സ്വന്തം ലേഖകൻ: കേരളത്തിൽ ഭാഗീക സൂര്യഗ്രഹണം ദൃശ്യമായി. ഉത്തര കേരളത്തിലാണ് ഗ്രഹണം കൂടുതൽ വ്യക്തമായി കാണാൻ സാധിച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതു കൊണ്ടു തന്നെ ഈ ആകാശവിസ്മയം കാണാനുള്ള പതിവ് ആൾക്കൂട്ടം ഇക്കുറി ഒരിടത്തുമുണ്ടായില്ല. രാവിലെ 10.05ഓടെ കേരളത്തിൽ സൂര്യഗ്രഹണം ആരംഭിച്ചു. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും മഴ മേഘങ്ങൾ ഈ ആകാശ വിസ്മയത്തെ മറച്ചു. സംസ്ഥാനത്ത് …
സ്വന്തം ലേഖകൻ: ഉത്ര വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഉത്രയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നേരത്തേ തന്നെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊല നടത്തിയതെന്ന് സൂരജ് പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചുവെന്നത് സംബന്ധിച്ച് പാമ്പ് വിദഗ്ദർ ചില സംശയങ്ങൾ ഉയർത്തിയിരുന്നു അതേസമയം സൂരജിന്റെ പുതിയ വെളിപ്പെടുത്തലോടെ കേസിലെ …
സ്വന്തം ലേഖകൻ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 1966ലായിരുന്നു സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. ജയില്‍ എന്ന ചിത്രത്തിലെ ബാലതാരമായാണ് അരങ്ങേറ്റം. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിന്റെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവും കൂടുതൽ കണക്കാണിത്. പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചു. ഒരു ആരോഗ്യപ്രവർത്തകനും …
സ്വന്തം ലേഖകൻ: നിപ പ്രതിരോധത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തിയ കോൺഗ്രസിനെയും ആരോഗ്യമന്ത്രിയെ കോവിഡ് റാണി എന്നു വിളിച്ച മുല്ലപ്പള്ളി രാമചന്ദ്രനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് അവലോകനയോഗത്തിന് …
സ്വന്തം ലേഖകൻ: യുഎഇയിലേക്കു മടങ്ങിവരാനുള്ള പെർമിറ്റിന്റെ കാലാവധി 21 ദിവസമെന്ന് എമിഗ്രേഷൻ. പെർമിറ്റ് ലഭിക്കുന്ന തീയതി മുതലാണിതു കണക്കാക്കുക. ഇതിനകം മടങ്ങിയെത്തണം. അപേക്ഷിക്കാനുള്ള സൈറ്റ്: smartservices.ica.gov.ae. പെർമിറ്റ് കിട്ടും മുൻപ് വിമാന ടിക്കറ്റ് എടുക്കരുത്. വിമാന ടിക്കറ്റ് കിട്ടാനുള്ള കാലതാമസം കൂടി കണക്കാക്കിയാണ് പെർമിറ്റ് കാലാവധി 21 ദിവസമാക്കിയത്. അപൂർണമായ അപേക്ഷകൾ നിരസിക്കും. മതിയായ രേഖകളും …
സ്വന്തം ലേഖകൻ: പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ആന്‍റിബോഡി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്തി പറഞ്ഞു. ചില ആശുപത്രികളില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്നും ഇനി ഇതിനുള്ള അംഗീകാരം ലഭിച്ചാല്‍ മാത്രം മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. …
സ്വന്തം ലേഖകൻ: ലോകം കൊറോണ മഹാമാരിയുടെ പുതിയതും അപകടകരവുായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവിയുടെ മുന്നറിയിപ്പ്. മഹാമാരി അതിവേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 150,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ചൈനയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത അതേ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, …
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ തീരുമാനം വൈകിപ്പിച്ച് സംസ്ഥാന സർക്കാർ. 24 വരെ ഗള്‍ഫിൽ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട. നാളെ മുതൽ നടപ്പാക്കാൻ തീരുമാനിച്ചത് 25 മുതൽ നിർബന്ധമാക്കിയാൽ മതിയെന്നാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. 25നകം ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. അഞ്ച് …