1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറില്‍ കോവിഡ് ബാധിതരുടെ ഐസോലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറച്ചു
ഖത്തറില്‍ കോവിഡ് ബാധിതരുടെ ഐസോലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറച്ചു
സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് ബാധിതരുടെ നിര്‍ബന്ധിത ഐസൊലേഷന്‍ കാലാവധി കുറയ്ക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഏഴ് ദിവസമാണ് പുതിയ ഐസൊലേഷന്‍ കാലയളവ്. നേരത്തേ 10 ദിവസമായിരുന്നതാണ് ഇപ്പോള്‍ ഏഴായി കുറച്ചിരിക്കുന്നത്. മെഡിക്കല്‍ ലീവും 10ല്‍ നിന്ന് ഏഴു ദിവസമാക്കി കുറച്ചിട്ടുണ്ട്. ഏതെങ്കിലും അംഗീകൃത മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്ന് നടത്തിയ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ഫലം …
ഖത്തറിൽ വിമാനത്താവള നിരക്കുകളിൽ വർധന; പ്രവാസികളുടെ യാത്രാ ചെലവ് കൂടും
ഖത്തറിൽ വിമാനത്താവള നിരക്കുകളിൽ വർധന; പ്രവാസികളുടെ യാത്രാ ചെലവ്  കൂടും
സ്വന്തം ലേഖകൻ: ഏപ്രിൽ ഒന്ന്​ മുതൽ ഖത്തർ വിമാനത്താവളങ്ങളിലെ വിവിധ നിരക്കുകൾ വർധിപ്പിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തീരുമാനം. വിവിധ സേവനങ്ങൾ സംബന്ധിച്ച നിരക്കുവർധന അറിയിച്ച്​ എയർലൈൻ മാനേജർമാർ, ട്രാവൽ ഏജന്‍റുമാർ എന്നിവർക്ക്​ വ്യോമ വിഭാഗം സർക്കുലർ അറിയിച്ചു. ഏപ്രിൽ ഒന്ന്​ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ്​ അറിയിപ്പ്​. ഇത്​ നടപ്പിലാവുന്നതോടെ ഖത്തറിൽനിന്ന്​ വിദേശങ്ങളിലേക്കുള്ള …
കുവൈത്തിലേക്ക് നഴ്‌സിങ് ജോലിക്ക് വരുന്നവർ ഇടനിലക്കാർക്ക് പണം കൊടുക്കരുതെന്ന് ഇന്ത്യൻ അംബാസഡർ
കുവൈത്തിലേക്ക് നഴ്‌സിങ് ജോലിക്ക് വരുന്നവർ ഇടനിലക്കാർക്ക് പണം കൊടുക്കരുതെന്ന് ഇന്ത്യൻ അംബാസഡർ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ജോലിക്ക് വരുന്നവർ ഇടനിലക്കാർക്ക് പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഇന്ത്യൻ എംബസ്സി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ കുവൈത്തിലെ എല്ലാ ഇന്ത്യക്കാരും ഓൺലൈൻ ആയി പങ്കെടുക്കണമെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് ആവശ്യപ്പെട്ടു. കുവൈത്തിൽ കൊവിഡ് കേസുകൾ …
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി; തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി; തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീനോം സ്വീക്വൻസിന് വിധേയമാക്കിയ സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധിച്ച 90 ശതമനം സാമ്പിളുകളും ഒമിക്രോൺ കേസുകളാണെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ …
ദിലീപ് കേസ്: ചോദ്യം ചെയ്യൽ മൂന്നാം ദിവസം; പരമാവധി തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്
ദിലീപ് കേസ്: ചോദ്യം ചെയ്യൽ മൂന്നാം ദിവസം; പരമാവധി തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്
സ്വന്തം ലേഖകൻ: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാന മണിക്കൂറുകളിലേക്ക്. എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഹൈക്കോടതിയില്‍ നല്‍കാനിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അന്തിമ രൂപം ചോദ്യം ചെയ്യലിന് ശേഷം തയാറാക്കും. ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി. തെളിവെടുപ്പിനായാണ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു …
ഖത്തറിൽ നിന്ന്​ യാത്ര പുറപ്പെടുന്നവർക്ക് പിസിആർ ബുക്കിംഗ് ഓൺലൈനിൽ: സിദ്ര മെഡിസിൻ
ഖത്തറിൽ നിന്ന്​ യാത്ര പുറപ്പെടുന്നവർക്ക് പിസിആർ ബുക്കിംഗ് ഓൺലൈനിൽ: സിദ്ര മെഡിസിൻ
സ്വന്തം ലേഖകൻ: പിസിആർ പരിശോധനക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യണമെന്ന് നിർദ്ദേശിച്ച് ഖത്തറിലെ പ്രധാന ഹോസ്പിറ്റൽ കേന്ദ്രമായ സിദ്ര മെഡിസിൻ. ഖത്തറിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്കാണ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഏത് രാജ്യത്തേക്ക് ആണോ പോകുന്നത് എങ്കിൽ ആ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് എത്ര സമയം മുമ്പുള്ള കൊവിഡ് പരിശോധാ ഫലം കാണിക്കണം എന്ന് …
കുവൈത്ത് ബാങ്കിങ് മേഖല യില്‍ അക്കൗണ്ടന്റുമാരുടെ ക്ഷാമം അതിരൂക്ഷം; ബാങ്കുകൾ പ്രതിസന്ധിയിൽ
കുവൈത്ത് ബാങ്കിങ് മേഖല യില്‍ അക്കൗണ്ടന്റുമാരുടെ ക്ഷാമം അതിരൂക്ഷം; ബാങ്കുകൾ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബാങ്കിങ് മേഖലയില്‍ അക്കൗണ്ടന്റുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതിയായ അക്കൗണ്ടന്റുമാരുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. ചില സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 700 ലധികം നിയമന അഭ്യര്‍ഥനകള്‍ സിവില്‍ സര്‍വീസ് കമ്മീഷന് ലഭിച്ചിട്ടുണ്ട്. അക്കൗണ്ടന്‍സി …
കുവൈത്തിൽ 60ന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക്​ 250 ദീനാറും സ്വകാര്യ ആരോഗ്യ ഇൻഷുറൻസും നിർബന്ധം
കുവൈത്തിൽ 60ന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക്​ 250 ദീനാറും സ്വകാര്യ ആരോഗ്യ ഇൻഷുറൻസും നിർബന്ധം
സ്വന്തം ലേഖകൻ: 60 വയസ്സിന്​ മുകളിലുള്ള ബിരുദമില്ലാത്തവർക്ക്​ 250 ദീനാർ അധിക ഫീസ്​ ഇൗടാക്കിയും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാക്കിയും തൊഴിൽ പെർമിറ്റ്​ പുതുക്കി നൽകും. വാണിജ്യ മന്ത്രിയും മാൻപവർ പബ്ലിക്​ അതോറിറ്റി ചെയർമാനുമായ ജമാൽ അൽ ജലാവിയുടെ അധ്യക്ഷതയിൽ ചേർന്ന മാൻപവർ അതോറിറ്റി ഡയറക്​ടർ ബോർഡ്​ യോഗത്തിലാണ്​ തീരുമാനം. വിഷയത്തിൽ ഒരുവർഷമായി തുടരുന്ന അനിശ്ചിതത്വത്തിന്​ …
ദിലീപ് കേസ്: ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തിലേക്ക്; വിചാരണ നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
ദിലീപ് കേസ്: ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തിലേക്ക്; വിചാരണ നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നും ചോദ്യം ചെയ്യുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് നടക്കുന്നത്. ചോദ്യം ചെയ്യലിനിടെ സംവിധായകൻ റാഫിയെയും ദിലീപിന്റെ നിർമാണ കമ്പനിയിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി. നിർമാണ കമ്പനിയായ …
ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം
ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്‍റെ തീവ്രത വാക്സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. 15-18 പ്രായമുള്ള കുട്ടികളില്‍ 52 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,06,064 പേര്‍ക്കാണ് …