1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ മാറുന്നതിനുള്ള കാലാവധി അവസാനിച്ചു
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ മാറുന്നതിനുള്ള കാലാവധി അവസാനിച്ചു
സ്വന്തം ലേഖകൻ: രാജ്യത്ത് ഗാര്‍ഹിക വീസയിൽ ജോലി ചെയ്തിരുന്നവർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള കാലാവധി അവസാനിച്ചു. ഗാര്‍ഹിക വീസക്കാരെ സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് മാറ്റുന്നതിനുള്ള അനുമതി ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒരു വർഷമെങ്കിലും നിലവിലെ സ്‌പോൺസറുടെ കൂടെ ജോലി ചെയ്തവർക്ക് അവരുടെ അനുവാദത്തോടെ സ്വകാര്യ മേഖലയിലേക്ക് മാറാമായിരുന്നു. പൊതുമാപ്പ് കാലത്ത് …
ട്രംപ് ഒളിച്ചോടിയതോ? കമല ഹാരിസുമായി ഇനിയൊരു സംവാദത്തിനില്ലെന്ന് മുൻ പ്രസിഡന്റ്
ട്രംപ് ഒളിച്ചോടിയതോ? കമല ഹാരിസുമായി ഇനിയൊരു സംവാദത്തിനില്ലെന്ന് മുൻ പ്രസിഡന്റ്
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമല ഹാരിസുമായി മറ്റൊരു സംവാദത്തിനുള്ള സാധ്യത തള്ളി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപ്. ഫിലാഡല്‍ഫിയയില്‍ നടന്ന സംവാദത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ നിലപാട്. സംവാദത്തില്‍ താൻ വിജയിച്ചെന്നും അതുകൊണ്ട് മാത്രമാണ് കമലയ്ക്ക് രണ്ടാമതൊരു സംവാദം ആവശ്യമെന്നും ട്രംപ് അവകാശപ്പെടുന്നു. എന്നാല്‍ …
ക്വാഡ് ഉച്ചകോടി: യുഎസ് ആതിഥേയത്വം വഹിക്കും; 2025ലെ വേദി ഇന്ത്യയിലെന്ന് സൂചന
ക്വാഡ് ഉച്ചകോടി: യുഎസ് ആതിഥേയത്വം വഹിക്കും; 2025ലെ വേദി ഇന്ത്യയിലെന്ന് സൂചന
സ്വന്തം ലേഖകൻ: ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആതിഥേയത്വം വ​ഹിക്കും. സെപ്റ്റംബർ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ പങ്കെടുക്കും. ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പടുത്തൽ, ആരോ​ഗ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ …
കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ്‌ കാക്കണം, ന്യായമായ വേതനം ഉറപ്പാക്കണം – മാർപാപ്പ
കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ്‌ കാക്കണം, ന്യായമായ വേതനം ഉറപ്പാക്കണം – മാർപാപ്പ
സ്വന്തം ലേഖകൻ: കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ്‌ കാക്കണമെന്നും അവർക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഏഷ്യ-പസഫിക് സന്ദർശനത്തിന്റെ ഭാഗമായുള്ള അവസാനവട്ടപര്യടനത്തിൽ സിങ്കപ്പൂരിലെ രാഷ്ട്രീയനേതാക്കളോട് വ്യാഴാഴ്ച സംസാരിക്കയായിരുന്നു അദ്ദേഹം. കുടിയേറ്റത്തൊഴിലാളികൾ സമൂഹത്തിന് കാര്യമായ സംഭാവനചെയ്യുന്നുണ്ടെന്ന് പാപ്പ ഓർമ്മപ്പെടുത്തി. ലോകത്ത്‌ 17 കോടിയോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. സിങ്കപ്പൂരിൽ പത്തുലക്ഷത്തിലേറെപ്പേരുണ്ട്. ഇതിൽ മൂന്നുലക്ഷത്തോളം പേർ കുറഞ്ഞവേതനത്തിനാണ് പണിയെടുക്കുന്നത്. ഇവരിൽ അധികവും പശ്ചിമേഷ്യൻ …
യച്ചൂരിക്ക് വിട: മൃതദേഹം എയിംസ് മോർച്ചറിയിലേക്ക് മാറ്റി; അനുശോചിച്ച് പ്രധാനമന്ത്രി
യച്ചൂരിക്ക് വിട: മൃതദേഹം എയിംസ് മോർച്ചറിയിലേക്ക് മാറ്റി; അനുശോചിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. മൃതദേഹം എയിംസ് മോർച്ചറിയിലേക്കു മാറ്റി. നാളെ വസന്ത്കുഞ്ജിലെ വീട്ടിൽ എത്തിക്കും. 14നു ‍ രാവിലെ എകെജി സെന്ററിൽ പൊതുദർശനം. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും. …
