1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രമുഖ നടൻ കൊച്ചുപ്രേമൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
പ്രമുഖ നടൻ കൊച്ചുപ്രേമൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
സ്വന്തം ലേഖകൻ: പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും കയ്യടി നേടി. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. …
റഫറി വക ക്ഷമാപണം, ചുവപ്പു കാർഡ്, പിന്നെ അഭിനന്ദനം; കാമറൂൺ താരം അബൂബക്കർ പൊളിയാണ്!
റഫറി വക ക്ഷമാപണം, ചുവപ്പു കാർഡ്, പിന്നെ അഭിനന്ദനം; കാമറൂൺ താരം അബൂബക്കർ പൊളിയാണ്!
സ്വന്തം ലേഖകൻ: വലതുവിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ജെറോം എംബെകെലി ബോക്സിന്റെ മധ്യഭാഗത്തേക്ക് ഉയർത്തിയ ക്രോസിൽ നിന്നായിരുന്നു ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വിൻസന്റ് അബൂബക്കറിന്റെ ഹെഡർ ഗോൾ(1–0). 2002നു ശേഷം ലോകകപ്പിൽ കാമറൂൺ നേടുന്ന ആദ്യ ജയം. ജയിച്ചാലും പുറത്താണെന്ന ബോധ്യം ഉള്ളതിനാൽ ചട്ടം ലംഘിച്ച് അഭിമാന നിമിഷം ജഴ്സി ഊരിയായിരുന്നു ക്യാപ്റ്റൻ വിൻസന്റ് …
വിമാനങ്ങൾ കുറവ്; പൊള്ളുന്ന ടിക്കറ്റ് നിരക്ക്! കൊട്ടിഘോഷിച്ച കണ്ണൂർ വിമാനത്താവളത്തിൻ്റെ അവസ്ഥ
വിമാനങ്ങൾ കുറവ്; പൊള്ളുന്ന ടിക്കറ്റ് നിരക്ക്! കൊട്ടിഘോഷിച്ച കണ്ണൂർ വിമാനത്താവളത്തിൻ്റെ അവസ്ഥ
സ്വന്തം ലേഖകൻ: കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ ഈ സെക്ടറിലെ യാത്ര പ്രവാസികൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാനാവുന്നില്ല എന്നതാണ് സത്യം. അമിത …
വികസിത രാജ്യങ്ങളേക്കാള്‍ നന്നായി ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
വികസിത രാജ്യങ്ങളേക്കാള്‍ നന്നായി ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവ മൂലം ജീവിതച്ചെലവുകള്‍ കുത്തനെ ഉയരുമ്പോഴും ചില വികസിത രാജ്യങ്ങളേക്കാള്‍ നന്നായി ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ബ്രിട്ടണ്‍, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് എസ്ബിഐ റിസര്‍ച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിലക്കയറ്റത്തിന്റേയും അനിശ്ചിതത്വത്തിന്റേയും നാളുകളില്‍ ഇന്ത്യ ഒരു മരുപ്പച്ചയായി …
ജിദ്ദ-കോഴിക്കോട് വിമാനത്തിന് തകരാർ; ആശങ്കകൾക്ക് ഒടുവിൽ കൊച്ചിയിൽ എമർജൻസി ലാൻഡിംഗ്
ജിദ്ദ-കോഴിക്കോട് വിമാനത്തിന് തകരാർ; ആശങ്കകൾക്ക് ഒടുവിൽ കൊച്ചിയിൽ എമർജൻസി ലാൻഡിംഗ്
സ്വന്തം ലേഖകൻ: ജിദ്ദ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സമീപത്തെ ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ ജിദ്ദയില്‍ നിന്നു പുറപ്പെട്ട …
തൗതീൻ 2: പുതിയ സ്വദേശിവൽക്കരണ പദ്ധതിയുമായി സൗദി; 1,70,000 തൊഴിലവസരങ്ങൾ
തൗതീൻ 2: പുതിയ സ്വദേശിവൽക്കരണ പദ്ധതിയുമായി സൗദി; 1,70,000 തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: രാജ്യത്ത് പുതിയ സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ മേഖലയിൽ 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ‘തൗതീൻ 2’ എന്ന പദ്ധതിയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. വ്യവസായ …
ക്രി​സ്മ​സ്, പു​തു​വ​ത്സ​ര സീ​സ​ൺ: പ്രവാസികളെ പിഴിയുന്ന പതിവ് തെറ്റിക്കാതെ വിമാന കമ്പനികൾ
ക്രി​സ്മ​സ്, പു​തു​വ​ത്സ​ര സീ​സ​ൺ: പ്രവാസികളെ പിഴിയുന്ന പതിവ് തെറ്റിക്കാതെ വിമാന കമ്പനികൾ
