1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെ’ന്ന പരാമര്‍ശം; മാനനഷ്ടക്കേസില്‍ രാഹുലിന് 2 വര്‍ഷം തടവ്
എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെ’ന്ന പരാമര്‍ശം; മാനനഷ്ടക്കേസില്‍ രാഹുലിന് 2 വര്‍ഷം തടവ്
സ്വന്തം ലേഖകൻ: മാനനഷ്ടക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ. 2019-ലെ കേസില്‍ സൂറത്ത് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലായിരുന്നു കേസ്. മേല്‍ക്കോടതിയെ സമീപിക്കുന്നതിനായി ഉത്തരവ് 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായിരുന്ന പൂര്‍ണേഷ് മോദിയുടെ …
ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികൾ കൂട്ടമായി രാജ്യം വിടുന്നു; കുവൈത്തിൽ വൻ പ്രതിസന്ധി
ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികൾ കൂട്ടമായി രാജ്യം വിടുന്നു; കുവൈത്തിൽ വൻ പ്രതിസന്ധി
സ്വന്തം ലേഖകൻ: കുവൈത്തില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് തിരിക്കുന്നു. രാജ്യത്ത് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പിനോ ഗാര്‍ഹിക ജീവനക്കാര്‍ വലിയ തോതില്‍ കുവൈത്ത് വിടുന്നത്. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി മാധ്യമങ്ങള്‍ അറിയിച്ചു. അതേപോലെ ഫിലിപ്പീന്‍സ് എംബസിയില്‍ …
മാസപ്പിറ കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ച
മാസപ്പിറ കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ച
സ്വന്തം ലേഖകൻ: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭത്തിന് വ്യാഴാഴ്ച തുടക്കമാകും. മാസപ്പിറ ദൃശ്യമാകാത്തതിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാകും റംസാൻ വ്രതം ആരംഭിക്കുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വൃത്തങ്ങളാണ് ഇക്കാര്യമറിയിച്ചത്. ഒമാനില്‍ നാളെ ശഅബാന്‍ 29 ആയതിനാല്‍ റംസാന്‍ വ്രതാരംഭം സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടില്ല. നാളെ മാസപ്പിറ ദൃശ്യമായാല്‍ ഒമാനിലും മറ്റ് …
ഹൈക്കമ്മിഷണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച; ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ യുകെ
ഹൈക്കമ്മിഷണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച; ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ യുകെ
സ്വന്തം ലേഖകൻ: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്. സംസ്ഥാനം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജ്യൂക്കേഷൻ വേൾഡ് ഫോറം നടത്താൻ …
ഖാലിസ്ഥാന്‍ അനുകൂലികളുടെ ഹൈക്കമ്മീഷൻ ആക്രമണം; ബ്രിട്ടിഷ് ഹൈക്കമ്മിഷനു മുന്നിലെ സുരക്ഷ കുറച്ച് ഇന്ത്യ
ഖാലിസ്ഥാന്‍ അനുകൂലികളുടെ ഹൈക്കമ്മീഷൻ ആക്രമണം; ബ്രിട്ടിഷ് ഹൈക്കമ്മിഷനു മുന്നിലെ സുരക്ഷ കുറച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: ഡൽഹിയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനുമുന്നിലെ സുരക്ഷ കുറച്ച് കേന്ദ്ര സർക്കാർ. ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെയും ഹൈക്കമ്മിഷണറുടെ വസതിക്കു മുന്നിലെയും സുരക്ഷയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേർക്ക് ആക്രമണം നടത്തിയതിൽ ബ്രിട്ടന്‍ ശക്തമായ പ്രതികരണം എടുക്കാതിരുന്നതിനെത്തുടർന്നാണ് ഇന്ത്യയും നടപടിയെടുത്തതെന്നാണ് സൂചന. ഇന്ത്യയിൽ ചില രാജ്യങ്ങളുടെ എംബസികൾക്ക് കാര്യമായ സുരക്ഷാ പ്രശ്നം …
