1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ജനിച്ച മണ്ണ് പെറ്റ ഉമ്മ,” അത്ഭുതങ്ങൾ ഒളിപ്പിച്ച് “മരക്കാര്‍: അറബിക്കടലിന്റെ സിംഹം” ടീസര്‍
“ജനിച്ച മണ്ണ് പെറ്റ ഉമ്മ,” അത്ഭുതങ്ങൾ ഒളിപ്പിച്ച്  “മരക്കാര്‍: അറബിക്കടലിന്റെ സിംഹം” ടീസര്‍
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 40 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ‘മരക്കാരാ’യി പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലും അദ്ദേഹത്തിന്റെ ഒരു സംഭാഷണശകലവും ഉണ്ട്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് എം …
വീട്ടുതടങ്കലിലുള്ള കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ പുതിയ ചിത്രം ചർച്ചയാകുന്നു
വീട്ടുതടങ്കലിലുള്ള കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ പുതിയ ചിത്രം ചർച്ചയാകുന്നു
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റി ജമ്മുവും കശ്മീരും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനെ തുടർന്ന് അഞ്ചുമാസമായി വീട്ടുതടങ്കലിലുള്ള കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ട്വിറ്ററിലൂടെ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ രൂപമാറ്റം വന്ന ഉമറിന്റെ ഫോട്ടോ …
പത്മ പുരസ്‌കാരങ്ങൾ: രണ്ട് മലയാളികള്‍ക്ക് പത്മശ്രീ; മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണനും അംഗീകാരം
പത്മ പുരസ്‌കാരങ്ങൾ: രണ്ട് മലയാളികള്‍ക്ക് പത്മശ്രീ; മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണനും അംഗീകാരം
സ്വന്തം ലേഖകൻ: 71 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്ത് പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 21 പേരാണ് രാജ്യത്ത് പത്മ പുരസ്കാരങ്ങൾക്ക് അർഹരായിട്ടുള്ളത്. നോക്കുവിദ്യ പാവകളി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. കോട്ടയം മൂഴിക്കൽ സ്വദേശിയാണ് പങ്കജാക്ഷി. ഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾക്ക് വേണ്ടി പോരാട്ടം നയിച്ച അബ്ദുൾ ജബ്ബാറിനെ പത്മശ്രീ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് …
പാക് മണ്ണില്‍ ഇന്ത്യന്‍ ടീം കളിച്ചില്ലെങ്കിൽ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ല: പാകിസ്താൻ
പാക് മണ്ണില്‍ ഇന്ത്യന്‍ ടീം കളിച്ചില്ലെങ്കിൽ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ല:  പാകിസ്താൻ
സ്വന്തം ലേഖകൻ: പാകിസ്താനില്‍വെച്ച് നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം വിട്ടുനിന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിനായി ബി.സി.സി.ഐ ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയച്ചില്ലെങ്കില്‍ 2021-ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് പാകിസ്താന്‍ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാകിസ്താന്‍. പാക് …
ഒമാനില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനങ്ങളില്‍ പരമാവധി ക്യാബിന്‍ ബാഗേജ് എട്ട് കിലോയായി നിജപ്പെടുത്തി
ഒമാനില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനങ്ങളില്‍ പരമാവധി ക്യാബിന്‍ ബാഗേജ്  എട്ട് കിലോയായി നിജപ്പെടുത്തി
സ്വന്തം ലേഖകൻ: ഒമാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യന്നവരുടെ ക്യാബിന്‍ ബാഗേജ് എട്ട് കിലോഗ്രാമിന് മുകളിലുണ്ടെങ്കില്‍ അധികം പണം ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ അടക്കം ഹാന്റ് ബാഗേജില്‍ പരമാവധി എട്ട് കിലോഗ്രാം മാത്രമേ സൗജന്യമായി അനുവദിക്കൂ എന്ന് കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. …
