സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി നിലോഫര്‍ മുനീര്‍. പതിനാറാം വയസ്സില്‍ സെസ്ന 172 എന്ന ചെറുവിമാനം പറത്തിക്കഴിഞ്ഞു നിലോഫര്‍. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ ആണ് നിലോഫര്‍. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടു, പ്രൊഫഷണല്‍ കോഴ്സ് എന്നീ …
സ്വന്തം ലേഖകൻ: ഇന്ത്യയിലുള്ള എല്ലാ എസ്യുവികളുടെയും തുടക്കക്കാരനായ ടാറ്റ സുമോയുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നു. മാരുതി, അംബാസിഡര്‍ പോലുള്ള ചെറിയ വാഹനങ്ങള്‍ മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ക്കിടയിലേക്ക് എത്തിയ വലിയ കാര്‍ ആയിരുന്നു ടാറ്റയുടെ സുമോ. പത്ത് പേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍ എന്നതിനപ്പുറത്തേക്ക് മറ്റ് വിശേഷണങ്ങള്‍ അന്ന് ഈ വാഹനത്തിന് ചാര്‍ത്തിയിരുന്നില്ല. 1994-ല്‍ ആണ് സുമോ …
സ്വന്തം ലേഖകന്‍: സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന് ഖാന്. ലൈംഗിക താത്പര്യങ്ങള്‍ക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടയില്‍ നടി പറഞ്ഞു. വീര്‍, ഹൗസ്ഫുള് 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീന് ഖാന്. ഒരിക്കല്‍ …
സ്വന്തം ലേഖകൻ: പ്രശസ്ത നടന് സത്താര്‍ അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എം.കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു.മികച്ച …
സ്വന്തം ലേഖകന്‍: താന്‍ സംവിധാനം ചെയ്ത മൂത്തോന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് ഗീതു മോഹന്‍ദാസ്. സിനിമ കാണാന്‍ തന്റെ അച്ഛന് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോവുകയാണെന്ന് ഗീതു പറഞ്ഞു. ടൊറന്റോയുടെ വേദിയില്‍ ഗീതു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഗീതു അച്ഛനെപ്പറ്റി പറഞ്ഞ വാക്കുകള്‍. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ അച്ഛന് എന്നെ ഇവിടെ കൊണ്ടു …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്‍കുമെന്ന് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ പാകിസ്താനി ഗായികയ്ക്കെതിരെ നിയമ നടപടി. പോപ് ഗായികയായ റാബി പിര്‍സാദയാണ് ഈ മാസം ആദ്യം മോദിക്കെതിരെ ശാപവാക്കുകളും ഭീഷണിയും മുഴക്കി രംഗത്തെത്തിയിരുന്നത്. ഇവര്‍ക്കെതിരെ പാകിസ്താനിലെ പഞ്ചാബ് വന്യജീവി വകുപ്പാണ് നടപടിയടുത്തത്. …
സ്വന്തം ലേഖകന്‍: അവധി ദിവസം നീന്തല്‍ കുളത്തില്‍ ചിലവഴിച്ച പത്ത് വയസ്സുകാരിയുടെ തലച്ചോറിനെ ബാധിച്ചത് ഏറെ അപകടകാരിയായ അമീബ. തലച്ചോറിനെ നശിപ്പിക്കുന്ന നെയ്ഗ്ലോറിയ ഫൗലേറി എന്ന അമീബ ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.. ടെക്സാസില്‍ നിന്നുള്ള ലിലി അവാന്റ് എന്ന പത്തുവയസ്സുകാരിയെ ആണ് അമീബ ബാധിച്ചിരിക്കുന്നത്. സെപ്തംബര്‍ രണ്ടിന് ബോസ്ക് …
സ്വന്തം ലേഖകന്‍: അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളദേവി. വെള്ളിത്തിരയില്‍ ശകുന്തള ദേവിയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ് വിദ്യാബാലന്. ശകുന്തള ദേവിയുടെതന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബോക്സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന് മംഗളിന് ശേഷം വിദ്യാബാലന് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. വിദ്യ തന്നെയാണ് …
സ്വന്തം ലേഖകന്‍: ജോക്കര്‍ മാല്‍വെയര്‍ സാന്നിധ്യം തിരിച്ചറിഞ്ഞ 24 ആപ്പുകളും പ്ലേ സ്റ്റോറില്‍നിന്നു നീക്കം ചെയ്ത് ഗൂഗിള്‍. സൈബര്‍ ലോകത്ത് ആശങ്കയുയര്‍ത്തുന്ന മാല്‍വെയര്‍ ആക്രമണമായി ജോക്കര്‍ മാറിയേക്കും എന്ന് ആശങ്കയുണ്ട്. എന്നാല്‍, ഇതിനോടകം ലോകത്തെങ്ങും 4,72,000 ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതിനാല്‍ ഭീഷണിയൊഴിഞ്ഞിട്ടില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, …
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും വരവോടെ അച്ചടി നിര്‍ത്തിയ വാഷിങ്ടണ്‍ പോസ്റ്റ് എക്സ്പ്രസ് പത്രവും അതിന്റെ അവസാന തലക്കെട്ടും ചര്‍ച്ചയാകുന്നു. വാഷിങ്ടണ്‍ പോസ്റ്റ് മെട്രോ സ്റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പ്രത്യേക പത്രം ‘എക്സ്പ്രസ്സ്’ ആണ് മൊബൈലിന്റെ കടന്നുവരവോടെ അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. മെട്രോകളില്‍ സൗജന്യമായി നല്കുന്ന പത്രം നോക്കാന്‍ പോലും ആളുകള്‍ തയ്യാറാകുന്നില്ലെന്നും …