1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2015

സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഗ്രേറ്റ് ഇമിഗ്രന്റ്‌സ് പുരസ്‌കാര പട്ടികയില്‍ മലയാളി ഡോ. ഏബ്രഹാം വര്‍ഗീസ്, ഒപ്പം 37 ഇന്ത്യന്‍ വംശജരും. എഴുത്തുകാരനും സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ പ്രഫസറും ഇന്റേണല്‍ മെഡിസിന്‍ വകുപ്പ് സീനിയര്‍ അസോഷ്യേറ്റ് ചെയറുമാണ് ഡോ. ഏബ്രഹാം വര്‍ഗീസ്.

യുഎസ് അറ്റോര്‍ണി പ്രീത് ഭരാര, ഹാര്‍വഡ് ബിസിനസ് സ്‌കൂള്‍ പ്രഫസറും ഹാര്‍വഡ് കോളജ് ഡീനുമായ രാകേഷ് ഖുറാന, മൈക്ക് എക്‌സിക്യൂട്ടീവ് എഡിറ്ററും വൈസ് പ്രസിഡന്റുമായ മധുലിക സിക്ക എന്നിവരാണ് പട്ടികയയിലുള്ള പ്രമുഖരായ മറ്റ് ഇന്ത്യന്‍ വംശജര്‍.

യുഎസില്‍ കുടിയേറിയവര്‍ക്കായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കാര്‍ണഗി കോര്‍പറേഷനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണ പുരസ്‌കാരം നേടിയത്. ഇത്യോപ്യയില്‍ ജനിച്ച ഡോ. ഏബ്രഹാം വര്‍ഗീസിന്റെ മാതാപിതാക്കളായ ജോര്‍ജും മറിയവും മധ്യതിരുവിതാംകൂറില്‍ നിന്ന് അധ്യാപകരായി എത്യോപ്യയില്‍ എത്തിയവരാണ്.

ലോകത്തെ ബെസ്റ്റ് സെല്ലര്‍ പുസ്തകപ്പട്ടികയില്‍ ഇടം നേടിയ ‘കട്ടിങ് ഫോര്‍ സ്റ്റോണ്‍’, ‘മൈ ഓണ്‍ കണ്‍ട്രി’, ‘ദ് ടെന്നിസ് പാര്‍ട്ണര്‍’ എന്നീ കൃതികള്‍ക്കു ശേഷം ‘ദ് മാരാമണ്‍ കണ്‍വന്‍ഷന്‍’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഡോ. ഏബ്രഹാം വര്‍ഗീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.