1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ ഏ​ജ​ന്റു​മാ​രു​ടെ ചതിക്കിരയാകുന്ന പ്രവാസികൾ കൂടുന്നു; അധികവും സന്ദർശക വീസക്കാർ
ബഹ്റൈനിൽ ഏ​ജ​ന്റു​മാ​രു​ടെ ചതിക്കിരയാകുന്ന പ്രവാസികൾ കൂടുന്നു; അധികവും സന്ദർശക വീസക്കാർ
സ്വന്തം ലേഖകൻ: ഏജന്റുമാരുടെ കെണിയിൽപെട്ട് വിസിറ്റ് വീസയിൽ രാജ്യത്തേക്ക് എത്തി ദുരിതം അനുഭവിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. പലരും വലിയ തുക നൽകിയാണ് രാജ്യത്തേക്ക് വിസിറ്റ് വീസയിൽ എത്തുന്നത്. പിന്നീട് ജോലി ഒന്നും ശരിയാകാതെ നാട്ടിലേക്ക് മടങ്ങുന്നു. പലരും വലിയ തുകയാണ് ഏജന്റിന് നൽകുന്നത്. കടം വാങ്ങിച്ചാണ് പലരും ഇത് സങ്കടിപ്പിക്കുന്നത്. ഒടുവിൽ ജോലി ശരിയാകാതെ നാട്ടിലേക്ക് …
കുവൈത്തിൽ മ​ഴ​ക്കു പി​ന്നാലെ മൂടൽമഞ്ഞും ത​ണുപ്പും; ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
കുവൈത്തിൽ മ​ഴ​ക്കു പി​ന്നാലെ മൂടൽമഞ്ഞും ത​ണുപ്പും; ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മൂ​ട​ല്‍മ​ഞ്ഞി​നു സാ​ധ്യ​ത​യെ​ന്ന് പ്ര​വ​ച​നം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ രാ​ത്രി​യി​ലും അ​തി​രാ​വി​ലെ​യും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഫ​ഹ​ദ് അ​ൽ ഒ​തൈ​ബി അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ സ്ഥി​ര​ത​യു​ള്ള​താ​യി​രി​ക്കും. എ​ന്നാ​ല്‍, ദൃ​ശ്യ​പ​ര​ത കു​റ​വാ​യ​തി​നാ​ൽ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ജാ​​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഫ​ഹ​ദ് അ​ൽ ഒ​തൈ​ബി വ്യ​ക്ത​മാ​ക്കി. മേ​ഘ​ങ്ങ​ൾ …
“ഫ്രീ ദി നിപ്പിള്‍” പ്രതിഷേധം ഫലം കണ്ടു; നഗ്ന സ്തനങ്ങളുടെ വിലക്ക് നീക്കാൻ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും
“ഫ്രീ ദി നിപ്പിള്‍” പ്രതിഷേധം ഫലം കണ്ടു; നഗ്ന സ്തനങ്ങളുടെ വിലക്ക് നീക്കാൻ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും
സ്വന്തം ലേഖകൻ: സ്ത്രീകളുടെ സ്തനങ്ങള്‍ പൂര്‍ണമായി കാണിക്കുന്നതിന് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് താമസിയാതെ നീക്കം ചെയ്തേക്കും. മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്ത്രീകളുടെ സ്തനാഗ്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്കെന്ന് ഓവര്‍സൈറ്റ് ബോര്‍ഡ് നിരീക്ഷിച്ചു. സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍,ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളെ ഈ വിലക്ക് അവഗണിക്കുന്നുവെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. …
കെ.വി.തോമസിന് കാബിനറ്റ് റാങ്ക്; ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി
കെ.വി.തോമസിന് കാബിനറ്റ് റാങ്ക്; ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി
സ്വന്തം ലേഖകൻ: മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം. കാബിനറ്റ് റാങ്കോടെയായിരിക്കും നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. എ.സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് കെ.വി.തോമസിന് നൽകുന്നത്. കേന്ദ്രമന്ത്രിയായും എംപിയായും ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ചു പരിചയമുള്ള …
ദേശീയ ദിനത്തിന് കുവൈത്തിൽ നാലു ദിവസത്തെ അവധി; ഇസ്റാഅ് -മിഅ്റാജ് അവധി ഫെബ്രു. 19ന്
ദേശീയ ദിനത്തിന് കുവൈത്തിൽ നാലു ദിവസത്തെ അവധി; ഇസ്റാഅ് -മിഅ്റാജ് അവധി ഫെബ്രു. 19ന്
സ്വന്തം ലേഖകൻ: ഇസ്റാഅ് -മിഅ്റാജ്, ദേശീയദിനം എന്നിവയുടെ ഭാഗമായി രാജ്യത്ത് ഫെബ്രുവരിയിൽ അഞ്ചു ദിവസത്തെ അവധികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 19നാണ് ഇസ്റാഅ് -മിഅ്റാജ് അവധി. ശനിയാഴ്ചയാണ് ഇതെങ്കിലും ഞായറാഴ്ച പൊതുഅവധി ലഭിക്കും. ദേശീയദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 24 മുതൽ 27 വരെയും അവധി പ്രഖ്യാപിച്ചു. 28നാകും ഔദ്യോഗിക പ്രവൃത്തിദിനം പുനരാരംഭിക്കുക. മന്ത്രിമാരുടെ കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. …
