സ്വന്തം ലേഖകന്‍: ശബരിമലയില്‍ പ്രതിഷേധം ശക്തം; നിരോധനാജ്ഞ; പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അസഭ്യവര്‍ഷം; മലചവിട്ടാനെത്തിയ വനിതാ റിപ്പോര്‍ട്ടര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേര്‍ കസ്റ്റഡിയിലായെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. പമ്പയിലും നിലക്കലിലും ഒരു സമര പരിപാടിയും …
സ്വന്തം ലേഖകൻ: ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്; ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് അമ്മ; മൂന്ന് ദിവസത്തിനകം എക്‌സിക്യൂട്ടീവ് വിളിക്കുമെന്നും ജഗദീഷ്. അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് …
സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കാമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ്. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം. അബുദാബിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി എമിറേറ്റ്‌സ് റെഡ് ക്രസന്റ് വെസ്റ്റണ്‍ റീജിയന്‍ ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് സഹായ വാഗ്ദാനം. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം …
സ്വന്തം ലേഖകന്‍: മീ ടൂ ലൈംഗിക പീഡന ആരോപണങ്ങള്‍ കുന്നുകൂടി; കേന്ദ്രമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു. ലൈംഗികാരോപണത്തില്‍ കുടുങ്ങിയ കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പതിനൊന്ന് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. അക്ബറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ളവര്‍ …
സ്വന്തം ലേഖകന്‍: അസമയത്ത് വാതിലില്‍ കൊട്ടുന്നത് വേട്ടക്കാരന്റെ മനോഭാവമല്ലാതെ പിന്നെന്താണ്? സെറ്റില്‍ അയാളെ മേയ്ക്കാന്‍ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വെക്കേണ്ടി വന്നു,’ അലന്‍സിയറിനെതിരായ ലൈംഗിക ആരോപണങ്ങള്‍ ശരിവെച്ച് ആഭാസം സിനിമയുടെ സംവിധായകന്‍. നടി ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരി വെച്ചു കൊണ്ട് ‘ആഭാസം’ സിനിമയുടെ സംവിധായകന്‍ ജുബിത്ത് നമ്രടത്ത് രംഗത്ത്. …
സ്വന്തം ലേഖകന്‍: കനത്ത ജാഗ്രതയില്‍ ശബരിമല നട ഇന്ന് തുറക്കും; നിലയ്ക്കലില്‍ സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കി സമരക്കാരെ ഒഴിപ്പിച്ചു; ഗതാഗതം തടയുകയും പരിശോധന നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നനിപൂതിരിയും ചേര്‍ന്ന് ശ്രീകോവില്‍ …
സ്വന്തം ലേഖകന്‍: ലൈവ് യൂട്യൂബ് ഷോയില്‍ ദേശീയഗാനത്തെ കളിയാക്കി; ചൈനയില്‍ ഓണ്‍ലൈന്‍ സെലിബ്രിറ്റിക്ക് തടവ്. ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് 20കാരിയായ യങ് കെയിലിയ്ക്ക് അഞ്ച് ദിവസത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. ചൈനയില്‍ വളരെയധികം ആരാധകരുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് കെയിലി. തന്റെ ലൈവ് യൂട്യൂബ് ഷോയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ ക്ലബിനെ 300 കോടി പൗണ്ടിന് സൗദി രാജകുമാരാന് വില്‍ക്കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ക്ലബ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ക്ലബില്‍ ഗ്ലാസര്‍ കുടുംബത്തിനുള്ള 3 ബില്യണ്‍ …
സ്വന്തം ലേഖകന്‍: അലന്‍സിയര്‍ നാലു തവണ ലൊക്കേഷനില്‍ വെച്ച് ലൈംഗികമായി മുതലെടുക്കാന്‍ ശ്രമിച്ചെന്ന് നടി ദിവ്യാ ഗോപിനാഥ്; വെളിപ്പെടുത്തല്‍ ഫേസ്ബുക്ക് ലൈവായി. അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് താനാണെന്ന തുറന്നു പറഞ്ഞ് നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിച്ച് ജോലി ചെയ്യേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റില്‍ …
സ്വന്തം ലേഖകന്‍: താരസംഘടനയായ അമ്മയില്‍ കലാപം; സിദ്ദിഖിന്റെ പത്രസമ്മേളനം തള്ളി നേതൃത്വം; സംഘടനയുടെ വക്താവ് താനാണെന്ന് ജഗദീഷ്; ഗുണ്ടായിസം അമ്മയില്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയില്ലെന്നും പ്രതികരണം. എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് സംഘടന അറിയാതെയെന്നും അമ്മ വ്യക്തമാക്കി. സിദ്ദിഖിന്റെ നടപടി പൊതു സമൂഹത്തില്‍ അമ്മയുടെ മുഖച്ഛായ ഇല്ലാതാക്കിയെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ 19ന് അവെയ്‌ലബിള്‍ …