സ്വന്തം ലേഖകൻ: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ആ​കാ​ശ​ക്കൊ​ള്ള​യു​മാ​യി വി​മാ​ന​ക്ക​മ്പ​നി​ക​ൾ. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ​ക്ക് ശൈ​ത്യ​കാ​ല അ​വ​ധി ഈ ​മാ​സം പ​ത്തി​നു​ശേ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് നാ​ട്ടി​ലേ​ക്ക് പ​റ​ക്കാ​നി​രി​ക്കു​ന്ന​ത്.ക്രി​സ്മ​സ്, ന​വ​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ൽ പോ​വു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മാ​ല​യി​ട്ട​വ​രും നി​ര​വ​ധി​യാ​ണ്. ഇ​തോ​ക്കെ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ കൊ​ല്ലു​ന്ന നി​ര​ക്കു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ …
കു​വൈ​ത്തി​ന് ഷെ​ങ്ക​ൻ വി​സ; പച്ചക്കൊടി വീശി യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് ക​മ്മി​റ്റി
കു​വൈ​ത്തി​ന് ഷെ​ങ്ക​ൻ വി​സ; പച്ചക്കൊടി വീശി യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് ക​മ്മി​റ്റി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ​യും ഖ​ത്ത​റി​ലെ​യും പൗ​ര​ന്മാ​ർ​ക്ക് ഷെ​ങ്ക​ൻ വി​സ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് ക​മ്മി​റ്റി അം​ഗീ​കാ​രം. വ്യാ​ഴാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റി​ന്റെ പൗ​ര​സ്വാ​ത​ന്ത്ര്യം, നീ​തി​ന്യാ​യം, ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ക​മ്മി​റ്റി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്തു. 42 വോ​ട്ടു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അം​ഗീ​കാ​രം. 16 എ​തി​ർ​വോ​ട്ടു​ക​ളും രേ​ഖ​പ്പെ​ടു​ത്തി. ഷെ​ങ്ക​ൻ വി​സ സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തോ​ടെ വി​വി​ധ …
തായ്ലൻഡിലേക്കുള്ള ഓണ്‍ അറൈവല്‍ വീസ ഇനി നാട്ടിൽ; ബാങ്കോക്കിലെ തിക്കും തിരക്കും ഒഴിവാക്കാം
തായ്ലൻഡിലേക്കുള്ള ഓണ്‍ അറൈവല്‍ വീസ ഇനി നാട്ടിൽ; ബാങ്കോക്കിലെ തിക്കും തിരക്കും ഒഴിവാക്കാം
സ്വന്തം ലേഖകൻ: ഇമിഗ്രേഷൻ ക്ലിയറൻസിനും ഓൺ അറൈവൽ വീസയ്ക്കുമായി ബാങ്കോക്ക് വിമാനത്താവളത്തില്‍ ഈയിടെയായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ തിരക്കിനെക്കുറിച്ചുള്ള പരാതികള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയിലും മറ്റും നിറഞ്ഞിരുന്നു. നീണ്ട ക്യൂ ഒഴിവാക്കാനായി പുതിയ സംവിധാനം ഒരുക്കുകയാണ് ഇന്ത്യയിലെ തായ്‌ലൻഡ് എംബസി. ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതല്‍ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ തായ്‌ലൻഡ് വീസ ലഭിക്കുമെന്ന് …
2023 ഓടെ ജപ്പാനേയും ജര്‍മനിയേയും കടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി
2023 ഓടെ ജപ്പാനേയും ജര്‍മനിയേയും കടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി
സ്വന്തം ലേഖകൻ: 2023 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും എന്ന് എസ് ആന്റ് പി ഗ്ലോബലും മോര്‍ഗന്‍ സ്റ്റാന്‍ലിയും. ജപ്പാനേയും ജര്‍മനിയേയും പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടകം കൈവരിക്കുക. നിലവില്‍ ജപ്പാനും ജര്‍മമനിക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അടുത്തിടെയാണ് ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ആറാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് …