മെസ്സി-റൊണാള്‍ഡോ മത്സരം കാണാൻ 22 കോടിക്ക് ടിക്കറ്റ് ലേലം വിളിച്ചെടുത്ത് സൗദി വ്യവസായി
മെസ്സി-റൊണാള്‍ഡോ മത്സരം കാണാൻ 22 കോടിക്ക് ടിക്കറ്റ് ലേലം വിളിച്ചെടുത്ത് സൗദി വ്യവസായി
സ്വന്തം ലേഖകൻ: വ്യാഴാഴ്ച അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന സൗദി അറേബ്യ ഓള്‍ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും തമ്മിലുള്ള സൗഹൃദ മത്സരം കാണാന്‍ സൗദി വ്യവസായി പൊടിച്ചത് 2.2 ദശലക്ഷം പൗണ്ട്, ഏകദേശം 22 കോടിയോളം ഇന്ത്യന്‍ രൂപ. ഫുട്‌ബോള്‍ ചരിത്രത്തില്‍ …
കൂട്ട പിരിച്ചുവിടൽ മൈക്രോസോഫ്റ്റിലും; 10000ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവും
കൂട്ട പിരിച്ചുവിടൽ മൈക്രോസോഫ്റ്റിലും; 10000ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാവും
സ്വന്തം ലേഖകൻ: ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ മൈക്രോസോഫ്റ്റിലും. മൈക്രോസോഫ്റ്റിൽ നിന്ന് 10000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങിയ കമ്പനികളുടെ ചുവടുപിടിച്ചാണ് മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നത്. കമ്പനിയിലെ ആകെ ജീവനക്കാരിൽ 5 ശതമാനം ആളുകൾക്കാണ് ഈ ആഴ്ച ജോലി നഷ്ടമാവുക. മൈക്രോസോഫ്റ്റിന് രണ്ട് ലക്ഷത്തി 20,000 ജീവനക്കാരാണ് ആകെ …
ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വാങ്ങൽ കരാറിന് എയർ ഇന്ത്യ; വാങ്ങുന്നത് 500 പുതിയ വിമാനങ്ങൾ
ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വാങ്ങൽ കരാറിന് എയർ ഇന്ത്യ; വാങ്ങുന്നത് 500 പുതിയ വിമാനങ്ങൾ
സ്വന്തം ലേഖകൻ: 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തയാറെടുപ്പിലാണ് എയർ ഇന്ത്യ എന്നാണ് പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതു നടന്നാൽ ഏവിയേഷൻ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറായി ഇതു മാറും. ഒറ്റ കരാറിൽ 460 വിമാനങ്ങൾ വാങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ റെക്കോർഡാകും എയർ ഇന്ത്യ തിരുത്തിയെഴുതുക. മാത്രമല്ല, പുതിയ …
അന്യസ്ത്രീകളെ നോക്കാൻ പാടില്ലെന്ന് താലിബാൻ; മുഖംമറച്ച് അഫ്ഗാന്‍ കടകളിലെ ബൊമ്മകള്‍
അന്യസ്ത്രീകളെ നോക്കാൻ പാടില്ലെന്ന് താലിബാൻ; മുഖംമറച്ച് അഫ്ഗാന്‍ കടകളിലെ ബൊമ്മകള്‍
സ്വന്തം ലേഖകൻ: താലിബാൻ ഭരണം വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ എല്ലാം തലയും മുഖവും ‌മറച്ചു. വിഗ്രഹാരാധന ഇസ്‍ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ കടകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. തുണികൊണ്ടുള്ള മുഖം മൂടികള്‍, ചാക്കുകൊണ്ടുള്ള മുഖംമൂടികള്‍, അലൂമിനിയം ഫോയില്‍ കൊണ്ടുള്ള മുഖാവരണങ്ങള്‍ എന്നിവ …
കുവൈത്ത് റീ-എൻട്രി: ജനു. 31നു മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ റസിഡൻറ്സ് പെർമിറ്റ് റദ്ദാകും
കുവൈത്ത് റീ-എൻട്രി: ജനു. 31നു മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ റസിഡൻറ്സ് പെർമിറ്റ് റദ്ദാകും
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് വീസ നടപടികളിൽ നൽകിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും. ആറു മാസമായി രാജ്യത്തിന് പുറത്തുള്ള പ്രവാസികൾ ജനുവരി 31നുമുമ്പ് രാജ്യത്ത് പ്രവേശിക്കണം. അല്ലാത്ത പക്ഷം ഇവരുടെ റസിഡൻറ്സ് പെർമിറ്റ് സ്വയം റദ്ദാകും. ഇതിനുള്ള നിർദേശങ്ങൾ നൽകിയതായി റസിഡൻസി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫവാസ് …