ഇംഗ്ലണ്ടിലെ സ്കൂളുകളുടെ നിലവാരം ഇടിയുന്നതായി പുതിയ ജിസിഎസ്ഇ ഫലങ്ങൾ സൂചിപ്പിക്കുന്നു. പുതുതായി നിലവിൽ വന്ന പരീക്ഷാ നിയമങ്ങളുടേയും ലീഗ് ടേബിളുകളുടേയും പശ്ചാത്തലത്തിലാണിത്. പുതിയ പരിഷ്കാരങ്ങളുടെ ഫലമായി ജിസിഎസ്ഇ ഗ്രേഡുകളിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. വിദ്യാർഥികളിൽ 40% മെങ്കിലും എക്കും സിക്കും ഇടയിലായി അഞ്ച് ജിസിഎസ്ഇ ഗ്രേഡുകൾ നേടണമെന്ന നിബന്ധന പാലിക്കാൻ മിക്ക സ്കൂളുകൾക്കും കഴിയില്ല. വിദ്യാഭ്യാസ വകുപ്പിന്റെ …
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കമാകും. സച്ചിൻ ടെൻഡുൽക്കർ കായിക താരങ്ങളായ പി. ടി. ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർക്കു കൈമാറുന്ന ദീപശിഖയിൽ നിന്നും സ്റ്റേഡിയത്തിലെ കൂറ്റൻ വിളക്കിലേക്ക് അഗ്നി പകരും. പുതിയ സ്റ്റേഡിയങ്ങളുടെ നിർമ്മാണവും നിലവിലുള്ള സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികളും പൂർത്തിയായി. മേനംകുളത്ത് ഒരുക്കിയിരിക്കുന്ന ഗെയിംസ് വില്ലേജിൽ അയ്യായിരത്തോളം പേർക്ക് താമസിക്കാം. …
ഹൈക്കോടതി ജഡ്ജിമാരെ ശുംഭൻ എന്നുവിളിച്ച സിപിഎം നേതാവ് എം. വി. ജയരാജന് സുപ്രീം കോടതി നാലു ആഴ്ച തടവുശിക്ഷ വിധിച്ചു. നേരത്തെ കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതി ജയരാജന് ആറു മാസം തടവും 2000 രൂപ പിഴയും വിധിച്ചിരുന്നു. ആ വിധിക്കെതിരെ ജയരാജൻ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി വിധി. പറയാൻ പാടില്ലാത്ത പരാമർശമാണ് ജയരാജൻ നടത്തിയതെന്ന് നിരീക്ഷിച്ച …
ഈജിപ്തിൽ സൈന്യത്തെ ലക്ഷ്യമാക്കി ഇസ്ലാമിക് തീവ്രവാദികൾ നടത്തിയ സ്ഫോടന പരമ്പരയിൽ 26 പേർ കൊല്ലപ്പെട്ടു. വടക്കൻ സീനായിലെ എൽ എറീഷിലാണ് ആക്രമണങ്ങളിൽ കൂടുതലും നടന്നത്. വിവിധ സംഭവങ്ങളിലായി മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. ബോംബുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ ആക്രമണം. പോലീസ് ക്ലബും ചെക് പോസ്റ്റും സമീപത്തുള്ള ഹോട്ടലും സ്ഫോടനത്തിൽ തകർന്നു. ഗാസയോടു ചേർന്നുള്ള അതിർത്തി നഗരങ്ങളായ …
യുകെ യിലെ പ്രമുഖ ആശുപത്രികളും എൻ. എച്ച്. എസും തമ്മിലുള്ള വാർഷിക ബജറ്റ് ഉടമ്പടി തർക്കത്തിലാകുന്നു. എൻ. എച്ച്. എസ് ആശുപത്രികൾക്കു നൽകേണ്ട തുകയിൽ 1.7 ബില്യൺ പൗണ്ട് വെട്ടിക്കുറച്ചതാണ് ആശുപത്രികളെ പ്രകോപിപ്പിച്ചത്. എൻ. എച്ച്. എസിന്റെ ചെലവു കുറക്കൽ തന്ത്രങ്ങൾ രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന നിലയിലേക്ക് എത്തിയെന്ന് ആശുപത്രികളുടെ പ്രതിനിധികൾ പറഞ്ഞു. തുടർച്ചയായ അഞ്ചാം …
