിയിലെ ചടങ്ങ് …
ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് എതിരെ പാകിസ്ഥാന്‍ രംഗത്തെത്തി. ഇന്ത്യയെ പിന്തുണക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പാകിസ്ഥാന്‍ വിയോജിപ്പ് വ്യക്തമാക്കിയത്. കശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം ഇന്ത്യ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നവാസ് ഷെരീഫ് വിയോജിപ്പ് …
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയില്‍ നിന്നും 267 കിലോ സ്വര്‍ണം നഷ്ടപ്പെട്ടു. മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ടിലാണ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി പുറത്തേക്കെടുത്ത സ്വര്‍ണത്തില്‍ നിന്ന് ഇത്രയും കുറവുള്ളതായി പറയുന്നത്. 894 കിലോ സ്വര്‍ണമാണ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി പുറത്തേക്ക് എടുത്തത്. ഉരുക്കാന്‍ നല്‍കിയ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് നഷ്ടപ്പെട്ട …
തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള കോണ്‍വന്റ് സ്‌കൂളിനു നേരെ അജ്ഞാതരുടെ ആക്രമണം. ഹോളി ചൈല്‍ഡ് ഓക്‌സിലം എന്ന സ്‌കൂളാണ് വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നടന്ന വിവരം അറിഞ്ഞതെന്ന് സ്‌കൂള്‍ അധികാരികള്‍ പറഞ്ഞു. ആക്രമികള്‍ സിസിടിവി നശിപ്പിച്ച ശേഷം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കയറി മോഷണം നടത്തുകയായിരുന്നു. മുറിയിലെ ജനാല ചില്ലുകള്‍ ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. …
ദേശീയ ഗെയിംസിന്റെ സമാപന ആഘോഷങ്ങള്‍ നാളെ നടക്കും. വൈകിട്ട് കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഗവര്‍ണര്‍ പി. സദാശിവമാണ് മുഖ്യാതിഥി. വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെയാണ് പരിപാടികള്‍. പരിപാടിയിലെ മുഖ്യ ഇനം നടി ശോഭനയുടെ നൃത്ത ശില്പമായ ‘റിവേഴ്‌സ് ഓഫ് ഇന്ത്യ’ യാണ്. ഇന്ത്യയിലെ നദികളെക്കുറിച്ചുള്ള ഈ നൃത്തശില്‍പ്പത്തില്‍ വിവിധ നദികളില്‍ നിന്നുള്ള വെള്ളം നര്‍ത്തകര്‍ …
ബങ്കുളുരുവില്‍ നിന്ന് ഏറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 6.15 ന് ബങ്കുളുരുവില്‍ നിന്ന് പുറപ്പെട്ട തീവണ്ടി തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂരിനു സമീപം ഏഴേ മുക്കാലോടെ പാളം തെറ്റുകയായിരുന്നു. എ.സി. ഉള്‍പ്പടെയുള്ള ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. രണ്ട് ബോഗികള്‍ പരസ്പരം …
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന് ആവശ്യവുമായി കെജ്‌രിവാള്‍ പ്രധാനമന്ത്രി മോഡിയെ കണ്ടു. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ യോജിപ്പില്ലെന്നാണ് സൂചനകള്‍. കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യത്തോട് അനുഭാവ പൂര്‍വമായാണ് മോഡി പ്രതികരിച്ചത്. എന്നാല്‍ എന്നാല്‍ ഒരു സംസ്ഥാനത്തിനകത്ത് രാജ്യ തലസ്ഥാനം നിലകൊള്ളുക എന്നത് പ്രായോഗികം അല്ലെന്ന വാദം ബിജിപെക്ക് അകത്തും പുറത്തും ശക്തമാണ്. …
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. രാത്രി പത്തു മണിയോടെ സരോജിനി നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നടപടികള്‍ രാത്രി പന്ത്രണ്ടു മണി വരെ നീണ്ടു. വ്യാഴാഴ്ച രാവിലെ രണ്ടു മണിക്കൂറോളം തരൂരിനെ ചോദ്യം ചെയ്തിരുന്നു. അതിനു പുറമേയാണ് …