1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി, നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം
ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി, നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി, നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാക്കിസ്ഥാനില്‍ സജീവമാണെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പാക്ക് സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിച്ചു വരുന്നതിനിടയിലാണ് നിരോധനം. പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമാണ് നിരോധനമെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന നിരോധനമേര്‍പ്പെടുത്തുന്ന ഭീകരവാദ …
യുഎഇയില്‍ കഠിനമായ ചൂട്, ഇന്നും നാളെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യത
യുഎഇയില്‍ കഠിനമായ ചൂട്, ഇന്നും നാളെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യത
സ്വന്തം ലേഖകന്‍: യുഎഇയില്‍ കഠിനമായ ചൂട്, ഇന്നും നാളെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യത. അന്തരീക്ഷത്തില്‍ കനത്ത ഈര്‍പ്പം തങ്ങിനില്‍ക്കുന്നതിനാല്‍ മലയാളികളുടെ ഓണാഘോഷം വിയര്‍പ്പില്‍ കുളിച്ചു. 44 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു രാജ്യത്ത് ഇന്നലെ അനുഭവപ്പെട്ട താപനില. മിക്കയിടത്തും കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. ഇതുമൂലം ദൂരക്കാഴ്ച 50 മുതല്‍ നൂറ് ശതമാനം വരെ കുറവായിരുന്നു. …
ഇന്ത്യയുടെ ആയുധബലം നേരിടാന്‍ പാകിസ്താന്‍ ആണുവായുധ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയുടെ ആയുധബലം നേരിടാന്‍ പാകിസ്താന്‍ ആണുവായുധ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആയുധബലം നേരിടാന്‍ പാകിസ്താന്‍ ആണുവായുധ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരം സ്വന്തമാക്കാന്‍ പദ്ധതിയിടുന്നതായി ഒരു രാജ്യാന്തര വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഓരോ വര്‍ഷം ഇരുപതോളം ആയുധങ്ങളാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ശേഖരത്തിലേക്ക് മുതല്‍ കൂട്ടുന്നത്. ഇത്തരത്തിലുള്ള ആയുധ നിര്‍മാണം …
ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു
ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു. വടക്കന്‍ ലിബിയയിലെ സുവാരയില്‍ നിന്ന് അഭയാര്‍ഥികളുമായി ഇറ്റലിയിലേക്ക് പോയ ബോട്ടാണു മുങ്ങിയത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത സുവാര തീരം ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അനധികൃത അഭയാര്‍ത്ഥികളുടെ പ്രധാന കേന്ദ്രമാണ്. മുങ്ങിയ ബോട്ടില്‍നിന്ന് 201 പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. കണ്ടെടുത്ത 200 മൃതദേഹങ്ങളില്‍ …
ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ നീക്കം, ബിജെപിക്ക് തലവേദന
ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ നീക്കം, ബിജെപിക്ക് തലവേദന
സ്വന്തം ലേഖകന്‍: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ നീക്കം, ബിജെപിക്ക് തലവേദന. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍വച്ച് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള പട്ടേല്‍ വിഭാഗത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഗുജറാത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഇരുപത്തിരണ്ടുകാരനായ ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ദേശീയതലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് …
ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ, അമേരിക്കയില്‍ 17 കാരന് 11 വര്‍ഷം തടവ്
ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ, അമേരിക്കയില്‍ 17 കാരന് 11 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ, അമേരിക്കയില്‍ 17 കാരന് 11 വര്‍ഷം തടവ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിക്കുകയും അവര്‍ പിന്തുണ നല്‍കുകയും ചെയ്ത യുഎസിലെ വെര്‍ജീനിയയില്‍നിന്നുള്ള പതിനേഴുകാരന്‍ അലി അമിന്‍ എന്ന യുവാവിനാണ് 11 വര്‍ഷം തടവുശിക്ഷ ലഭിച്ചത്. ഓണ്‍ലൈനിലൂടെയാണ് അലി ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യമായാണ് ഇത്തരമൊരു കേസിന് …
ലോകമെങ്ങും മലയാളികള്‍ ഓണം ആഘോഷിക്കുന്നു
ലോകമെങ്ങും മലയാളികള്‍ ഓണം ആഘോഷിക്കുന്നു
സ്വന്തം ലേഖകന്‍: ലോകമെങ്ങും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പൂക്കളമൊരുക്കിയും ഓണക്കോടിയുടുത്തും മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മലയാളികളുടെ ദേശീയോത്സവത്തെ ജാതിമത ഭേദമന്യേയാണ് എല്ലാവരും ആഘോഷിക്കുന്നത്. മലയാളിയായി പിറന്നവരെല്ലാം ലോകത്തിന്റെ ഏതു കോണിലായാലും ഇന്നേ ദിവസം സദ്യയൊരുക്കുകയും പ്രിയപ്പെട്ടറെല്ലാം ഒത്തു ചേരുകയും ചെയ്യുന്നു. ഓണക്കോടിയുടുത്ത് സദ്യയൊരുക്കുന്ന തിരക്കിലാണ് മുതിര്‍ന്നവര്‍. തൂശനിലയില്‍ തുമ്പപ്പൂ …
ഓസ്ട്രിയയില്‍ അമ്പതോളം കുടിയേറ്റക്കാരെ കണ്ടെയ്‌നര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഓസ്ട്രിയയില്‍ അമ്പതോളം കുടിയേറ്റക്കാരെ കണ്ടെയ്‌നര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ അമ്പതോളം കുടിയേറ്റക്കാരെ കണ്ടെയ്‌നര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ നിരയായി ഇരിക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍. എത്ര പേര്‍ മരണപ്പെട്ടുവെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും ഓസ്ട്രിയന്‍ പൊലീസ് അറിയിച്ചു. വര്‍ധിച്ചുവരുന്ന കുടിയേറ്റക്കാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഓസ്ട്രിയ അടക്കമുളള ബാള്‍ക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടി …
ഗംഗാ നദി വൃത്തിയാക്കാന്‍ ജര്‍മ്മനി, ഒപ്പം ജര്‍മ്മന്‍ കോളേജുകളില്‍ സംസ്‌കൃത പഠനവും
ഗംഗാ നദി വൃത്തിയാക്കാന്‍ ജര്‍മ്മനി, ഒപ്പം ജര്‍മ്മന്‍ കോളേജുകളില്‍ സംസ്‌കൃത പഠനവും
സ്വന്തം ലേഖകന്‍: ഗംഗാ നദി വൃത്തിയാക്കാന്‍ ജര്‍മ്മനി, ഒപ്പം ജര്‍മ്മന്‍ കോളേജുകളില്‍ സംസ്‌കൃത പഠനവും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലാണ് ജര്‍മ്മനിയുടെ സഹായ വാഗ്ദാനം. ഗംഗാനദിയുടെ ഉത്തരാഖണ്ഡ് ഭാഗം ശുചിയാക്കുന്നതിനാണു ജര്‍മനി സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജര്‍മനിയിലെ റൈന്‍ നദി ശുചിയാക്കുന്നതിന് ഉപയോഗിച്ച സാങ്കേതികവിദ്യ ഇവിടെയും ഉപയോഗിക്കും. ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് …
അമേരിക്കയിലെ ഡെന്‍വര്‍ സിനിമാ തിയറ്റര്‍ വെടിവപ്പ്, പ്രതിക്ക് 3318 വര്‍ഷം തടവ്
അമേരിക്കയിലെ ഡെന്‍വര്‍ സിനിമാ തിയറ്റര്‍ വെടിവപ്പ്, പ്രതിക്ക് 3318 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡെന്‍വര്‍ സിനിമാ തിയറ്റര്‍ വെടിവപ്പ്, പ്രതിക്ക് 3318 വര്‍ഷം തടവ്. യുഎസിലെ കൊളറാഡോ സംസ്ഥാനത്തുള്ള ഡെന്‍വറിലെ സിനിമാ തിയറ്ററില്‍ അതിക്രമിച്ചു കയറി 12 പേരെ വെടിവച്ചുകൊല്ലുകയും 77 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അപൂര്‍വ വിധി. കൊലപാതകി ഇരുപത്തിയേഴുകാരനായ ജയിംസ് ഹോംസിനു 12 ജീവപര്യന്തം തടവുശിക്ഷയും പരോളില്ലാതെ 3318 വര്‍ഷം തടവുമാണ് …