രാജ്യത്തും സംസ്ഥാനത്തും കോ വിഡ് കൂടുന്നു; ആശുപത്രിയിൽ എത്തുന്നവർക്ക് മാസ്ക് നിർബന്ധം
രാജ്യത്തും സംസ്ഥാനത്തും കോ വിഡ് കൂടുന്നു; ആശുപത്രിയിൽ എത്തുന്നവർക്ക് മാസ്ക് നിർബന്ധം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജമാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ …
യുഎസിൽ 150 ടെസ്‌ല കാറുകളുടെ ‘നാട്ടു നാട്ടു’ ലൈറ്റ് ഷോ; വിഡിയോ വൈറൽ
യുഎസിൽ 150 ടെസ്‌ല കാറുകളുടെ ‘നാട്ടു നാട്ടു’ ലൈറ്റ് ഷോ; വിഡിയോ വൈറൽ
സ്വന്തം ലേഖകൻ: ഓസ്കർ പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ദേശാന്തരങ്ങൾ കടന്ന് ജനസ്വീകാര്യമായിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘നാട്ടു നാട്ടു’ പാട്ടിൻ്റെ താളത്തിനൊത്ത് അമേരിക്കയിലെ ന്യൂ ജഴ്സിയിൽ ടെസ്‌ല കാറുകൾ നടത്തിയ ലൈറ്റ് ഷോ. 150 ടെസ്‌ല കാറുകളാണ് പാട്ടിനുള്ള ആദരത്തിൽ പങ്കായത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (rrr naatu …
ട്രംപിനെ വിടാതെ സ്‌റ്റോമി ഡാ നിയേൽസും വിവാദവും; പോൺ താരത്തിന് മുന്നിൽ പ്രസിഡൻ്റ് സ്വപ്നങ്ങൾ തകരുമോ?
ട്രംപിനെ വിടാതെ സ്‌റ്റോമി ഡാ നിയേൽസും വിവാദവും; പോൺ താരത്തിന് മുന്നിൽ പ്രസിഡൻ്റ് സ്വപ്നങ്ങൾ തകരുമോ?
സ്വന്തം ലേഖകൻ: രിടവേളയ്ക്ക് ശേഷം വീണ്ടും ഡോണൾഡ് ട്രംപ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. പോൺ താരം സ്‌റ്റോമി ഡാനിയൽസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലാണ് ട്രംപ്. 2016 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംഭവ വികാസങ്ങളുടെ തുടർക്കഥയാണ് ഇപ്പോൾ നടക്കുന്നത്. 2006 ലാണ് കേസിനാസ്പദമായ സംഭവം. സ്റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന സ്റ്റെഫാനി …
ടേസ്റ്റ് ഓഫ് ഇന്ത്യ! മോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി; വൈറലായി വിഡിയോ
ടേസ്റ്റ് ഓഫ് ഇന്ത്യ! മോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി; വൈറലായി വിഡിയോ
സ്വന്തം ലേഖകൻ: നോർത്ത് ഇന്ത്യൻ സ്പെഷൽ രുചിക്കൂട്ടുകൾ ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി. ലസ്സിയുണ്ട്, പാനിപൂരിയുണ്ട്, നല്ല ഫ്രൈഡ് ഇഡ്ഡലിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് കഴിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫുമിയോ കിഷിഡ ഗോൽഗപ്പ (പാനിപൂരി) ആസ്വദിച്ചു കഴിക്കുന്ന ചിത്രവും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സുഹൃത്ത് ഇന്ത്യൻ പലഹാരം …
വിനോദസഞ്ചാരികളേ ഇതിലേ, ഇതിലേ! വീസ ചട്ടങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വിയറ്റ്‌നാം
വിനോദസഞ്ചാരികളേ ഇതിലേ, ഇതിലേ! വീസ ചട്ടങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വിയറ്റ്‌നാം
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വീസ നിബന്ധനകളിൽ ഇളവ് വരുത്താൻ വിയറ്റ്നാം സർക്കാർ. കോവിഡ് സമയത്ത് ഏർപ്പെടുത്തിയ കർശനമായ വീസ നയങ്ങൾ കാരണം, വിയറ്റ്‌നാമിലേക്കുള്ള രാജ്യാന്തര സഞ്ചാരികളുടെ ഒഴുക്കിന് തടസ്സം നേരിട്ടിരുന്നു. ഈ നടപടികളുടെ ഫലമായി 2020 ൽ വെറും 3.7 ദശലക്ഷത്തിൽ താഴെ വിദേശ സന്ദർശകരാണ് വിയറ്റ്നാം സന്ദര്‍ശിച്ചത്. 2019 …