വിപ്ലവ നക്ഷത്രം മാഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു
വിപ്ലവ നക്ഷത്രം മാഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു
സ്വന്തം ലേഖകൻ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വർഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംമായിരുന്നു. വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും …
‘നോ ഫിനാഷ്യൽ റെസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്’ സേവനം ഇപ്പോൾ സഹേൽ ആപ്പിലും ലഭ്യം
‘നോ ഫിനാഷ്യൽ റെസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്’ സേവനം ഇപ്പോൾ സഹേൽ ആപ്പിലും ലഭ്യം
സ്വന്തം ലേഖകൻ: നോ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ് എന്ന പുതിയ സേവനം സഹൽ ആപ്പിൽ അവതരിപ്പിക്കുന്നതായി നീതിന്യായ എൻഡോവ്‌മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി പറഞ്ഞു. ഇത് സഹൽ അപ്ലിക്കേഷനിലുടെ മാത്രമാണ് ലഭ്യമാവുക. ഇലക്‌ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ പ്ലാറ്റ്‌ഫോമാണ് സഹൽ ആപ്പ്. ബാധകമായ ഫീസ് അടച്ചതിന് ശേഷം, ഇഷ്യൂ ചെയ്യുന്ന …
പ്രാർഥനകൾ വിഫലം; വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനും ദാരുണാന്ത്യം
പ്രാർഥനകൾ വിഫലം; വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനും ദാരുണാന്ത്യം
സ്വന്തം ലേഖകൻ: പ്രളയം തന്റെ കുടുംബത്തെ കവർന്നെടുത്തപ്പോൾ തന്നെ നെഞ്ചോട് ചേർത്ത് നിർത്തിയ ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി ശ്രുതി. അപകടത്തിൽ പരിക്കേറ്റ് ഐസിയുവിൽ കഴിയുന്ന ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ടു നിന്നവർക്ക് ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ശ്രുതിയുടെ മാനസിക, ശാരീരിക അവസ്ഥ മോശമായതിനാലാണ് ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട …
70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; ആയുഷ്മാന്‍ ഭാരത് വിപുലീകരിക്കാന്‍ കേന്ദ്രം
70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; ആയുഷ്മാന്‍ ഭാരത് വിപുലീകരിക്കാന്‍ കേന്ദ്രം
സ്വന്തം ലേഖകൻ: 70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ 4.5 കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ ഇന്‍ഷുറന്‍സ് ലഭ്യമാകും. പദ്ധതിക്കു കീഴില്‍ 5 ലക്ഷം രൂപയുടെ സൗജന്യ കവറേജാകും ഉപയോക്താക്കള്‍ക്കു ലഭിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ …
കെനിയയിൽ വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതി നെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നു
കെനിയയിൽ വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതി നെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകൻ: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ കെനിയയിൽ വ്യാപക പ്രതിഷേധം. കെനിയയിലെ പ്രധാന വിമാനത്താവളമായ നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളം (ജെകെഐഎ) ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെയാണ് സമരം. കെനിയയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നായ കെനിയ ഏവിയേഷൻ വർക്കേഴ്സ് യൂണിയനാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. 185 കോടി ഡോളറിൻ്റെ …