സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയതിന്റെ കർശന മുന്നറിയിപ്പ്. മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കാതെ രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെ ചിത്രങ്ങൾ, വിവിധ വാണിജ്യ ഉൽപന്നങ്ങളിൽ രാജകീയ മസ്ജിദുകളുടെ ചിത്രങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നു മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. …
സ്വന്തം ലേഖകൻ: ചാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബ്രിട്ടണ്‍. അതേസമയം ഇവിടത്തെ ഡീഗോ ഗാര്‍ഷ്യ സൈനിക താവളത്തിന്റെ പ്രവര്‍ത്തന തുടരുമെന്നും ബ്രിട്ടണ്‍ പറഞ്ഞു. രണ്ട് വര്‍ഷമായുള്ള ചര്‍ച്ചകളുടെ ഫലമാണ് ഈ തീരുമാനമെന്നും രാജ്യാന്തര തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബന്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബ്രിട്ടണും മൗറീഷ്യസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹാമസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ …
സ്വന്തം ലേഖകൻ: മസ്‌ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക കണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ 10.30 ഓടെയാണ് സംഭവം. വിമാനം രാവിലെ 8.30 ന് പുറപ്പെടേണ്ടതായിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകി. തുടര്‍ന്ന് 10.30 ന് വിമാനം പുറപ്പെടാന്‍ തയാറായപ്പോഴാണ് യാത്രക്കാരുടെ ക്യാബിനില്‍ പുക കണ്ടത്. …
സ്വന്തം ലേഖകൻ: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. …
സ്വന്തം ലേഖകൻ: ലോറി ഉടമ മനാഫിനെതിരെയും ഈശ്വര്‍ മാല്‍പെയ്‌ക്കെതിരേയും ഗുരുതര ആരോപണവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയെ മാനസികമായി തളര്‍ത്തുന്ന വാക്കുകള്‍ പോലും മനാഫ് പറഞ്ഞു. അര്‍ജുന്റെ മകനെ തന്റെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്നതടക്കമുള്ള അസംബന്ധങ്ങള്‍ മനാഫ് മാധ്യമങ്ങളോട് പുലമ്പിക്കൊണ്ടിരിക്കുകയാണെന്നും കുടുംബം പറഞ്ഞു. അർജുന്റെ കുടുംബം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സഹോദരീഭർത്താവ് …
സ്വന്തം ലേഖകൻ: വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശക വീസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന …
സ്വന്തം ലേഖകൻ: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. ആറ് പേർ മരിച്ചെന്ന് റിപ്പോർട്ട്. ബുധനാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. …
സ്വന്തം ലേഖകൻ: കൽക്കരി ഊർജത്തിന്റെ ജന്മദേശമാണ് യു.കെ. കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ തുടങ്ങിയ ആദ്യ രാജ്യവും. ഇപ്പോഴിതാ ആ ഊർജോപാദനം പൂർണമായി നിർത്തുകയും ചെയ്ത ആദ്യ സാമ്പത്തികശക്തിയായും മാറിയിരിക്കുകയാണ് യു.കെ. അതെ, വ്യാവസായിക വിപ്ലവത്തിന് നാന്ദികുറിച്ച ബ്രിട്ടനിൽ 142 വർഷം നീണ്ടുനിന്ന കൽക്കരിയുടെ യുഗം അവസാനിക്കുകയാണ്. കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന രാജ്യത്തെ അവസാന വൈദ്യുതനിലയത്തിന് …
സ്വന്തം ലേഖകൻ: ശുക്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ദൗത്യമായ ശുക്രയാൻ 1-ന്റെ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചു. 2028 മാര്‍ച്ച് 29-ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ അറിയിച്ചു. പേടകം ശുക്രനിലെത്താന്‍ 112 ദിവസങ്ങളെടുക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ശുക്രയാൻ 2024 ഡിസംബറില്‍ വിക്ഷേപിക്കാനായിരുന്നു ആലോചന. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ മൂലം പദ്ധതി നീട്ടുകയായിരുന്നു. ഓരോ 19 മാസത്തിനും …