കണ്ണൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സ് ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് കിയാൽ
കണ്ണൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സ് ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് കിയാൽ
സ്വന്തം ലേഖകൻ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സിന്റെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിനോട് ചേര്‍ന്ന സ്ഥലത്ത് 1200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കാര്‍ഗോ കോംപ്ലക്‌സ് ഒരുങ്ങുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ,എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി …
വൈദ്യുതി മുടങ്ങിയാൽ എട്ട് മണികൂറിനുള്ളിൽ പരിഹാരം, ഇല്ലെങ്കിൽ നഷ്ടപരിഹാരം; മുഖം മിനുക്കി കെ‌എസ്‌ഇ‌ബി
വൈദ്യുതി മുടങ്ങിയാൽ എട്ട് മണികൂറിനുള്ളിൽ പരിഹാരം, ഇല്ലെങ്കിൽ നഷ്ടപരിഹാരം; മുഖം മിനുക്കി കെ‌എസ്‌ഇ‌ബി
സ്വന്തം ലേഖകൻ: വൈദ്യതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതി എത്ര ദിനസത്തിനകം പരിഹരിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്ത് പുതിയ ചട്ടം വരുന്നു. വൈദ്യുതി മുടങ്ങിയാൽ നഗരങ്ങളിൽ ആറ് മണിക്കൂറിനുള്ളിലും ഗ്രാമങ്ങളിൽ എട്ട് മണിക്കൂറിനുള്ളിലും പുനഃസ്ഥാപിക്കണം. എത്തിച്ചെരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പത്ത് മണിക്കൂറിനുള്ളിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം. ലൈൻ പൊട്ടിയാൽ നഗരങ്ങളിൽ എട്ടും ഗ്രാമങ്ങളിൽ പന്ത്രണ്ടും മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കണം. …
ഹർത്താൽ ഓക്‌സ്‌ഫോർഡ് നിഘണ്ടുവിലും; 26 ഇന്ത്യൻ വാക്കുകൾ കൂട്ടിച്ചേർത്ത് ഡിക്ഷ്ണറി മുത്തശ്ശി
ഹർത്താൽ ഓക്‌സ്‌ഫോർഡ് നിഘണ്ടുവിലും; 26 ഇന്ത്യൻ വാക്കുകൾ കൂട്ടിച്ചേർത്ത് ഡിക്ഷ്ണറി മുത്തശ്ശി
സ്വന്തം ലേഖകൻ: ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിൽ 26 ഇന്ത്യൻ വാക്കുകളാണ് പുതിയതായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ആധാർ, ഹർത്താൽ, ശാദി എന്നീ വാക്കുകളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ പത്താം പതിപ്പിൽ 384 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകളാണുള്ളത്. മൈക്രോ പ്ലാസ്റ്റിക്, ഫേക്ക് ന്യൂസ്, ചാറ്റ്ബോട്ട് എന്നീ പുതിയ പദങ്ങളും ഡിക്ഷണറിയുടെ ഭാഗമായി. പുതിയതായി …
“നിർഭയ പ്രതികളുടെ കഴുത്തിൽ കുരുക്കിടുമ്പോൾ മനസ്സാക്ഷിക്കുത്തില്ല,” ആരാച്ചാർ പവൻ ജല്ലാദ്
“നിർഭയ പ്രതികളുടെ കഴുത്തിൽ കുരുക്കിടുമ്പോൾ മനസ്സാക്ഷിക്കുത്തില്ല,” ആരാച്ചാർ പവൻ ജല്ലാദ്
സ്വന്തം ലേഖകൻ: അഞ്ചു തലമുറകളായി ഇന്ത്യൻ ജയിലുകൾക്ക് ആരാച്ചാരെ സംഭാവന ചെയ്തിട്ടുള്ള കുടുംബമാണ് പവൻ ജല്ലാദ്. പലരെയും തൂക്കിലേറ്റുമ്പോൾ മനസ് പിടക്കാറുണ്ടെങ്കിലും നിർഭയ പ്രതികളുടെ കാര്യത്തിൽ അത്തരത്തിൽ ഒരു മനസ്സാക്ഷിക്കുത്തും തനിക്ക് തോന്നുന്നില്ലെന്ന് പവൻ മാധ്യമങ്ങളോട് പറഞ്ഞു. “മനസ്താപം തോന്നാൻ വേണ്ടി ഇവന്മാർ മനുഷ്യരാണ് എന്നുപോലും എനിക്ക് തോന്നിയിട്ടില്ല ഇതുവരെ. കാരണം അത്രക്ക് ഹീനമായിട്ടാണ് ഇവർ …
കൊറോണ വൈറസ്: ജാഗ്രതയോടെ കേരളം; ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി
കൊറോണ വൈറസ്: ജാഗ്രതയോടെ കേരളം; ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കപ്പെടണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്തും എറണാകുളത്തുമായി രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. …