സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് ഉടനെന്ന് സൂചന നല്‍കിക്കൊണ്ട് ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. കാലാവധി അവസാനിക്കാന്‍ എട്ട് മാസം കൂടി ബാക്കിയുള്ളപ്പോഴാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കിയത്. നിശ്ചയിച്ചതിലും നേരത്തെ,? ആഗസ്റ്റ് പകുതിയോടെ രാജ്യത്ത് തിരഞ്ഞെടുപ്പിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് ഒപ്പുവെച്ച ഗസറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ആഗസ്റ്റ് 17ന് …
സ്വന്തം ലേഖകന്‍: താന്‍ ഇന്ത്യക്കാരനല്ലെന്ന് പറഞ്ഞ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഞങ്ങള്‍ ഇന്ത്യന്‍, അമേരിക്കനോ അല്ലെങ്കില്‍ ആഫ്രിക്കന്‍, അമേരിക്കനോ അല്ല, അമേരിക്കക്കാരാണ് എന്നായിരുന്നു ജിന്‍ഡാലിന്റെ വിവാദ പ്രസ്താവന. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാനുള്ള മല്‍സരത്തില്‍ മുന്‍പന്തിയിലുള്ള ബോബി ജിന്‍ഡല്‍ പ്രചാരണത്തിനു തുടക്കം കുറിച്ചു നടത്തിയ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പരിസരവാസികളായ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ശാന്തമായിരുന്ന സിനോബങ് അഗ്‌നിപര്‍വതത്തില്‍ നിന്നാണ് പുക ഉയരുന്നത്. മൂന്നര കിലോമീറ്ററോളം ഉയരത്തിലാണ് മേഖലയിലെ ഏറ്റവും വലിയ അഗ്‌നിപര്‍വതങ്ങളില്‍ ഒന്നായ സിനോബങില്‍ നിന്ന് പുക ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനോബങ് അഗ്‌നിപര്‍വതം കഴിഞ്ഞയാഴ്ച മുതലാണ് പുകച്ചിലിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: കടക്കെണിയില്‍പ്പെട്ട് നട്ടംതിരിയുന്ന ഗ്രീസിനെ കൈപിടിച്ചുയര്‍ത്താനുള്ള ചര്‍ച്ചകള്‍ പാളം തെറ്റുന്നു. കടം കുറക്കാനുള്ള കടുത്ത നിബന്ധനകള്‍ നടപ്പില്‍ വരുത്താനായി യൂറോപ്യന്‍ യൂണിയനും ഗ്രീക്ക് പ്രതിനിധികളും നടത്തിയ ചര്‍ച്ചയും എങ്ങുമെത്താതെ പിരിഞ്ഞു. ശനിയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയുടെ രണ്ടാം ഘട്ടമാണ് ഇനി ഗ്രീസിന് പ്രതീക്ഷ. നേരത്തെ യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിബന്ധനകള്‍ പാലിക്കാമെന്ന ഉറപ്പു നല്‍കിയത് സര്‍ക്കാരിനെ …
സ്വന്തം ലേഖകന്‍: നേപ്പാളിന് ഇന്ത്യ നല്ല അയല്‍ക്കാരനാകുന്നു. ഭൂകമ്പം തകര്‍ത്ത രാജ്യത്തെ സഹായിക്കാനായി ഇന്ത്യ 6,300 കോടി രൂപ നല്‍കും. നേപ്പാള്‍ സര്‍ക്കാര്‍ നടത്തുന്ന പുനരുദ്ധാരണ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. നേപ്പാളിന്റെ പുനരുദ്ധാരണത്തിനായി വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ. യോഗത്തില്‍ വിവിധ രാജ്യങ്ങള്‍ സാമ്പത്തിക …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ ബാലലൈംഗിക പീഡനാരോപണം. ആഫ്രിക്കയിലെ ബാങ്ഗ്വി എന്ന സ്ഥലത്താണ് ഐക്യരാഷ്ട്ര സഭാ സമാധാന സേന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ലൈംഗികാരോപണം ഉയരുന്നത്. മധ്യ ആഫ്രിക്കയിലെ ബാങ്ഗ്വി തെരുവിലെ കുട്ടികളാണ് ഇത്തവണ സമാധാന പാലകരുടെ ഇരകളായത്. യുഎന്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം നാണയം പുറത്തിറക്കി. ഇറാഖിലേയും സിറിയയിലേയും സ്വാധീനപ്രദേശങ്ങളിലാണ് പുതിയ നാണയം ഉപയോഗത്തില്‍ വരുത്തുക. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള സമ്പദ് വ്യവസ്ഥയ്ക്ക് ബദല്‍ ലക്ഷ്യം വെച്ചാണ് കറന്‍സി പുറത്തിറക്കുന്നതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. പലിശയില്‍ അധിഷ്ടിതമായ സാത്താന്റെ ആഗോള സമ്പദ് വ്യവസ്ഥക്ക് ബദലായി ദൈവത്തിന് …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇന്ദിരാ സര്‍ക്കാരിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഇന്ന് നാല്‍പ്പത് വയസ്സ്. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിലെ കറുത്ത അധ്യായമായി കരുതപ്പെടുന്ന അടിയന്തിരാവസ്ഥ 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണ് പ്രഖ്യാപിച്ചത്. പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥ പ്രഖ്യാപനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുപ്രസിദ്ധയാക്കുകയും ചെയ്തു. പ്രഖ്യാപനത്തില്‍ ഒപ്പിട്ട രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് …
സ്വന്തം ലേഖകന്‍: കടുത്ത ഉഷ്ണക്കാറ്റിലും ചൂടിലും വേവുകയാണ് കറാച്ചിയുള്‍പ്പടെയുള്ള പാകിസ്ഥാന്‍ നഗരങ്ങള്‍. ചൂടുകാരണം മരിച്ചവരുടെ എണ്ണം 800 കവിഞ്ഞതായാണ് സൂചന. സൂര്യാഘാതവും നിര്‍ജലീകരണവും മൂലമാണ് കൂടുതല്‍ പേരും മരിച്ചത്. കറാച്ചിയില്‍ മാത്രം 775 പേരാണ് മരിച്ചത്. പ്രായമായവരാണ് മരിച്ചവരിലേറെയും. വെള്ളവും വൈദ്യുതിയുമില്ലാത്ത കറാച്ചി നഗരത്തില്‍ ഉഷ്ണക്കാറ്റ് ശക്തമായി തുടരുകയാണ്. ആയിരങ്ങളാണ് ഓരോ ദിവസവും ചികിത്സ തേടി …
സ്വന്തം ലേഖകന്‍: നൈജീരിയയിലെ ചന്തയിലുണ്ടായ ചാവേര്‍ സ്‌ഫോടനം നടത്തിയത് 12 വയസുകാരി പെണ്‍കുട്ടി. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച പെണ്‍കുട്ടി മാര്‍ക്കറ്റിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ഗുജ്ബ ജില്ലയിലെ ആഴ്ച ചന്തയായ വാജിരില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണക്കാരിയായ 12 വയസ്സുകാരി മാര്‍ക്കറ്റിലെത്തുകയും …