കടലിൽ തർന്നു വീണ എയർ ഏഷ്യാ വിമാനം അപകടത്തിൽപ്പെടും മുമ്പ് നിയന്ത്രിച്ചിരുന്നത് സഹ പൈലറ്റ് ആണെന്ന് സ്ഥിരീകരിച്ചു. വിമാനത്തിന്റെ ബ്ലാക്ക്ബോക്സിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. ഫ്രഞ്ച് വംശജനായ സഹ പൈലറ്റ് റെമി പ്ലെസലാണ് വിമാനം പുറപ്പെട്ടതു മുതൽ റെക്കോർഡറിൽ ശബ്ദം ലഭ്യമായ അവസാന നിമിഷം വരെ വിമാനം നിയന്ത്രിച്ചത്. പൈലറ്റ് ക്യാപ്റ്റൻ ഇറിയാന്തോ ഈ …
ഗേറ്റ് തുറക്കാൻ വൈകിയതിന് വ്യവസായി ക്രൂരമായി മർദ്ദിച്ച സെക്യൂരിറ്റി ജീവനക്കാരൻ അത്യാസന്ന നിലയിൽ ആശുപ്രതിയിലായി. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസിനെ അമൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കിംഗ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ആഡംബര കാറിലെത്തിയ നിസാമിനെ ഗേറ്റിൽ വച്ച് ചന്ദ്രബോസ് തടയുകയായിരുന്നു. …
തല മറക്കാത്തതിനാൽ മിഷേൽ ഒബാമയെ ടെലിവിഷൻ ദൃശ്യത്തിൽ മറച്ചു വച്ചുവെന്ന വാർത്ത സൗദി അധികൃതർ നിഷേധിച്ചു. സൗദിയിലെ പുതിയ ഭരണാധികാരിയായ സൽമാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മിഷേലിന്റെ തലമറക്കൽ വിവാദമായത്. സൽമാനെ സന്ദർശിക്കാൻ എർഗ കൊട്ടാരത്തിൽ ഒബാമയും മിഷേലും എത്തുന്ന ദൃശ്യത്തിലാണ് തല മറക്കാത്തതിനാൽ മിഷേലിനെ മറച്ചു വച്ചു എന്ന ആരോപണമുണ്ടായത്. മിഷേലിനെ മറക്കുന്ന ഒരു ദൃശ്യം സോഷ്യൽ …
റുട്ട്ലാന്റിലെ കോട്ട്സ്മോർ ഗ്രാമത്തിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ബുധനാഴ്ച രാത്രി 10.25 നായിരുന്നു റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂകമ്പം. വീടുകൾ ചെറുതായി കുലുങ്ങിയപ്പോൾ പൊട്ടിത്തെറിയാണെന്നാണ് ജനങ്ങൾ കരുതിയത്. മിക്കവരും പരിഭ്രാന്തരായി നിരത്തിൽ ഇറങ്ങുകയും ചെയ്തു. ഭൂകമ്പത്തെതുടർന്ന് ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി വാർത്തകളില്ല. വീടുനുള്ളിലേക്ക് ഒരു വാഹനം ഇടിച്ചു കയറും പോലെ വീട് കുലുങ്ങിയതായി …
ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ പരിശോധന സംഭന്ധിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീം കോടതി. ഇന്റർനെട്ട് സെർച്ച് എഞ്ചിനുകളായ ഗൂഗിൽ, യാഹൂ, ബിങ് എന്നിവക്കാണ് കോടതി നിർദേശം നൽകിയത്. ഇന്ത്യയിൽ പെൺകുഞ്ഞുങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവു കാണപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യയിൽ ശിശുവിന്റെ ലിംഗ നിർണയം നടത്തിയതിനു ശേഷം ഗർഭഛിദ്രം നടത്തുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു. …