1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2015

ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരെഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ വൈഫൈ സേവനം ഡല്‍ഹിയില്‍ ഉടന്‍ നിലവില്‍ വരും. ചീഫ് സെക്രട്ടറി ഡി എം സ്‌പോലിയ ഇതു സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി വകുപ്പിനോട് ആവശ്യപ്പെട്ടു.

മന്ത്രിസ്ഥാനം ഏറ്റതിനു ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരിഗണനക്കു വരുന്ന ആദ്യ വിഷയങ്ങളില്‍ ഒന്നായിരിക്കും സൗജന്യ വൈഫൈ.

ഒപ്പം മറ്റു വാഗ്ദാനങ്ങളായ നഗരത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി 10 ലക്ഷം സിസിടിവി ക്യാമറകള്‍, ചെലവു കുറഞ്ഞ വൈദ്യുതി, കുടിവെള്ളം എന്നിവക്കുള്ള പ്രാരംഭ നടപടികളും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.