1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2020

സ്വന്തം ലേഖകൻ: യൂറോപ്പിന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊവിഡ്. ആ​ദ്യ ​ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ വി​സ​മ്മ​തി​ച്ച​ർ ഉ​ൾ​പ്പെ​ടെ ഒ​ട്ട​ന​വ​ധി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ക്രി​സ്​​മ​സ്​- പു​തു​വ​ർ​ഷ വേ​ള​യി​ൽ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. കൊവിഡ്​ ഏ​റ്റ​വു​മ​ധി​കം പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്ന ഇ​റ്റ​ലി​യി​ൽ ദേ​ശ​വ്യാ​പ​ക​മാ​യ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ അ​ട​ച്ചി​ടാ​നും ജോ​ലി, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്ക​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ വി​ല​ക്കാ​നു​മാ​ണ്​ തീ​രു​മാ​നം.

24 മു​ത​ൽ 27 വ​രെ​യും ഡി​സം​ബ​ർ 31 മു​ത​ൽ ജ​നു​വ​രി ആ​റു വ​രെ​യു​മാ​ണ്​ റെ​ഡ്​ സോ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 68,000 പേ​ർ മ​രി​ച്ച ഇ​റ്റ​ലി​യി​ൽ ആ​ഘോ​ഷ സീ​സ​ൺ സാ​ധാ​ര​ണ രീ​തി​യി​ൽ ന​ട​ന്നാ​ൽ അ​സു​ഖ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​തി​പ്പു​ണ്ടാ​കു​മെ​ന്ന ഭീ​തി​യു​ണ്ട്. ജ​നു​വ​രി​യി​ൽ വാ​ക്​​സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഈ ​ദുഃ​സ്വ​പ്​​ന​ത്തി​ൽ​നി​ന്ന്​ മോ​ച​നം ല​ഭി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ജു​സെ​പ്പെ കോ​ൻ​റി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നെ​ത​ർ​ല​ൻ​ഡ്​​സും ജ​ർ​മ​നി​യും ക്രി​സ്​​മ​സി​ന്​ നേ​രി​യ ഇ​ള​വു ന​ൽ​കു​മെ​ങ്കി​ലും ജ​നു​വ​രി മ​ധ്യം വ​രെ ലോ​ക്​​ഡൗ​ൺ തു​ട​രും. ഗ്രീ​സി​ൽ ജ​നു​വ​രി ഏ​ഴു​വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം. പു​റ​ത്തി​റ​ങ്ങ​ണ​മെ​ങ്കി​ൽ മു​ൻ​കൂ​ർ അ​നു​മ​തി തേ​ട​ണം.

ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനമായി ഡിസം 27 ന് ജര്‍മനിയില്‍ കൊറോണ വാക്സീന്‍ കുത്തിവയ്പ് തുടങ്ങുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ അറിയിച്ചു. ചാന്‍സലര്‍ മെര്‍ക്കലും ആരോഗ്യകാര്യമന്ത്രി സ്പാനും, ഗവേഷണകാര്യ മന്ത്രി അന്‍യ കാര്‍ലിസെകും ജര്‍മനിയിലെ മൈന്‍സ് ആസ്ഥാനമായുള്ള ബയോണ്‍ടെക് കമ്പനിയുടമകളും ഗവേഷകരുമായ ഉഗൂര്‍ സാഹിനും ഒസ്ലേം ടുറേസിയും തമ്മിലുള്ള വിഡിയോ കോണ്‍ഫറന്‍സിനു ശേഷമാണ് ചാന്‍സലര്‍ മെര്‍ക്കല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സീനേഷന്‍ ആരംഭിക്കുന്നതിനുള്ള പ്രകിയകളും മുന്‍ഗണനാ പട്ടികയും തയാറായി കഴിഞ്ഞതായി മെര്‍ക്കല്‍ പറഞ്ഞു. അതേസമയം വാക്സീന്‍ വിതരണത്തിനായി തയാറാക്കിയ മുന്‍ഗണനാ പട്ടിക ആറു ഗ്രൂപ്പുകളായിട്ടാണ് തരം തിരിച്ചിരിയ്ക്കുന്നത്. 2021 അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്സീനേഷന്‍ ലഭിയ്ക്കത്തവിധത്തിലാണ് പട്ടികയില്‍ ആളുകളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ആദ്യ ഗ്രൂപ്പുകാര്‍ക്ക് ഏപ്രില്‍ വരെയും രണ്ടാമത്തെ ഗ്രൂപ്പുകാര്‍ക്ക് ജൂണ്‍ വരെയും തുടങ്ങി ഡിസംബര്‍ അവസാനം വരെ ഓക്സീനേഷന്‍ പ്രക്രിയ തുടരുമെന്ന് ചാന്‍സലര്‍ പറഞ്ഞു. സര്‍ക്കാരും ബയോടെക് തമ്മില്‍ നടത്തിയ വാക്സീന്‍ ഉച്ചകോടിയുടെ തുടക്കത്തില്‍, മെര്‍ക്കല്‍, സ്പാന്‍, കാര്‍ലിസെക് എന്നിവര്‍ ഓരോരുത്തരും ഹ്രസ്വ ആമുഖ പ്രസ്താവനകള്‍ നടത്തി. നിലവിലെ ലോക്ക്ഡൗണ്‍ കാരണം, കമ്പനി ആസ്ഥാനം സന്ദര്‍ശിക്കുന്നില്ലന്നും സര്‍ക്കാര്‍ അറിയിച്ചു.

ക്രി​സ്​​മ​സ്​ പി​റ്റേ​ന്ന്​ മു​ത​ൽ ഓ​സ്​​ട്രി​യ ലോ​ക്​​ഡൗ​ൺ ആ​രം​ഭി​ക്കും. മാ​സ്​​ക്ക്​​ ധ​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന്​ ജ​ന​ങ്ങ​ളെ ഉ​ദ്​​ബോ​ധി​പ്പി​ച്ചി​രു​ന്ന സ്വീ​ഡ​നി​ൽ തി​ര​ക്കു​ള്ള സ​മ​യ​ത്ത്​ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ മാ​സ്​​ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ്​ മ​റ്റൊ​രു പ്ര​ധാ​ന സം​ഭ​വം. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​ളു​ക​ളു​െ​ട എ​ണ്ണം കു​റ​ക്കാ​നും രാ​ത്രി എ​ട്ടി​നു ശേ​ഷം മ​ദ്യ​വി​ൽ​പ​ന നി​രോ​ധി​ക്കാ​നും സ്വീ​ഡ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.